- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌കറ്റ്, സൊഹാർ മേഖലയിൽ ജലക്ഷാമം രൂക്ഷം; കുടിവെള്ളം ലഭിക്കാതെ ജനങ്ങൾ ദുരിതത്തിൽ; വാട്ടർ ടാങ്കറുകൾ ഈടാക്കുന്നത് അമിത തുക; പ്രതിഷേധവുമായി സോഷ്യൽ മീഡിയയും
മസ്‌കറ്റ്: കുടിവെള്ളം ലഭിക്കാതെ ദുരിതകയത്തിലായിരിക്കുകയാണ് മസ്‌ക്കറ്റ്, സൊഹാർ മേഖലയിലെ പൊതുസമൂഹം. ജലവിതരണത്തിലെ തകരാറു മൂലം കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖല കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ പത്ത് ദിവസങ്ങളായി ജലം ലഭിക്കുന്നില്ലെന്നാണ് പലരുടെയും പരാതി. ബർക്ക, മുസനാഹ്, ഷിനാസ്, റുഷ്താഖ്, സഹം എന്നിവിടങ്ങളിലും കഴ
മസ്‌കറ്റ്: കുടിവെള്ളം ലഭിക്കാതെ ദുരിതകയത്തിലായിരിക്കുകയാണ് മസ്‌ക്കറ്റ്, സൊഹാർ മേഖലയിലെ പൊതുസമൂഹം. ജലവിതരണത്തിലെ തകരാറു മൂലം കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖല കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ പത്ത് ദിവസങ്ങളായി ജലം ലഭിക്കുന്നില്ലെന്നാണ് പലരുടെയും പരാതി.
ബർക്ക, മുസനാഹ്, ഷിനാസ്, റുഷ്താഖ്, സഹം എന്നിവിടങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജലം ലഭ്യത കുറവാണ്. ജലക്ഷാമം രൂക്ഷമായതോടെ വാട്ടർ ടാങ്കറുകൾ അവസരം മുതലാക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. അമിതമായ തുകയാണ് ഇവർ കൈക്കലാക്കുന്നതെന്നാണ് പ്രധാന ആരോപണം. 10000 ഗാലൺ ടാങ്കർ വെള്ളത്തിന് 30 ഒമാൻ റിയാൽ ആണ് നേരത്തെ ഈടാക്കിയിരുന്നതെങ്കിൽ ഇപ്പോൾ അത് 60 ഒമാൻ റിയാൽ ആക്കിയിട്ടുണ്ട്.
അതേസമയം നാലാമത്തെ ഡിസ്റ്റിലേറ്റ് വരുന്ന കുറച്ച് ദിവസങ്ങൾക്കുള്ളിൽ ശരിയാക്കുന്നതോടെ ജലവിതരണം സാധാരണപോലെ പുനഃസ്ഥാപിക്കാനാകുമെന്നാണ് പബ്ലിക്ക് അഥോറിറ്റി ഫോർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ വ്യക്തമാക്കുന്നത്.
സോഷ്യൽ മീഡിയ നെറ്റുവർക്കുകൾ വഴി ശക്തമായ പ്രതിഷേധമാണ് ജലവിതരണം പുന സ്ഥാപിക്കാത്തതിനെതിരെ ഉയരുന്നത്. 'മൈ ഹൗസ് ഈസ് വിത്തൗട്ട് വാട്ടർ' എന്ന പേരിൽ ഒരു ഹാഷ്ടാഗും ആരംഭിച്ചിട്ടുണ്ട്.