- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചഭക്ഷണത്തിന് പോകുമ്പോൾ ചിരിച്ചു കാണിച്ചു സൗഹൃദത്തിലായി; ചോക്ലേറ്റ് കാട്ടി മയക്കി വശീകരിച്ചു; കടയ്ക്കുള്ളിൽ കയറ്റി വാപൊത്തിപ്പിടിച്ച് ബലാൽസംഗം: നഗ്‌നരാക്കി ഫോട്ടോകളും വീഡിയോകളും എടുത്തു; പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിയും; മുട്ടിൽ യത്തീംഖാനയിലെ സ്‌കൂൾ കുട്ടികൾക്കെതിരെ നടന്നത് രണ്ടു മാസം നീണ്ട അതിക്രൂര ലൈംഗികപീഡനം
കൽപറ്റ: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത രീതിയിലുള്ള പീഡനമാണ് വയനാട്ടിലെ പ്രായപൂർത്തിയാകാത്ത ഏഴു വിദ്യാർത്ഥിനികൾക്കു നേരിടേണ്ടിവന്നതെന്ന് സൂചനകളാമ് പൊലീസ് നൽകുന്നത് യത്തീംഖാനയിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനികൾക്ക് മിഠായി നല്കി സൗഹൃദത്തിലായ ആറു യുവാക്കളാണ് സമീപത്തുള്ള രണ്ടു കടകളയിൽ കയറ്റി അതിക്രൂര പീഡനം നടത്തിയത്. നഗ്‌നചിത്രങ്ങളെടുത്തശേഷം അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ടു മാസത്തിലധികം യുവാക്കൾ വിദ്യാർത്ഥിനികളെ അതിക്രൂര ലൈംഗിക പീഡനത്തിനിരയാക്കി. കൽപറ്റയ്ക്കു സമീപം മുട്ടിൽ പ്രവർത്തിക്കുന്ന യത്തീംഖാനയിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഏഴ് വിദ്യാർത്ഥിനികളാണ് സ്‌കൂളിന് തൊട്ടടുത്തുള്ള കടകളിൽവച്ച് പീഡനത്തിനിരയായത്. എല്ലാവരും പതിനഞ്ചു വയസിൽ താഴെയുള്ളവർ. കഴിഞ്ഞ ജനുവരി മുതൽ ഇവർ പീഡനത്തിനിരയായിരുന്നു. ഉച്ചഭക്ഷണത്തിനായി ഹോസ്റ്റലിലേക്കു പോകുംവഴിയാണ് പ്രതികൾ പെൺകുട്ടികളെ മിഠായി നല്കാമെന്നു പറഞ്ഞ് വിളിച്ചു കടയിൽ കയറ്റി പീഡിപ്പിച്ചത്. നഗ്‌നചിത്രങ്ങളെടുത്തശേഷം ഇതു കാട്
കൽപറ്റ: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത രീതിയിലുള്ള പീഡനമാണ് വയനാട്ടിലെ പ്രായപൂർത്തിയാകാത്ത ഏഴു വിദ്യാർത്ഥിനികൾക്കു നേരിടേണ്ടിവന്നതെന്ന് സൂചനകളാമ് പൊലീസ് നൽകുന്നത് യത്തീംഖാനയിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനികൾക്ക് മിഠായി നല്കി സൗഹൃദത്തിലായ ആറു യുവാക്കളാണ് സമീപത്തുള്ള രണ്ടു കടകളയിൽ കയറ്റി അതിക്രൂര പീഡനം നടത്തിയത്. നഗ്‌നചിത്രങ്ങളെടുത്തശേഷം അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ടു മാസത്തിലധികം യുവാക്കൾ വിദ്യാർത്ഥിനികളെ അതിക്രൂര ലൈംഗിക പീഡനത്തിനിരയാക്കി.
കൽപറ്റയ്ക്കു സമീപം മുട്ടിൽ പ്രവർത്തിക്കുന്ന യത്തീംഖാനയിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഏഴ് വിദ്യാർത്ഥിനികളാണ് സ്‌കൂളിന് തൊട്ടടുത്തുള്ള കടകളിൽവച്ച് പീഡനത്തിനിരയായത്. എല്ലാവരും പതിനഞ്ചു വയസിൽ താഴെയുള്ളവർ. കഴിഞ്ഞ ജനുവരി മുതൽ ഇവർ പീഡനത്തിനിരയായിരുന്നു. ഉച്ചഭക്ഷണത്തിനായി ഹോസ്റ്റലിലേക്കു പോകുംവഴിയാണ് പ്രതികൾ പെൺകുട്ടികളെ മിഠായി നല്കാമെന്നു പറഞ്ഞ് വിളിച്ചു കടയിൽ കയറ്റി പീഡിപ്പിച്ചത്. നഗ്‌നചിത്രങ്ങളെടുത്തശേഷം ഇതു കാട്ടി ഭീഷണിപ്പെടുത്തി രണ്ടു മാസത്തോളം പീഡനം തുടരുകയായിരുന്നു.
സ്ഥിരമായി ഹോസ്റ്റലിലേക്കു പോകുന്ന വഴിയിലുള്ള കടയിലെ യുവാക്കൾ ചിരിച്ചു കാണിച്ചാണ് പെൺകുട്ടികളുമായി സൗഹൃദത്തിലായത്. തുടർന്നാണ് മിഠായി നല്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിക്കുന്നത്. ഒരുകുട്ടിയാണ് ആദ്യം കടയിലേക്കു കയറിയത്. ഈ കുട്ടി ഏറെ നേരമായിട്ടും പുറത്തുവന്നില്ല. ബാക്കിയുള്ള ആറുപേരും ഈ കുട്ടിയെ അന്വേഷിച്ച് കടയ്ക്കുള്ളിലേക്കു കയറി. എല്ലാവരും യുവാക്കളുടെ വലയിൽപ്പെടുകയായിരുന്നു. പെൺകുട്ടികളുടെ വായ്പൊത്തിപ്പിടിച്ച് നഗ്‌നരാക്കി മൊബൈൽഫോണിലടക്കം ഫോട്ടോകളും വീഡിയോകളും എടുത്തു. ഈ ചിത്രങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടികളെ രണ്ടുമാസത്തിലധികമായി നരാധമന്മാരായ യുവാക്കൾ പീഡിപ്പിച്ചിരുന്നത്. സംഭവം ആരോടെങ്കിലും പറഞ്ഞാൻ കൊന്നുകളയുമെന്നും യുവാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു.
കടയിൽ നിന്ന് ഒരു പെൺ കുട്ടി ഇറങ്ങി വരുന്നത് യത്തീംഖാനയിലെ അദ്ധ്യാപകൻ കണ്ടതോടെയാണ് സംഭവം പറത്താകുന്നത്. അദ്ധ്യാപകൻ യത്തീംഖാന അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിദ്യാർത്ഥിനികൾ വിവരം പുറത്തു പറയുന്നത്. പിന്നാലെ യത്തീംഖാന അധികൃതർ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിലാണ് എഴ് പെൺകുട്ടികൾ പീഡനത്തിനിരയായതായി കണ്ടത്തിയത്. സംഭവത്തിൽ യത്തീംഖാനയിലെ ആർക്കും ബന്ധമില്ല. പീഡനത്തിനിരയായ പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചുകൊണ്ടുള്ള മെഡിക്കൽ റിപ്പോർട്ട് രാവിലെ വന്നിരുന്നു. സംഭവത്തിൽ ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോക്സോ അടക്കം പതിനൊന്ന് കേസുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സ്‌കൂളിന് സമീപത്തെ രണ്ട് കടയിലും വിദ്യാർത്ഥിനികളെ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. സ്ഥാപനത്തിന് സമീപത്തുള്ളവരാണ് പിടിയിലായവരെല്ലാം. പീഡനത്തിനിരയായ പെൺകുട്ടികളെ ഇന്ന് ഗ്രൂപ്പ് കൗൺസിലിങ്ങിന് വിധേയമാക്കും. മജിസ്ട്രേറ്റിന് മുന്നിൽ ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടികളെ പ്രത്യേകം കൗൺസിലിങ്ങിന് വിധേയമാക്കിയതിന് പിന്നാലെയാണ് പീഡന വിവരം പുറത്തുവന്നത്. ഗ്രൂപ്പ് കൗൺസിലിങ്ങിനുകൂടി കുട്ടികളെ വിധേയരാക്കുന്നതോടെ കൂടുതൽ പെൺകുട്ടികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.
പി.കെ. ശ്രീമതി എംപി അടക്കമുള്ളവർ പെൺകുട്ടികളുമായി സംസാരിച്ചു. ഞെട്ടിക്കുന്ന വിവരങ്ങളാണ് കുട്ടികൾ പങ്കുവച്ചതെന്ന് ശ്രീമതിയും അറയിച്ചു. കൂടുതൽ കൂട്ടികളെ പീഡനത്തിന് വിധേയമാക്കിയെന്നും അവർ പറഞ്ഞു. ഓർഫനേജ് സ്‌കൂളിലെ പെൺകുട്ടികളെ പ്രതികൾ പീഡനത്തിനിരയാക്കിയത് പെൺകുട്ടികളുടെ ഫോട്ടോകളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തിയാണെന്ന് പി.കെ ശ്രീമതി വിശദീകരിച്ചു. പ്രതികളുടെ ഭീഷണിക്ക് വഴങ്ങി പല തവണ പെൺകുട്ടികൾക്ക് ഇവരുടെ പീഡനത്തിന് ഇരയാകേണ്ടി വന്നതായും അവർ പറഞ്ഞു.
.ഒരു പെൺകുട്ടിയെ ചോക്‌ളേറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് പിടിച്ചുവലിച്ച് കടമുറിയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ബാക്കിയുള്ളവരെ മറ്റുള്ളവരും പിടിച്ചുകൊണ്ടു പോയി ബലമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനു ശേഷം കുട്ടികളുടെ നഗ്‌നചിത്രങ്ങൾ പകർത്തുകയും ചെയ്തു. പിന്നീടും ആഴ്ചകളോളം കുട്ടികൾ ക്രൂരപീഡനത്തിന് ഇരയായി.പുറത്തുപറഞ്ഞാൽ ജീവനോടെ വയ്ക്കില്ലെന്നും ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തി പലവട്ടം വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഭയന്നുപോയതിനാൽ കുട്ടികൾ ആരോടും ഇക്കാര്യം പറഞ്ഞതുമില്ല. പിന്നീട് കഴിഞ്ഞദിവസം കുട്ടികൾ കടയിൽ നിന്ന് ഇറങ്ങിവരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ അധികൃതരെ അറിയിച്ചതനുസരിച്ചാണ് വിവരം പുറത്തായത്.
എന്നാൽ സംഭവത്തിൽ കൂടുതൽ കുട്ടികൾ ഉൾപ്പെട്ടിട്ടില്ല എന്നാണ് പീഡനത്തിന് ഇരയായ കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കിയതിൽനിന്ന് അറിയാൻ കഴിഞ്ഞതെന്ന് സ്‌കൂൾ അധികൃതരും പറയുന്നു. സ്ഥാപനത്തിലെ മുഴുവൻ കുട്ടികൾക്കും കൗൺസിലിങ് നടത്തുമെന്നും യത്തീംഖാന അധികൃതർ വ്യക്തമാക്കി.