കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ കുവൈത്ത് വയനാട് അസോസിയേഷൻ മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ച് നവംബർ 25 നു വെള്ളിയാഴ്‌ച്ച നിർദ്ധന പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം രാവിലെ 10:30 നു ബഹുമാന്യനായ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ നിർവഹിച്ചു. കെ.ഡബ്ല്യൂ.എ സെക്രട്ടറി മുബാറക് കാമ്പ്രത്ത് , ഈ ക്യാംപിനു എല്ലാ സൗകര്യവും ചെയ്തു തന്ന മെട്രോ മെഡിക്കലിനെ കൃതാർത്ഥമായി ഓർമിച്ചുകൊണ്ട് അതിഥികളെയും സൗജന്യ ക്യാംപിൽ പങ്കെടുക്കാൻ എത്തിച്ചേർന്നവരെയും സ്വാഗതം ചെയ്തു. കുവൈത്ത് വയനാട് അസോസിയേഷൻ സാമൂഹിക പ്രവർത്തനങ്ങൾ കുവൈത്തിലെ സ്വന്തം ജില്ലക്കാരിൽ ഒതുക്കിനിത്തുന്നില്ല എന്നും സജ്ജീവികളോടും സമൂഹത്തോടും സമത്തിൽ പ്രതിജ്ഞാബദ്ധരാണ് എന്ന സന്ദേശം ഈ മെഡിക്കൽ ക്യാമ്പിലൂടെ നൽകാൻ ആഗ്രഹിക്കുന്നു എന്ന് ഉണർത്തിച്ചു.

കുവൈത്ത് വയനാട് അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീമതി മിനി കൃഷ്ണ അധ്യക്ഷത വഹിച്ചു. സാമൂഹിക സേവനത്തിൽ ഊർജസ്വലമായ ഇടപെടലുകൾ നടത്തുന്ന കുവൈത്ത് വയനാട് അസോസിയേഷനും മെഡിക്കൽ രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ക്ലിനിക്കും കൈകോർത്ത് നടത്തുന്ന ഈ സംരംഭം പ്രവാസികൾക്ക് സഹായകരം ആകും എന്നും ഭാവി പരിപാടികളിൽ എല്ലാ ആശംസകളും അർപ്പിച്ച് കൊണ്ട് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

കുവൈത്ത് വയനാട് അസോസിയേഷൻ രക്ഷാധികാരികൾ ആയ ബാബുജി ബത്തേരി , അയൂബ് കേച്ചേരി , മീഡിയ കൺവീനർ സാം പഴനിമുട് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രത്യേക പ്രസംഗത്തിൽ മെട്രോ മെഡിക്കൽ കെയർ സി.ഇ.ഓ ഹംസ പയ്യന്നൂർ, മെട്രോ മെഡിക്കൽ എന്ന ആദുരാലയം സമൂഹത്തിലെ അവശ്യ വർഗത്തിന് എന്നും താങ്ങും തണലും ആയി നിലനിൽക്കും എന്നും ഈ ക്യാംപിൽ പങ്കെടുക്കുന്നവർക്ക് വരുന്ന 3 മാസത്തിൽ കൺസൾട്ടിങ് സൗജന്യം ആയിരിക്കും എന്നും പ്രഖ്യാപിച്ചു. മെട്രോ എം.ഡി. ഇബ്രാഹിം കുട്ടി , KWA വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, ചാരിറ്റി കൺവീനർ ജലീൽ വാരാമ്പറ്റ , ഉപദേശക സമിതി അംഗം അക്‌ബർ വയനാട് , ട്രഷർ എബി പോൾ എന്നിവരും സദസ്സിൽ സന്നിഹിതരായിരുന്നു .

സാമൂഹ്ക പ്രവർത്തന രംഗത്ത് അർത്ഥവത്തായ സേവനം കാഴ്ച വച്ച് മുന്നോട് പോകുന്ന സജി തോമസ് , ഗിരിജ വിജയൻ എന്നിവരെ മെഡിക്കൽ ക്യാമ്പ് വേദി ആദരിച്ചു. ഷാഹിദ ലത്തീഫ് പൊന്നാട അണിയിച്ചു. ലുലു എക്‌സ്‌ചേഞ്ച് ഏരിയ മാനേജർ ഷഫാസ് അഹമ്മദ് ഉപഹാരം കൈമാറി. സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്ന സാധാരണക്കാരായ സാമൂഹ്യ പ്രവർത്തകരെ സമൂഹത്തിനു മുന്നിലേക്ക് കൊണ്ടുവരിക എന്നത് തികച്ചും ഉത്തരവാദിത്തത്തോടെ ഈ അസോസിയേഷൻ ഏറ്റെടുക്കുന്നു എന്നും സഹായിക്കപ്പെടുക എന്നതല്ല സഹായിക്കാൻ മുന്നിട്ടറങ്ങുക എന്നതാണ് നന്മയുടെ മുഖം എന്നും മുബാറക്ക് കാമ്പ്രത്ത് അഭിപ്രായപ്പെട്ടു. ഉത്ഘാടന സമ്മേളനത്തിലും മെഡിക്കൽ ക്യാമ്പിലും പങ്കെടുത്ത എല്ലാവർക്കും പ്രോഗ്രാം കൺവീനർ റോയ് മാത്യു നന്ദി അർപ്പിച്ചു.

രണ്ട് വിഭാഗങ്ങളായാണ് ക്യാമ്പ് സംഘടിപ്പിക്കപ്പട്ടത്.മെഡിക്കൽ ചെക്കപ്പും കൺസൽറ്റിങ്ങും (രാവിലെ 7:30 മുതൽ വൈകീട്ട് 3 മണി വരെ)സാമൂഹ്യപ്രവർത്തകരും രോഗികളും നിർധനരും കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആയ 500 അധികം പ്രവാസികൾ ക്യാമ്പ് ഉപയോഗപ്പെടുത്തി. ഇതിന്റെ വിജയത്തിനും പരമാവധി ആളുകൾക്ക് ഇത് ഉപയോഗപ്പെടുത്താനും കുവൈത്ത് വയനാട് അസോസിയേഷന്റെ സോണൽ കോർഡിനേറ്റർമാർ ആഴ്‌ച്ചക്കകളായി ലേബർ ക്യാമ്പുകൾ കയറി ഇറങ്ങിയത് വിജയകരമായി പരിസമാപ്തിച്ചു.മെട്രോ മെഡിക്കൽ ക്ലിനിക്കിലെ ഇ.എൻ.ടി., ഗൈനക്കോളജി , കണ്ണ്, പല്ല് വിഭാഗങ്ങൾ , കുട്ടികളുടെ വിഭാഗം , ത്വക്കുവിഭാഗം, ജനറൽ മെഡിസിൻ, എല്ലു വിഭാഗം എന്നിവയിലെ പത്തിലധികം പ്രശസ്ത ഡോക്ടർമാരും 40 ളം പാരാമെഡിസിൻ/ നഴ്‌സിങ് ജീവനക്കാരും സിറ്റി ബസ്സ് കമ്പനിയുടെ വളണ്ടിയർമാരും വയനാട് അസോസിയേഷൻ വളണ്ടിയർമാരും സ്വന്തം ഒഴിവുദിനം സാമൂഹ്യ സേവനത്തിനായി സമർപ്പിച്ചു. സൗജന്യ മരുന്നുകളും പ്രഷർ , ഷുഗർ, ബി.എം.ഐ , ഇ.സി.ജി , കൊളസ്ട്രോൾ എന്നിവ തികച്ചും സൗജന്യമായും സ്പെഷ്യൽ ടെസ്റ്റുകൾക്കും മരുന്നുകൾക്കും പ്രത്യേകം ഡിസ്‌കൗണ്ടും നൽകുകയുണ്ടായി.

ആരോഗ്യ പരിപാലന ക്‌ളാസുകൾ (രാവിലെ 9:00 മുതൽ 10 മണി വരെ)
ഡോ: പ്രഭ രാമഭദ്രൻ , ഡെന്റിസ്‌റ് പല്ലുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അതിനായി ജീവിത രീതിയിൽ പുലർത്തേണ്ട കാര്യങ്ങളും സന്നിഹിതർക്കു മുന്നിൽ വിശദീകരിച്ചു.സിന്ധു അജേഷ് കൊളസ്ട്രോൾ നിയന്ത്രണത്തിന് കൈക്കൊള്ളേണ്ട ഭക്ഷണ നിയന്തനങ്ങളും കഴിക്കേണ്ടതും കഴിക്കേണ്ടതല്ലാത്തതും ആയ ഭക്ഷണങ്ങൾ എന്നിവയെ കുറിച്ചും പങ്കെടുത്തവർക്ക് അറിവ് പകർന്നു.

എ.കെ ശ്രീവാസ്തവ വിവിധ ഡിവിഷനുകൾ സന്ദർശിക്കുകയും മെഡിക്കൽ ക്യാമ്പ് പ്രവർത്തനം വിലയിരുത്തുകയും ചെയ്തു. ക്യാമ്പിന്റെ തുടക്കം മുതൽ മുന്നിട്ടിറങ്ങി പ്രവർത്തനങ്ങളെ നിയന്ത്രിച്ച് വിജയകരമാകാൻ മുന്നിൽ നിന്ന പ്രോഗ്രാം വണ്ടിയർ ക്യാപ്റ്റൻ ശ്രീ അലക്‌സ് മാനന്തവാടി , ഷാന്റിയുടെ നേതൃത്വത്തിൽ കെ.ഡബ്ല്യൂ.എ വനിതാ വേദി അംഗങ്ങളും പ്രത്യേകം പ്രശംസ ഏറ്റുവാങ്ങി. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോണ്‌സിബിലിറ്റി എന്ന കടമയുടെ ഭാഗമായി ഈ പരിപാടിയുടെ സ്പോൺസർഷിപ് ഏറ്റെടുത്ത സിറ്റി ഗ്രൂപ്പ് കമ്പനിയും സഹസ്‌പോൺസർമാർ ആയ ലുലു എക്ചേഞ്ചും മെട്രോയുടെ കൂടെ ഈ സാമൂഹ്യ സേവനത്തിൽ പങ്കാളികൾ ആയി.

കുവൈത്ത് വയനാട് അസോസിയേഷൻ ഉപദേശക സമിതി അംഗം ശ്രീ രജി ചിറയത് , ആർട്‌സ് കൺവീനർ ജിജിൽ മാത്യുവിന്റെ കൂടെ മുഴു ദിന പരിപാടി നിയന്ത്രിച്ചു. കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് സമ്മാനദാനം നൽകുകയും ഉണ്ടായി.