- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ടാങ്കറുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ നിരക്ക് ഉയർത്തിയിട്ടില്ല; ഇന്ധനവിലയ്ക്ക് പിന്നാലെ കുടിവെള്ള നിരക്ക് ഉയർത്തിയെന്ന വാർത്ത നിഷേധിച്ച് ഒമാൻ
ഒമാനിൽ ടാങ്കറുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ നിരക്ക് ഉയർത്തിയിട്ടില്ലെന്ന് പബ്ലിക് അഥോറിറ്റി ഫോർ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി വ്യക്തമാക്കി. ഇന്ധനവില വർധിപ്പിച്ചതിന് പിന്നാലെ കുടിവെള്ളത്തിന്റെ നിരക്ക് ഉയർത്തി എന്ന നിലയിൽ വാർത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് അഥോറിറ്റിയുടെ വിശദീകരണം. ഒമാനിലെ ഉൾപ്രദേശങ്ങളിലെ പട്ടണ
ഒമാനിൽ ടാങ്കറുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ നിരക്ക് ഉയർത്തിയിട്ടില്ലെന്ന് പബ്ലിക് അഥോറിറ്റി ഫോർ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി വ്യക്തമാക്കി. ഇന്ധനവില വർധിപ്പിച്ചതിന് പിന്നാലെ കുടിവെള്ളത്തിന്റെ നിരക്ക് ഉയർത്തി എന്ന നിലയിൽ വാർത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് അഥോറിറ്റിയുടെ വിശദീകരണം. ഒമാനിലെ ഉൾപ്രദേശങ്ങളിലെ പട്ടണങ്ങളിലെല്ലാം ടാങ്കറുകളാണ് കെട്ടിടങ്ങളിലെ ജലസംഭരിണിയിൽ വെള്ളം നിറക്കുന്നത്. ഇന്ധനവില കൂടിയ പശ്ചാത്തലത്തിൽ ടാങ്കർ ഉടമകൾ വെള്ളത്തിന് നിരക്ക് ഉയർത്തിയിരുന്നു. അഥോറിറ്റി ടാങ്കറുകൾക്ക് നൽകുന്ന വെള്ളത്തിന്റെ നിരക്ക് ഉയർത്തിയെന്നാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത.
ഏതാനും വർഷം മുമ്പ് അംഗീകരിച്ച അതേ നിരക്ക് തന്നെയായിരിക്കും ഇപ്പോഴും ഈടാക്കപ്പെടുക. ഇന്ധനവിലയുടെ വർധനവിന!്‌റെ പശ്ചാതലത്തിൽ നിരക്ക് വർധിക്കുമെന്നുള്ള വാർത്തകൾ വന്ന സാഹചര്യത്തിലാണ് വിശദീകരണം നൽകിയിരിക്കുന്നത്. നിരക്ക് വർധന ഉണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം ഉപഭോക്താക്കൾക്ക് പബ്ലിക് അഥോറിറ്റി ഫോർകൺസ്യൂമർ പ്രോട്ടക്ഷനെ അറിയിക്കാവുന്നതാണ്.
700 ഗാലന് താഴെ വെള്ളം നിറക്കുന്‌പോൾ ഗാലന് ഒരു ബൈസയും 700 ഗാലന് മുകളിൽ നിറക്കുമ്പോൾ ഗാലന് മൂന്ന് ബൈസയുമാണ് ടാങ്കറുകളിൽ നിന്ന് വിലയീടാക്കുന്നത്. അതായത് 650 ഗാലൻ ശേഷിയുള്ള ടാങ്കറുകളിൽ നിന്ന് 650 ബൈസയും, 1000 ഗാലൻ ശേഷിയുള്ള ടാങ്കറുകളിൽ നിന്ന് മൂന്ന് റിയാലുമാണ് ഈടാക്കുന്നത്. എന്നാൽ, ടാങ്കറുടമകൾ താമസക്കാർക്ക് വെള്ളം വിൽക്കുന്ന നിരക്കിൽ തങ്ങൾ ഇടപെടാറില്ലെന്ന് അഥോറിറ്റി പറഞ്ഞു.