- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കർഷകനായ വിനോദും കുടുംബവും ആത്മഹത്യ ചെയ്തത് വൻ കടബാധ്യതയെ തുടർന്നെന്ന് സംശയം; നാട്ടുകാർ മൃതദേഹങ്ങൾ കണ്ടെത്തിയത് വീട്ടിനടുത്തെ കശുമാവിൻകൊമ്പുകളിൽ തൂങ്ങിയ നിലയിൽ
കൽപറ്റ: വയനാട്ടിൽ ഒരു കുടുംബത്തിലെ നാലു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തലപ്പുഴയിൽ കർഷക കുടുംബത്തെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പുഴ തിടങ്ങഴി തോപ്പിൽ വിനോദ് (45), ഭാര്യ മിനി (40), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരെയാണ് ഇന്ന് രാവിലെ വീട്ടിന് സമീപം കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൻ കടബാധ്യതയാണ് ഈ കുടുംബത്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സംശയം. ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കശുമാവിൻ കൊമ്പുകളിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. എട്ട് ലക്ഷത്തോളം ബാധ്യത ഇയാൾക്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.ഇതുസംബന്ധിച്ച് അന്വേഷിച്ചുവരുന്നതായി തലപ്പുഴ പൊലീസ് അറിയിച്ചു. ആറ് പശുക്കളുമായി ഫാം നടത്തുന്നയാളാണ് വിനോദ്. കാട്ടിമൂല ക്ഷീര സംഘത്തിൽ ദിവസം 130 ലിറ്റർ പാൽ അളക്കുന്നുണ്ട്. കർണാടകയിലെ കുടകിൽ വാഴകൃഷിയും ഈ കുടുംബത്തിന് ഉണ്ട്. ഇന്നലെ രാവിലെ പിലാക്കാവിലുള്ള സഹോദരിയുടെ വീ
കൽപറ്റ: വയനാട്ടിൽ ഒരു കുടുംബത്തിലെ നാലു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തലപ്പുഴയിൽ കർഷക കുടുംബത്തെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പുഴ തിടങ്ങഴി തോപ്പിൽ വിനോദ് (45), ഭാര്യ മിനി (40), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരെയാണ് ഇന്ന് രാവിലെ വീട്ടിന് സമീപം കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൻ കടബാധ്യതയാണ് ഈ കുടുംബത്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സംശയം.
ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കശുമാവിൻ കൊമ്പുകളിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. എട്ട് ലക്ഷത്തോളം ബാധ്യത ഇയാൾക്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ഇതുസംബന്ധിച്ച് അന്വേഷിച്ചുവരുന്നതായി തലപ്പുഴ പൊലീസ് അറിയിച്ചു. ആറ് പശുക്കളുമായി ഫാം നടത്തുന്നയാളാണ് വിനോദ്. കാട്ടിമൂല ക്ഷീര സംഘത്തിൽ ദിവസം 130 ലിറ്റർ പാൽ അളക്കുന്നുണ്ട്. കർണാടകയിലെ കുടകിൽ വാഴകൃഷിയും ഈ കുടുംബത്തിന് ഉണ്ട്.
ഇന്നലെ രാവിലെ പിലാക്കാവിലുള്ള സഹോദരിയുടെ വീട്ടിലേക്ക് വിനോദും കുടുംബവും സന്ദർശനത്തിനായി പോവുകയായിരുന്നു. രാത്രി തന്നെ മടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും വൈകിയിട്ടും കാണാതായതിനെ തുടർന്ന് വീട്ടിൽ താമസിക്കുന്ന വിനോദിന്റെ അച്ഛനും അമ്മയും ഇവരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇപ്പോൾ തിരിച്ചുവരുന്നതായും കണിയാരത്ത് എത്തിയതായും അറിയിച്ചു. എന്നാൽ പിന്നെയും കാണാതിരുന്നതിനാൽ അന്വേഷിച്ചെങ്കിലും കണ്ടെത്തിനായില്ല.
നാട്ടിൽ ചിലരും ഇവർക്കായി അന്വേഷണം നടത്തിയെങ്കിലും മഴ കാരണം കൂടുതൽ അന്വേഷിക്കാനായില്ല. രാവിലെ അയൽവീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെയാണ് തോട്ടത്തിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ഒരു കശുമാവിൽ തന്നെയായിരുന്നു മൃതദേഹങ്ങൾ. ഡിവൈ.എസ്‌പി ഉൾപ്പെടെ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പഞ്ചായത്ത് അംഗം പി. അനിഷ ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി. അഭിനവ് മുതിരേരി സർവ്വോദയം യു പി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.