- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി കുടുംബസംഗമം വർണ്ണശബളമായി
ഹ്യൂസ്റ്റൻ: ഗ്രെയ്റ്റർ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയുടെ കുടുംബ സംഗമവും ആഘോഷപരിപാടികളും അതീവ ഹൃദ്യവും വർണ്ണശബളവുമായി. ഫെബ്രുവരി മൂന്നിന് വൈകുന്നേരം മിസൗറി സിറ്റിയിലെ സെന്റ് ജോസഫ്‌സ് സീറോ മലബാർ കാത്തലിക് ദേവാലയ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു കുടുംബസംഗമ ആഘോഷ പരിപാടികൾ. ജൂലിയായുടെ പ്രാർത്ഥന ഗാനത്തെ തുടർന്ന് റോൺസി ജോർജ്ജ് ആമുഖ പ്രസംഗം നടത്തി. എ.സി. ജോർജ്ജ് കുടുംബസംഗമ ആഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതമാശംസിച്ച് സംസാരിച്ചു. റോഷൻ, മിഷാൽ എന്നിവർ എം.സി.മാരായിരുന്നു. ബിനു സക്കറിയ, ഷീബ ജോർജ്ജ്, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കുടുംബസംഗമ ആഘോഷങ്ങളെ ആകർഷകവും അവിസ്മരണീയവുമാക്കിയ വൈവിദ്ധ്യമേറിയ കലാപ്രകടനങ്ങളായ നൃത്ത നൃത്ത്യങ്ങൾ, ലളിതഗാനങ്ങൾ, പുതിയതും പഴയതുമായ ചലച്ചിത്രഗാനങ്ങൾ എല്ലാം അതീവ ഹൃദ്യവും ആനന്ദകരവുമായിരുന്നു. വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയിലെ മുതിർന്നവരും, കൊച്ചുകലാകാരന്മാരും കലാകാരികളുമായ അബിഗെയിൽ, അയന, ഹെലന, ജോവീറ്റാ, ലേഹാ, ലില്ലി, മീരാബെൽ, നിക്കോൾ, റ്റ
ഹ്യൂസ്റ്റൻ: ഗ്രെയ്റ്റർ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയുടെ കുടുംബ സംഗമവും ആഘോഷപരിപാടികളും അതീവ ഹൃദ്യവും വർണ്ണശബളവുമായി. ഫെബ്രുവരി മൂന്നിന് വൈകുന്നേരം മിസൗറി സിറ്റിയിലെ സെന്റ് ജോസഫ്‌സ് സീറോ മലബാർ കാത്തലിക് ദേവാലയ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു കുടുംബസംഗമ ആഘോഷ പരിപാടികൾ. ജൂലിയായുടെ പ്രാർത്ഥന ഗാനത്തെ തുടർന്ന് റോൺസി ജോർജ്ജ് ആമുഖ പ്രസംഗം നടത്തി. എ.സി. ജോർജ്ജ് കുടുംബസംഗമ ആഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതമാശംസിച്ച് സംസാരിച്ചു. റോഷൻ, മിഷാൽ എന്നിവർ എം.സി.മാരായിരുന്നു. ബിനു സക്കറിയ, ഷീബ ജോർജ്ജ്, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
കുടുംബസംഗമ ആഘോഷങ്ങളെ ആകർഷകവും അവിസ്മരണീയവുമാക്കിയ വൈവിദ്ധ്യമേറിയ കലാപ്രകടനങ്ങളായ നൃത്ത നൃത്ത്യങ്ങൾ, ലളിതഗാനങ്ങൾ, പുതിയതും പഴയതുമായ ചലച്ചിത്രഗാനങ്ങൾ എല്ലാം അതീവ ഹൃദ്യവും ആനന്ദകരവുമായിരുന്നു. വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയിലെ മുതിർന്നവരും, കൊച്ചുകലാകാരന്മാരും കലാകാരികളുമായ അബിഗെയിൽ, അയന, ഹെലന, ജോവീറ്റാ, ലേഹാ, ലില്ലി, മീരാബെൽ, നിക്കോൾ, റ്റേജാ, ഐറിൻ ലിവിയ, മരിയ, ഐലിൻ, സിയാൻ, സേവി, ബിയ, ആഷ്‌ലി, ജസ്റ്റീന, സ്‌നേഹ, സന്തോഷ്, ബിജിനോസ്, തുടങ്ങിയവരാണ് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത്.
മഞ്ജു മനോജ് പ്രോഗ്രാം കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചു. ഷിബു ജോൺ, വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയിലെ പുതിയ കുടുംബാംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തി. റോൺസി ജോർജ്ജ്, സണ്ണി ജോസഫ് എന്നിവർ പുതിയ വാളന്റിയർ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയക്കു ചുക്കാൻ പിടിച്ചു. ഡൈജു, ജീമോൻ, ജോഷി, ജോബിൻസ്, ബിനു തുടങ്ങിയവരുടെ ചെണ്ടമേളം അരങ്ങു കൊഴുപ്പിച്ചു. ഡൈജു മുട്ടത്ത് വിഭവസമൃദ്ധമായ അത്താഴസദ്യക്ക് നേതൃത്വം നൽകി.