- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉസ്താദ് നൗഷാദ് ബാഖവിയുടെ പ്രഭാഷണം 22ന് മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ;'വയനാട് കൂട്ടായ്മ ബഹ്‌റൈൻ' ഔദ്യോഗിക പ്രഖ്യാപനവും നടത്തും
വിശുദ്ധമാസമായ മുഹറത്തോടനുബന്ധിച്ച് വയനാട് കൂട്ടായ്മ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന പ്രമുഖ വാഗ്മി നൗഷാദ് ബാഖവിയുടെ ഏക ദിന മത പ്രഭാഷണം 2018 സപ്തംബർ 22(ശനി)രാത്രി 8 മണിക്ക് മനാമ പാക്കിസ്ഥാൻക്ലബിൽ നടക്കും. കേരളത്തിനകത്തും പുറത്തും വിശ്വാസികൾ തടിച്ചു കൂടുന്ന പ്രമുഖ വാഗ്മിയും പണ്ഢിതനുമായ നൗഷാദ് ബാഖവിയുടെ പ്രഭാഷണത്തിന് സ്ത്രീ-പുരുഷ ഭേദമില്ലാതെ ബഹ്‌റൈന്റെ എല്ലാ ഭാഗത്തു നിന്നും പ്രവാസികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയതിനാൽ മുഴുവൻ ശ്രോതാക്കളെയും ഉൾക്കൊള്ളാൻ കഴിയും വിധം വിപുലമായ ഒരുക്കങ്ങളും പ്രചരണങ്ങളുമാണ് നടക്കുന്നത്. വിശുദ്ധമാസമായ മുഹറത്തിന്റെ ശ്രേഷ്ഠതകളും ആരാധനാ കർമ്മങ്ങളുടെ മഹത്വവും വിശദമായി പ്രതിപാദിക്കുന്ന ബാഖവി, നാട്ടിൽ ഈയിടെയുണ്ടായ പ്രളയദുരന്തം നമുക്ക് നൽകുന്ന പാഠങ്ങളും വിശദീകരിക്കും. 'ദുരന്തം നൽകുന്ന പാഠം' എതാണ് അദ്ദേഹത്തിന്റെ പ്രഭാഷണ വിഷയം. പ്രളയ ദുരന്തത്തിൽ ഏറ്റവും കൂടുതൽ നാശമുണ്ടായ ജില്ലയാണ് വയനാട്. വയനാടിന്റെ പുന.സൃഷ്ടിപ്പിന് പ്രവാസികളുടെ ഒറ്റക്കെട്ടായ സഹായ സഹകരണം അനിവാര്യമാണ്.
വിശുദ്ധമാസമായ മുഹറത്തോടനുബന്ധിച്ച് വയനാട് കൂട്ടായ്മ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന പ്രമുഖ വാഗ്മി നൗഷാദ് ബാഖവിയുടെ ഏക ദിന മത പ്രഭാഷണം 2018 സപ്തംബർ 22(ശനി)രാത്രി 8 മണിക്ക് മനാമ പാക്കിസ്ഥാൻക്ലബിൽ നടക്കും.
കേരളത്തിനകത്തും പുറത്തും വിശ്വാസികൾ തടിച്ചു കൂടുന്ന പ്രമുഖ വാഗ്മിയും പണ്ഢിതനുമായ നൗഷാദ് ബാഖവിയുടെ പ്രഭാഷണത്തിന് സ്ത്രീ-പുരുഷ ഭേദമില്ലാതെ ബഹ്‌റൈന്റെ എല്ലാ ഭാഗത്തു നിന്നും പ്രവാസികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയതിനാൽ മുഴുവൻ ശ്രോതാക്കളെയും ഉൾക്കൊള്ളാൻ കഴിയും വിധം വിപുലമായ ഒരുക്കങ്ങളും പ്രചരണങ്ങളുമാണ് നടക്കുന്നത്.
വിശുദ്ധമാസമായ മുഹറത്തിന്റെ ശ്രേഷ്ഠതകളും ആരാധനാ കർമ്മങ്ങളുടെ മഹത്വവും വിശദമായി പ്രതിപാദിക്കുന്ന ബാഖവി, നാട്ടിൽ ഈയിടെയുണ്ടായ പ്രളയദുരന്തം നമുക്ക് നൽകുന്ന പാഠങ്ങളും വിശദീകരിക്കും. 'ദുരന്തം നൽകുന്ന പാഠം' എതാണ് അദ്ദേഹത്തിന്റെ പ്രഭാഷണ വിഷയം.
പ്രളയ ദുരന്തത്തിൽ ഏറ്റവും കൂടുതൽ നാശമുണ്ടായ ജില്ലയാണ് വയനാട്. വയനാടിന്റെ പുന.സൃഷ്ടിപ്പിന് പ്രവാസികളുടെ ഒറ്റക്കെട്ടായ സഹായ സഹകരണം അനിവാര്യമാണ്.
പക്ഷേ ഖേദകരമെന്ന് പറയാം..ഇത് കോ-ഓർഡിനേറ്റ് ചെയ്യാനും ആവശ്യമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനും ബഹ്‌റൈനിലുള്ള മുഴുവൻ വയനാട്ടുകാരെയും ഉൾക്കൊള്ളുന്ന ഒരു കമ്മറ്റിയോ കൂട്ടായ്മയോ ഇന്ന് ബഹ്‌റൈനിലില്ല.
ഈ സാഹചര്യത്തിലാണ് ജാതി-മത-സംഘടനകൾക്കതീതമായി ബഹ്‌റൈനിലെ മുഴുവൻ വയനാട്ടുകാരെയും ഒരുമിച്ച് കൂട്ടി നാടിന് അനിവാര്യമായ സഹായങ്ങൾ ചെയ്യാനും ഇവിടെ കഷ്ടപ്പെടുവരെ സഹായിക്കാനുമായി ബഹ്‌റൈനിലെ ഒരു വയനാട് കൂട്ടായ്മക്കായി ഞങ്ങൾ ഏതാനും പേർ രംഗത്തിറങ്ങിയത്.
ഈ കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനവും ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ആരംഭവും പ്രസ്തുത പ്രഭാഷണ പരിപാടിയിൽ വെച്ച് നൗഷാദ് ബാഖവി നിർവ്വഹിക്കും.
ഇതര ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയിൽ നിന്നുള്ള പ്രവാസികൾ ആപേക്ഷികമായി കുറവാണെങ്കിലും ബഹ്‌റൈനിലുള്ള മുഴുവൻ വയനാട്ടുകാരും ഒരുമിച്ചു നിൽക്കുകയും മറ്റു പ്രവാസികൾ ഞങ്ങളോട് സഹകരിക്കുകയും ചെയ്താൽ വയനാടിന്റെ വീണ്ടെടുപ്പും പുരോഗതിയും സുസാധ്യമാകുമെ്ന്ന് ഞങ്ങൾക്കുറപ്പുണ്ട്.