- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫയലുകൾ കിണറ്റിലുപേക്ഷിത് ഇൻകാംടാക്സ് വെട്ടിക്കാൻ; മൊബൈൽ എറിഞ്ഞത് മരണത്തിന് തൊട്ട് മുമ്പും; ഡിഎംഒയുടെ ആത്മഹത്യാ തിയറിയിൽ സംശയം തീരുന്നില്ല; ഡോക്ടർ ശശിധരന്റെ മരണത്തിൽ ദുരൂഹത സമ്മതിച്ച് പൊലീസും
മലപ്പുറം: മരിച്ച നിലയിൽ കണ്ടെത്തിയ വയനാട് ഡി.എം.ഒ ഡോ.പി.വി ശശിധരന്റെ കാണാതായ മൊബൈൽ ഫോണുകൾ കിണറ്റിൽ നിന്ന് കണ്ടെത്തയതോടെ ആത്മഹത്യയിൽ ദുരൂഹത കൂടുകയാണ്. ആരാണ് ഈ മൊബൈൽ കിണറ്റിലിട്ടതെന്നതിനെ കുറിച്ചാണ് സംശയം. ഇത് ദൂരീകരിക്കാൻ ആർക്കും കഴിയുന്നുമില്ല. പൊലീസും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. പന്തല്ലൂർ മുടിക്കോട് വീടിനു സമീപത്തെ കിണറ്റിൽ
മലപ്പുറം: മരിച്ച നിലയിൽ കണ്ടെത്തിയ വയനാട് ഡി.എം.ഒ ഡോ.പി.വി ശശിധരന്റെ കാണാതായ മൊബൈൽ ഫോണുകൾ കിണറ്റിൽ നിന്ന് കണ്ടെത്തയതോടെ ആത്മഹത്യയിൽ ദുരൂഹത കൂടുകയാണ്. ആരാണ് ഈ മൊബൈൽ കിണറ്റിലിട്ടതെന്നതിനെ കുറിച്ചാണ് സംശയം. ഇത് ദൂരീകരിക്കാൻ ആർക്കും കഴിയുന്നുമില്ല. പൊലീസും ഇക്കാര്യം സമ്മതിക്കുന്നുണ്ട്.
പന്തല്ലൂർ മുടിക്കോട് വീടിനു സമീപത്തെ കിണറ്റിൽ നിന്നാണ് രണ്ട് മൊബൈൽ ഫോണും ക്ലിനിക്കിലെ ഒരു രജിസ്റ്ററും കണ്ടെത്തിയത്. ഡി.എം.ഒയുടെ മരണത്തെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും നിഗമനങ്ങളും പരന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയത്. അവസാനമായി ഡോക്ടർ മൊബൈൽ ഉപയോഗിച്ചത് വീടിനു സമീപത്തു വച്ചാണെന്ന് ടവർലൊക്കേഷൻ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ മരണം സംഭവിച്ച് ദിസങ്ങൾ കഴിഞ്ഞെങ്കിലും മൊബൈൽ ഫോൺ എവിടെയെന്നതിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. വീട്ടിലും ക്ലിനിക്കിലും ഫോൺ ഇല്ലെന്ന് ഉറപ്പാത്തിയതോടെ അന്വേഷണ സംഘം കിണറ്റിൽ ഉണ്ടാകാമെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. ഫോൺ വീട്ടു പരിസരത്തുണ്ടെന്ന സൈബർ സെല്ലിന്റെ നിഗമനവും കിണർ പരിശോധിക്കാൻ കാരണമായി.
നാട്ടുകാരും പൊലീസും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കിണറ്റിലെ വെല്ലം വറ്റിച്ച് ഫോണും രേഖയും കണ്ടെത്തിയത്. മോട്ടോർ ഉപയോഗിച്ച് ഇന്നലെ രാവിലെ മുതൽ വെള്ളം പമ്പ് ചെയ്യാൻ ആരംഭിച്ചിരുന്നു. ആഴമുള്ള കിണറിൽ സമയമെടുത്താണ് വെള്ളം വറ്റിച്ചത്. ആദ്യം ഒരു ഫോൺ കണ്ടെത്തുകയായിരുന്നു. പിന്നീട് മറ്റൊരു ഫോണും രജിസ്റ്ററും കണ്ടിത്തി. കണ്ടെത്തിയ ഒരു ഫോണിൽ സിം കാർഡ് ഇല്ലായിരുന്നു. ഒരാഴ്ചയിൽ അധികമായി വെള്ളത്തിലായിരുന്ന ഫോണുകൾ പ്രവർത്തന രഹിതമായ നിലയിലാണ്. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഇതിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. വിദഗ്ദ പരിശോധനക്കായി ഫോണുകൾ ഉടൻ സൈബർ സെല്ലിനു കൈമാറും. ഇതോടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കൂടുതൽ വ്യക്തമാകുമെന്നാണ് കണക്കുകൂട്ടൽ. മരണത്തിന്റെ ഏതാനും മണിക്കൂറുകൾക്കു മുമ്പാകാം ഫോൺ കിണറ്റിൽ ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. എന്നാൽ ഫോൺ എന്തിനായിരിക്കും ഉപേക്ഷിച്ചതെന്നോ ആരോടെല്ലാം അവസാനം ബന്ധപ്പെട്ടിരുന്നെന്നോ വ്യക്തമല്ല. ഇതിലേക്കായിരിക്കും അന്വേഷണം ഊന്നുക. കണ്ടെത്തിയ ഫോണുകൾ ഡോക്ടറുടേതാണെന്ന് കുടുംബം തിരിച്ചറിഞ്ഞിട്ടുണ്ട്.
രണ്ട് ഫോണുകൾക്ക് പുറമെ ക്ലിനിക്കിൽ ഉപയോഗിച്ചിരുന്ന ഒരു രജിസ്റ്റർ കെട്ടിത്താഴ്‌ത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തിനു മീതെ പൊന്താതിരിക്കാൻ ഇഷ്ടികയിൽ കെട്ടിത്താഴ്‌ത്തിയ നിലയിലായിരുന്നു. വീട്ടു മുറ്റത്ത് പാകാൻ കൊണ്ടുവന്ന അതേ ഇഷ്ടികയിലാണ് കെട്ടിത്താഴ്‌ത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വീടിനടുത്ത് ഡോക്ടറുടെ ഉടമസ്തതയിലുള്ള ക്ലിനിക്കിലെ ഒ.പി പരിശോധന സംബന്ധിച്ച വിവരങ്ങളും വരവ് ചെലവ് കണക്കുകളുമാണ് രജിസ്റ്ററിലുള്ളതെന്നാണ് പൊലീസ് നിഗമനം. അതേസമയം രജിസ്റ്ററിൽ നിന്നും ഒന്നും വ്യക്തമല്ലെന്നും കൂടുതൽ പരിശോധന ആവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ രജിസ്റ്റർ മാസങ്ങൾക്ക് മുമ്പ് തള്ളിയതാകാമെന്നാണ് പൊലീസ് പറയുന്നത്. ആറുമാസം മുമ്പ് ക്ലിനിക്കിൽ ഇംകം ടാക്‌സ് പരിശോധന നടത്തിയിരുന്നു. ഇതുമയി ബന്ധപ്പെട്ട് ഇംകം ടാസ് ഉദ്യോഗസ്ഥരിൽ നിന്നും മറച്ചു വെയ്ക്കാൻ കിണറ്റിൽ തള്ളിയതാകാം എന്നാണ് പൊലീസിന്റെ മറ്റൊരു നിഗമനം. കേസ് കൂടുതൽ കുഴഞ്ഞു മറിഞ്ഞ സാഹചര്യത്തിൽ കൃത്യമായ അന്വേഷണം വേണമെന്നത് വ്യക്തമാണ്.
കഴിഞ്ഞ 22നായിരുന്നു പന്തല്ലൂർ മുടിക്കോട് വീടിനടുത്തുള്ള ക്ലിനിക്കിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടത്. മരിച്ച ഡോക്ടറുടെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ മോഷണ ശ്രമവും നടന്നിരുന്നു. ഇത് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെങ്കിലും മോഷ്ടാക്കളെ കുറിച്ച് യാതൊരു തുമ്പും കിട്ടിയിട്ടില്ല. പ്രദേശവാസികളായ ആരോ ആകാമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഡോക്ടറുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇപ്പോഴത്തെ മോഷണ ശ്രമവുമായി ബന്ധമുണ്ടോയെന്ന സംശം നാട്ടുകാർ തന്നെ പ്രകടിപ്പിച്ചിരുന്നു. ഭാര്യയും മക്കളും കണ്ണൂരിലെ സ്വവസതിയിലേക്ക് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു മോഷണ ശ്രമം. എന്നാൽ പണമോ മറ്റു വസ്തുക്കളോ മോഷണം പോയിട്ടില്ലെന്ന് വീട്ടിൽ തിരിച്ചെത്തിയ ഡോക്ടറുടെ കുടുംബം പൊലീസിനോടു പറഞ്ഞു. എന്നാൽ യാതൊരു വിലപിടിപ്പുള്ള സാധനങ്ങളും കൊണ്ടുപോകാതെ മോഷ്ടാക്കളുടെ ലക്ഷ്യം എന്തായിരുന്നെന്ന് ഇപ്പോഴും പൊലീസിന് കണ്ടെത്താനായിട്ടില്ല. മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ ഡോ.രേണുക നൽകിയ പരാതിയെ തുടർന്നാണ് മോഷണ ശ്രമം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നത്.
ഡി.എം.ഒയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ മരണത്തിലേക്ക് നയിച്ച കാരണം എന്തെന്ന് ഇപ്പോഴും ദുരൂഹമായി നിലനിൽക്കുകയാണ്. എന്നാൽ മരണ കാരണം വ്യക്തിപരമായ ചില പ്രശ്‌നങ്ങളാണെന്ന് ആത്മഹത്യാ കുറിപ്പിൽ തന്നെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ നേരത്തെ രംഗത്തു വന്നിരുന്നു. എന്നാൽ ഇപ്പോഴുള്ള അന്വേഷണ മന്ദഗതിയും ദുരൂഹതകളും ചൂണ്ടിക്കാട്ടി ഇതുവരെയും ആരും രംഗത്തു വന്നിട്ടില്ല. എന്നാൽ ശശിധരന്റെ മരണ ദിവസം ഫോണിലേക്ക് വന്ന കോളുകളുടെ മറ്റു വിവരങ്ങളും കേസിന് തുമ്പുണ്ടാക്കാൻ സാധിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.