- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഷണൽ വാട്ടർ കമ്പനിയുടെ ടാങ്കർ എത്തിയില്ല; ജിദ്ദയിൽ പലയിടങ്ങളിലും മൂന്നു ദിവസം കുടിവെള്ളം മുടങ്ങി
ജിദ്ദ: ജിദ്ദയിൽ പല സ്ഥലങ്ങളിലും ശുദ്ധ ജല വിതരണം മുടങ്ങിയതായി റിപ്പോർട്ട്. നാഷണൽ വാട്ടർ കമ്പനി (NWC)യുടെ ടാങ്കറുകൾ എത്താത്തതിനെ തുടർന്നാണ് കുടിവെള്ള വിതരണം മുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. ചില സ്ഥലങ്ങളിൽ മൂന്നു ദിവസമായി കുടിവെള്ളം എത്തിയിട്ടില്ല എന്നും റിപ്പോർട്ടുണ്ട്. കുടിവെള്ള വിതരണം മുടങ്ങില്ല എന്ന നാഷണൽ വാട്ടർ കമ്പനിയുടെ വാഗ
ജിദ്ദ: ജിദ്ദയിൽ പല സ്ഥലങ്ങളിലും ശുദ്ധ ജല വിതരണം മുടങ്ങിയതായി റിപ്പോർട്ട്. നാഷണൽ വാട്ടർ കമ്പനി (NWC)യുടെ ടാങ്കറുകൾ എത്താത്തതിനെ തുടർന്നാണ് കുടിവെള്ള വിതരണം മുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. ചില സ്ഥലങ്ങളിൽ മൂന്നു ദിവസമായി കുടിവെള്ളം എത്തിയിട്ടില്ല എന്നും റിപ്പോർട്ടുണ്ട്.
കുടിവെള്ള വിതരണം മുടങ്ങില്ല എന്ന നാഷണൽ വാട്ടർ കമ്പനിയുടെ വാഗ്ദാനം ഇതു പലതവണയാണ് ലംഘിക്കപ്പെടുന്നതെന്നാണ് നിവാസികൾ പറയുന്നത്. ശുദ്ധജല വിതരണം മുടങ്ങിയത് പ്രായമായവർ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രശ്‌നം ഉണ്ടാക്കിയതായി പറയപ്പെടുന്നു. ഒരാഴ്ചയ്ക്കു മുമ്പു തന്നെ ശുദ്ധജല വിതരണം മുടങ്ങിയ മേഖലകളിലും ഉണ്ട്. വെള്ളം കിട്ടാത്തതിനെ തുടർന്ന് കമ്പനിയെ ബന്ധപ്പെട്ട നിവാസികൾക്ക് ഉടൻ തന്നെ തിരിച്ചു ബന്ധപ്പെടാം എന്ന മറുപടിയാണ് കമ്പനിയിൽ നിന്ന് ലഭിച്ചതെന്നും എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല എന്നും പറയപ്പെടുന്നു.
ശുദ്ധ ജല വിതരണം ഇടയ്ക്കിടെ മുടങ്ങുന്നത് എൻഡബ്ല്യൂസിയിൽ പതിവായി മാറിയിരിക്കുകയാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ജലവിതരണത്തിൽ കമ്പനി അലംഭാവം കാട്ടുന്നത് നിവാസികളുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുന്നുമുണ്ട്.