- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വികസനത്തിന് മാത്രമേ ജലസംരക്ഷണം ഉറപ്പുവരുത്താനാവുകയുള്ളൂ; ഹബിബ്റഹ്മാൻ കീഴിശ്ശേരി
ദോഹ:പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വികസനത്തിന് മാത്രമേ ജലസംരക്ഷണം ഉറപ്പുവരുത്താനാവുകയുള്ളൂവെന്നും ജലക്ഷാമത്തിന്റേയും വരൾച്ചയുടേയും ശരിയായ കാരണങ്ങൾ വിശകലനം ചെയ്ത് ജീവിത രീതിയിലും സമീപനത്തിലും അടിയന്തിരമായ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ്റഹ് മാൻ കീഴിശ്ശേരി അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനയുടെ ലോക ജലദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസും ഫ്രന്റ്സ് കൾചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 44 നദികളും 33 കായലുകളും ലക്ഷക്കണക്കിന് കുളങ്ങളും ദശലക്ഷക്കണക്കിന് കിണറുകളുമുള്ള കേരളത്തിൽ 5 മാസം മഴയും ഇടവപ്പാതിയും കാലാവസ്ഥാ സന്തുലിതത്വം നിലനിർത്തുവാൻ സഹായിക്കുന്ന പശ്ചിമഘട്ടവുമൊക്കെ ഉണ്ടായിട്ടും ജലക്ഷാമവും വർൾച്ചയുമനുഭവപ്പെടുന്നു എന്നത് അതിഗുരുതരമായ പ്രശ്നമാണ്. പ്രകൃതിയോടും പരിസ്ഥിതിയോടും യുദ്ധം പ്രഖ്യാപിച്ച് നടത്തുന്ന വികലമായ വികസന പരിപാടികളും സമീപനങ്ങളും മാറ്റിയെങ്കിൽ മാത്രമേ ഇതിനൊരു
ദോഹ:പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വികസനത്തിന് മാത്രമേ ജലസംരക്ഷണം ഉറപ്പുവരുത്താനാവുകയുള്ളൂവെന്നും ജലക്ഷാമത്തിന്റേയും വരൾച്ചയുടേയും ശരിയായ കാരണങ്ങൾ വിശകലനം ചെയ്ത് ജീവിത രീതിയിലും സമീപനത്തിലും അടിയന്തിരമായ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ്റഹ് മാൻ കീഴിശ്ശേരി അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനയുടെ ലോക ജലദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസും ഫ്രന്റ്സ് കൾചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
44 നദികളും 33 കായലുകളും ലക്ഷക്കണക്കിന് കുളങ്ങളും ദശലക്ഷക്കണക്കിന് കിണറുകളുമുള്ള കേരളത്തിൽ 5 മാസം മഴയും ഇടവപ്പാതിയും കാലാവസ്ഥാ സന്തുലിതത്വം നിലനിർത്തുവാൻ സഹായിക്കുന്ന പശ്ചിമഘട്ടവുമൊക്കെ ഉണ്ടായിട്ടും ജലക്ഷാമവും വർൾച്ചയുമനുഭവപ്പെടുന്നു എന്നത് അതിഗുരുതരമായ പ്രശ്നമാണ്. പ്രകൃതിയോടും പരിസ്ഥിതിയോടും യുദ്ധം പ്രഖ്യാപിച്ച് നടത്തുന്ന വികലമായ വികസന പരിപാടികളും സമീപനങ്ങളും മാറ്റിയെങ്കിൽ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാവുകയുള്ളൂ. ജലരാഷ്ട്രീയവും ജലസമാധാനവും ജലയുദ്ധങ്ങളും ഏറെ പ്രസക്തമാകുന്ന സമകാലിക ലോകത്ത് ഓരോ തുള്ളി ജലവും സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന ജലസാക്ഷരതയും സംസ്കാരവുമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.
വെള്ളത്തോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വരേണ്ടതുണ്ടെന്നും ജീവന്റെ നിലനിൽപ്പ് വെള്ളത്തിലാണെന്നും ഇത് ഒരിക്കലും നശിപ്പിക്കേണ്ട ഒന്നല്ല എന്നും സമൂഹം തിരിച്ചറിയുമ്പോഴാണ് അമൂല്യമായ ജലസ്രോതസുകൾ മാനവരാശിയുടെ ക്ഷേമൈശ്വര്യപൂർണമായ നിലനിൽപിനായി പ്രയോജനപ്പെടുന്നത്. ജലത്തിന്റെ ചാക്രികതയും ജല ജനാധിപത്യവും ഉണ്ടാവുന്നു എന്നുറപ്പുവരുത്തുവാൻ നാമോരോരുത്തരും സന്നദ്ധരാവുക എന്നതാണ് ജലദിനത്തിന്റെ സുപ്രധാന സന്ദേശം.
വായു, ജീവൻ, പോലെ പ്രധാനപ്പെട്ടതാണ് വെള്ളം എന്ന ബോധ്യമുണ്ടാകുമ്പോൾ സമൂഹത്തിന്റെ സമീപനത്തിലും നിലപാടുകളിലും ആശാവഹമായ മാറ്റങ്ങളുണ്ടാകും. കേരളത്തെ ഊഷര ഭൂമിയാക്കുന്നതിലും കോൺക്രീറ്റ് കാടുകളാൽ നശിപ്പിക്കുന്നതിലും പ്രവാസികളുടെ പങ്ക് ചെറുതല്ല. മുറ്റം പോലും കോൺക്രീറ്റ് ചെയ്ത് മുഴുവൻ മഴവെള്ളവും പാഴാക്കുന്ന സ്വഭാവം മാറ്റേണ്ടിയിരിക്കുന്നു. മലകളും മരങ്ങളും പ്രകൃതിയും കുളിർമയോടെ നിലനിൽക്കണമെങ്കിൽ മഴവെള്ളം ഭൂമിയിലേക്ക് താഴുവാനുള്ള സംവിധാനങ്ങളാണ് വേണ്ടത്. വികസനത്തിന്റെ പേരിൽ ഗ്രാമങ്ങൾ ഇല്ലാതാക്കി നഗരങ്ങളുടെ പിന്നാലെ പോകുമ്പോൾ വീണ്ടെടുക്കാനാവാത്ത പാരിസ്ഥിക ആഘാതങ്ങളാണ് ഉണ്ടാകുന്നതെന്ന് നാം തിരിച്ചറിയണം. വികസനത്തിന്റെ മർമം പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ശുദ്ധ ജലവും ശുദ്ധ വായുവും ഭക്ഷണവും പാർപ്പിടവുമൊക്കെ ഉറപ്പുവരുത്തുന്നതുമായിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ടോപ് എന്റ് സൊല്യൂഷൻസ് അസിസ്റ്റന്റ് മാനേജർ ആർ. സതീശ് ചന്ദ്രൻ ജലദിനത്തിന്റെ പ്രമേയത്തെക്കുറിച്ച് സംസാരിച്ചു. എന്തിന് വെള്ളം പാഴാക്കണം, പാഴ് ജലം എന്ത് ചെയ്യണം എന്നീ രണ്ടുകാര്യങ്ങളും പ്രമേയത്തിന്റെ പരിധിയിൽ വരുമെന്നും വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഈ രംഗത്ത് ക്രിയാത്മക നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.ബി.എഫ്. പ്രസിഡണ്ട് ഡേവിസ് എടക്കുളത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു. മൈൻഡ് ട്യൂൺ രക്ഷാധികാരി മശ്ഹൂദ് തിരുത്തിയാട്, ചാലിയാർ ദോഹ ജനറൽ സെക്രട്ടറി ഇ.കെ. അബ്ദുൽ ലത്തീഫ് സംസാരിച്ചു. പി.കെ സ്റ്റാർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പി.കെ മുസ്തഫ സംബന്ധിച്ചു. മീഡിയ പ്ളസ് സിഇഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ജിന്റോ സെബാസ്റ്റ്യൻ ജലസംരക്ഷണ പ്രതിജ്ഞക്ക് നേതത്വം നൽകി.
ഇഞ്ചക്കാട് ബാലചന്ദ്രന്റെ ഇനിവരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ, ഒ.എൻ.വി. കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം എന്നീ കവിതകളുടെ ദൃശ്യാവിഷ്ക്കാരത്തിന്റെ പ്രദർശനത്തോടെയാണ് പരിപാടി ആരംഭിച്ചത്.
ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പിനുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലം. മനുഷ്യ ശരീരത്തിൽപ്പോലും ഏറ്റവും അധികമായുള്ള ഘടകമായ ജലത്തിന്റെ വില അമൂല്യമാണ്. മാനവരാശിയുടെ നിലനിൽപ്പിനു ജലം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു ലോകത്തെ ഓർമിപ്പിക്കാൻ വേണ്ടിയുള്ള ദിനമാണ് മാർച്ച് 22ന് ആഘോഷിക്കുന്ന ലോകജല ദിനം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 1993 മുതലാണു ലോക ജലദിനം ആചരിക്കാൻ തുടങ്ങിയത്. 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ചേർന്ന ഐക്യരാഷ്ട്ര സംഘടനയുടെ എൻവയോൺമെന്റ് ആൻഡ് ഡവലപ്പ്മെന്റ് കോൺഫറൻസിലാണു ശുദ്ധജലത്തിന്റെ പ്രാധാന്യവും അതിന്റെ ബുദ്ധിപരമായ വിനിയോഗത്തെയും കുറിച്ചു ലോകത്തെ ബോധ്യപ്പെടുത്താൻ ഒരു ദിനം വേണമെന്ന നിർദ്ദേശം ഉയർന്നു വന്നത്. ഈ നിർദ്ദേശം അംഗീകരിച്ച ഐക്യരാഷ്ട്രസഭ 1993 മുതൽ മാർച്ച് 22ാം തീയതി ലോകജല ദിനമായി ആചരിക്കാൻ തുടങ്ങിയത്.