കൊല്ലം: കുണ്ടറയിൽ വെള്ള ടാങ്ക് മറിഞ്ഞ് വീണ് ഏഴ് വയസ്സുകാരൻ മരിച്ചു. വേലത്ത് അഭിയാണ് ദാരുണമായി മരണപ്പെട്ടത്. കുണ്ടറ വേലംപൊയ്കയിലാണ് സംഭവം. അഭിയുടെ കൂടെയുണ്ടായിരുന്ന അമ്മയ്ക്കും മറ്റൊരു കുട്ടിക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണ്. സർക്കാർ കുടിവെള്ള പദ്ധതിയുടെ ടാങ്കാണ് അപകടമുണ്ടാക്കിയത്.