- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
21 വെള്ളക്കുപ്പായക്കാർ വെള്ളക്കുപ്പിക്കുള്ളിൽ കടത്തിയത് 5 കിലോ സ്വർണം; സ്വർണം പിടികൂടിയത് ജിദ്ദയിൽ നിന്നെത്തിയ വിമാനയാത്രക്കാരിൽനിന്ന്; കുപ്പിക്കുള്ളിൽ നിന്ന് സ്വർണം കണ്ടെടുത്തത് 112 കഷണങ്ങളായി
മുംബൈ: ജിദ്ദയിൽ നിന്ന് മുംബൈയിലെത്തിയ വിമാനത്തിലെ 21 യാത്രക്കാരിൽ നിന്ന് പിടികൂടിയത് അഞ്ച് കിലോ സ്വർണം. ഒരു കോടിയിലധികം വിലമതിക്കുന്നതാണ് സ്വർണം. ആദ്യമായാണ് ഒറ്റയടിക്ക് ഇത്രയും പേരെ ഒരുമിച്ച് കസ്റ്റംസ് പിടികൂടുന്നത്. കൃത്യമായ തയ്യാറെടുപ്പോടെ തിങ്കളാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തിൽ വലവിരിച്ചു കാത്തുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ 21 പേരെയും സ്വർണവുമായി പിടികൂടുകയായിരുന്നു. ജിദ്ദയിൽ നിന്നുള്ള വിമാനത്തിലാണ് 21 പേരും സ്വർണവുമായെത്തിയത്. എട്ട് മണിയോടെ വിമാനത്താവളത്തിലെത്തിയ 21 വെള്ളക്കുപ്പായക്കാർ കസ്റ്റംസിന്റെ ശ്രദ്ധയിൽപെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓരോരുത്തരും സ്വന്തം കൈയിൽ കരുതിയിരുന്ന വെള്ളക്കുപ്പികളിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. 5.6 കിലോ തൂക്കം വരുന്ന 112 സ്വർണ കഷണങ്ങളാണ് കുപ്പിക്കുള്ളിൽ നിന്ന് കണ്ടെടുത്തത്. ഏതാണ്ട് 1.7 കോടി രൂപയോളം മൂല്യം വരും ഇതിന്. വെള്ളക്കുപ്പിയുടെ അടിയിലും അടപ്പിനുള്ളിലുമായി ഒളിപ്പിച്ചാണ് ഇത്രയും സ്വർണം കടത്തിയത്. യു.പിയിലെ രാംപൂർ ജില്ലയിലെ താണ്ഡ ഗ്രാമത്തിലുള്
മുംബൈ: ജിദ്ദയിൽ നിന്ന് മുംബൈയിലെത്തിയ വിമാനത്തിലെ 21 യാത്രക്കാരിൽ നിന്ന് പിടികൂടിയത് അഞ്ച് കിലോ സ്വർണം. ഒരു കോടിയിലധികം വിലമതിക്കുന്നതാണ് സ്വർണം. ആദ്യമായാണ് ഒറ്റയടിക്ക് ഇത്രയും പേരെ ഒരുമിച്ച് കസ്റ്റംസ് പിടികൂടുന്നത്.
കൃത്യമായ തയ്യാറെടുപ്പോടെ തിങ്കളാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തിൽ വലവിരിച്ചു കാത്തുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ 21 പേരെയും സ്വർണവുമായി പിടികൂടുകയായിരുന്നു.
ജിദ്ദയിൽ നിന്നുള്ള വിമാനത്തിലാണ് 21 പേരും സ്വർണവുമായെത്തിയത്. എട്ട് മണിയോടെ വിമാനത്താവളത്തിലെത്തിയ 21 വെള്ളക്കുപ്പായക്കാർ കസ്റ്റംസിന്റെ ശ്രദ്ധയിൽപെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓരോരുത്തരും സ്വന്തം കൈയിൽ കരുതിയിരുന്ന വെള്ളക്കുപ്പികളിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. 5.6 കിലോ തൂക്കം വരുന്ന 112 സ്വർണ കഷണങ്ങളാണ് കുപ്പിക്കുള്ളിൽ നിന്ന് കണ്ടെടുത്തത്.
ഏതാണ്ട് 1.7 കോടി രൂപയോളം മൂല്യം വരും ഇതിന്. വെള്ളക്കുപ്പിയുടെ അടിയിലും അടപ്പിനുള്ളിലുമായി ഒളിപ്പിച്ചാണ് ഇത്രയും സ്വർണം കടത്തിയത്. യു.പിയിലെ രാംപൂർ ജില്ലയിലെ താണ്ഡ ഗ്രാമത്തിലുള്ളവരാണ് 21 പേരും. ലക്നൗ ആസ്ഥാനമായുള്ള സ്വർണക്കടത്ത് സംഘത്തിലെ കാരിയർമാരാണ് ഇവരെന്നാണ് കസ്റ്റംസ് പറയുന്നത്.