റിയാദ്: ജിദ്ദയിൽ 20 ദിവസമായി മുടങ്ങിയ ജലവിതരണത്തിൽ നട്ടം തിരിയുകയാണ് പൊതു സമൂഹം. മണിക്കൂറുകലോളം ജലവിതരണ കേന്ദ്രങ്ങളിൽ ക്യൂ നിന്നാണ് വനിതകൾ വീട്ടിലേക്ക് ആവശ്യമായ വെള്ളം ശേഖരിക്കുന്നത്. എന്നാൽ ഈ അവസരം മുതലെടുത്ത് വാട്ടർ ടാങ്കറുകൾ വൻ വില വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. 19 ടൺ വാട്ടർ ടാങ്കർ 500 സൗദി റിയാലായിട്ടാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്.

നാഷണൽ വാട്ടർ കമ്പനിയുടെ കാര്യക്ഷമമല്ലാത്ത പ്രവർത്തനമാണ് ഇത്രയും വലിയ പ്രശ്‌നങ്ങൾ വരുത്തിവച്ചതെന്നാണ് പൊതുജനങ്ങൾളുടെ പരാതി. സാലൈൻ വാട്ടർ കൺസർവേഷൻ കോർപ്പറേഷൻ വേണ്ടത്ര ജലം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ എൻഡബ്ല്യുസി ഇത് വേണ്ടരീതിയിൽ വിതരണ ചെയ്യുന്നില്ലെന്ന് ജനങ്ങൾ പറയുന്നു. ഇയാണ് ഇത്രവലിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

എന്നാൽ രാജ്യത്ത് വിതരണം ചെയ്യുന്ന ചില കമ്പനികളുടെ കുടിവെള്ളത്തിൽ അളവിൽ കൂടുതൽ പ്രോമേറ്റ അടങ്ങിയതായി കണ്ടത്തിയതും ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്. ഇത്തരം കമ്പനികളുടെ വെള്ളം ഉപയോഗിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഒരു പ്രമുഖ കമ്പനിയുടെ വെള്ളത്തിൽ ഇത്തരത്തിൽ അളവിൽ കൂടുതൽ പ്രോമേറ്റ ചേർത്തതായി അധിക്രതർ കണ്ടെത്തി. കമ്പനിക്കെതിരെ നിയമ നടപടികൾ
സ്വീകരിക്കുമെന്നും ഈ ഉൽപന്നത്തിന്റെ ഉൽപാദനവും വിതരണവും നിർത്തൽ ചെയ്യുമെന്നും ഡ്രഗ് അഥോറിറ്റി പ്രസ്താവിച്ചു. കുടിവെള്ള വിതരണ കമ്പനികൾ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ ശക്തമായ നിയമ നടപടികൾസ്വീകരിക്കുമെന്നും ജനങ്ങൾ alert.food@sfda.gov.sa എന്ന ഇ മെയിൽ വിലാസത്തിൽ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും ഡ്രഗ് അതോരിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.