- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈപ്പ് ലൈൻ സ്ഥാപിക്കൽ: ഫെബ്രുവരി 12 മുതൽ 14 വരെ മസ്ക്കറ്റിൽ ജലവിതരണം മുടങ്ങും
മസ്‌ക്കറ്റ്: ഫെബ്രുവരി 12 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ മസ്‌ക്കറ്റിലെ വിവിധ ഭാഗങ്ങളിൽ ശുദ്ധജലവിതരണം മുടങ്ങുമെന്ന് പബ്ലിക് അഥോറിറ്റി ഫോർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അറിയിച്ചു. തലസ്ഥാനത്ത് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള പണി പുരോഗമിക്കുന്നതിനാലാണ് ശുദ്ധജലവിതരണത്തിൽ മുടക്കം അനുഭവപ്പെടുക. അൽ ഖുവൈർ, ഖ്വറം, എംക്യൂ, വട്ടാ, ബൗഷർ, മ
മസ്‌ക്കറ്റ്: ഫെബ്രുവരി 12 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ മസ്‌ക്കറ്റിലെ വിവിധ ഭാഗങ്ങളിൽ ശുദ്ധജലവിതരണം മുടങ്ങുമെന്ന് പബ്ലിക് അഥോറിറ്റി ഫോർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അറിയിച്ചു. തലസ്ഥാനത്ത് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള പണി പുരോഗമിക്കുന്നതിനാലാണ് ശുദ്ധജലവിതരണത്തിൽ മുടക്കം അനുഭവപ്പെടുക.
അൽ ഖുവൈർ, ഖ്വറം, എംക്യൂ, വട്ടാ, ബൗഷർ, മസ്‌ക്കറ്റ്, മട്ര, അമററ്റ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ശുദ്ധജലവിതരണത്തിൽ തടസം നേരിടുക. ഖ്വറമിൽ നിന്നുള്ള വാട്ടർ ടാങ്കിൽ നിന്നും ഖുബ്ര സ്റ്റേഷൻ വരെയാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. അടുത്തകാലത്തായി ഈ മേഖലയിലുള്ള പൈപ്പ് ലൈനുകളിൽ ഒട്ടേറെ തവണ പൊട്ടലുകൾ ഉണ്ടായതിനെത്തുടർന്നാണ് പുതിയ പൈപ്പ് സ്ഥാപിക്കുന്നത്.
ആഴ്ചാവസാനമായതിനാലാണ് ഈ ദിവസങ്ങൾ തെരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. ശുദ്ധ ജലവിതരണം മുടങ്ങുന്ന ദിവസങ്ങളിലേക്ക് ആളുകൾ കൂടുതൽ വെള്ളം ശേഖരിച്ചു വയ്ക്കാൻ മറക്കരുതെന്നും ഇക്കാര്യത്തിൽ നിവാസികളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും പിഎഇഡബ്ല്യൂ അധികൃതർ വെളിപ്പെടുത്തി.