- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ പുഴകളെല്ലാം അതിവേഗം വറ്റിവരളുന്നു; വെയിലുറച്ചതോടെ മണ്ണും വരണ്ടു തുടങ്ങി; മണ്ണിരകൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങി ചത്തു തീരുന്നു; കേരളത്തെ വിഴുങ്ങിയ പ്രളയമുണ്ടായിട്ടും വയനാട്ടിൽ വരൾച്ച നേരിടുമെന്ന് പഠനം; പുതിയ പ്രതിഭാസത്തിൽ അന്തം വിട്ട് വിശദീകരണം നൽകാനാവാതെ ജില്ലാ ഭരണകൂടവും, ശാസ്ത്രജ്ഞന്മാരും
കൽപ്പറ്റ: പ്രളയത്തിന് പിന്നാലെ വയനാട്ടിലെ പുഴകളെല്ലാം വറ്റുന്നതായി പഠനം. വെയില് തെളിഞ്ഞതോടെ മണ്ണിരകളും, ഇരുതല മൂരി അടക്കമുള്ള ജീവികളും മണ്ണിനടിയിൽ നിന്ന് പുറത്തേക്ക് കടക്കുകടയാണ്. ഇത് മണ്ണിനടിയിലെ ഈർപ്പം നഷ്ടപ്പെട്ടതിനാൽ ആണെന്നാണ് പഠനം. വയനാട്ടിൽ കഴിഞ്ഞ പത്ത് വർഷമായി ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ആവറേജ് 2240 മില്ലിമിറ്ററാണ്. 2016ൽ കിട്ടേണ്ടുന്ന മഴയുടെ 59 % കുറവാണ് ജില്ലയിൽ പെയ്തത്. 2017ൽ 37% ന്റെ കുറവാണ് ഉണ്ടായത്. എന്നാൽ ജൂൺ മാസം മുതൽ ഓഗസ്റ്റ് മാസം വരെയുള്ള 80 ദിവസം മാത്രം ജില്ലയിൽ പെയ്തിറങ്ങിയത് 3800 മില്ലീമീറ്റർ മഴയാണ്. മേപ്പാടി, എളമ്പലേരി, വൈത്തിരി,ലക്കിടി, സുഗന്ധഗിരി ,നരിക്കോട് മല ,കുറിച്ചാർ മല ,ബാണാസുര മല, തൊണ്ടർനാട് മുടി, പേരിയ, മക്കിമല, കമ്പ മല ,ബ്രഹ്മഗിരി തുടങ്ങിയ സ്ഥലങ്ങളിൽ ഇത് 4500 മില്ലിമീറ്ററിന് മുകളിലെത്തി. ബാണാസുരയുടേയും,അച്ചുരാനം ഭാഗത്തും 4825 മില്ലീമീറ്റർ വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ബാണാസുര പ്രദേശത്ത് ഒരു ദിവസം മാത്രം 400 മില്ലീമീറ്റർ മഴ പെയ്തു. രേഖപ്പെടുത്താത്ത ഉൾപ്രദേശങ്ങ
കൽപ്പറ്റ: പ്രളയത്തിന് പിന്നാലെ വയനാട്ടിലെ പുഴകളെല്ലാം വറ്റുന്നതായി പഠനം. വെയില് തെളിഞ്ഞതോടെ മണ്ണിരകളും, ഇരുതല മൂരി അടക്കമുള്ള ജീവികളും മണ്ണിനടിയിൽ നിന്ന് പുറത്തേക്ക് കടക്കുകടയാണ്. ഇത് മണ്ണിനടിയിലെ ഈർപ്പം നഷ്ടപ്പെട്ടതിനാൽ ആണെന്നാണ് പഠനം. വയനാട്ടിൽ കഴിഞ്ഞ പത്ത് വർഷമായി ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ആവറേജ് 2240 മില്ലിമിറ്ററാണ്. 2016ൽ കിട്ടേണ്ടുന്ന മഴയുടെ 59 % കുറവാണ് ജില്ലയിൽ പെയ്തത്. 2017ൽ 37% ന്റെ കുറവാണ് ഉണ്ടായത്. എന്നാൽ ജൂൺ മാസം മുതൽ ഓഗസ്റ്റ് മാസം വരെയുള്ള 80 ദിവസം മാത്രം ജില്ലയിൽ പെയ്തിറങ്ങിയത് 3800 മില്ലീമീറ്റർ മഴയാണ്. മേപ്പാടി, എളമ്പലേരി, വൈത്തിരി,ലക്കിടി, സുഗന്ധഗിരി ,നരിക്കോട് മല ,കുറിച്ചാർ മല ,ബാണാസുര മല, തൊണ്ടർനാട് മുടി, പേരിയ, മക്കിമല, കമ്പ മല ,ബ്രഹ്മഗിരി തുടങ്ങിയ സ്ഥലങ്ങളിൽ ഇത് 4500 മില്ലിമീറ്ററിന് മുകളിലെത്തി. ബാണാസുരയുടേയും,അച്ചുരാനം ഭാഗത്തും 4825 മില്ലീമീറ്റർ വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ബാണാസുര പ്രദേശത്ത് ഒരു ദിവസം മാത്രം 400 മില്ലീമീറ്റർ മഴ പെയ്തു.
രേഖപ്പെടുത്താത്ത ഉൾപ്രദേശങ്ങളിൽ 400 മില്ലിമീറ്ററിന് മുകളിൽ മഴ പെയ്തതായാണ് കണക്കാക്കുന്നത്. പ്രളയത്തിനു കാരണം പ്രതീക്ഷിക്കാതെ വന്ന വൻ മലവെള്ളപ്പാച്ചിലായിരുന്നു. പെട്ടന്നുണ്ടായ മഴയത്ത് ജനങ്ങൾക്ക് മുന്നറിയിപ്പു കൊടുക്കാൻ പോലും വേണ്ട സമയം പോലും അധികൃതർക്ക് കിട്ടിയില്ല.യാതൊരു മുന്നൊരിക്കവും ഇല്ലാത്ത കെ.എ.എസ്.ഇ.ബിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ജില്ലയിലാകമാനം 47 സ്ഥലത്ത് ഉരുൾപൊട്ടി, 155 സ്ഥലത്ത് മലയിടിഞ്ഞു, 45 ഇടങ്ങളിൽ മണ്ണിടിഞ്ഞുതാഴ്ന്നതായാണ് കണക്കാക്കുന്നത്. 724 ഏക്കർ സ്ഥലത്ത് നാശനഷ്ടം ഉണ്ടായി.1221 കുടുംബങ്ങൾക്ക് നേരിട്ടും അല്ലാതെയും നാശനഷ്ടങ്ങൾ സംഭവിച്ചു. ചുവന്ന മണ്ണ് കാണപ്പെടുന്ന സ്ഥലങ്ങളിലാണ് മിക്കവാറും ദുരന്തങ്ങൾ സംഭവിച്ചത്. അതിശക്തമായ മഴ മണ്ണ് ആഗിരണം ചെയ്ത് കുതിർന്ന് ഉറച്ച പാറയിലോ മണ്ണിലോ കെട്ടി നിൽക്കുന്നതോടെ മണ്ണിലുള്ള മർദ്ദം കൂടി വെള്ളവും മണ്ണുംപാറയും ദുർബല ഭാഗത്തേക്ക് തള്ളുമ്പോഴാണ് ഉരുൾപൊട്ടൽ സംഭവിക്കുന്നത് ,കുറിച്ചാർ മല ,അമ്മാറ, പഞ്ചാര കൊല്ലി തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം പ്രതിഭാസമാണ് സംഭവിച്ചത്.
എന്നാൽ മലയിടിച്ചിൽ സംഭവിക്കുന്നത് ശക്തമായ മഴയിൽ ചുവന്ന മണ്ണും കളിമണ്ണും കുതിർന്ന് വേർപെടുന്നു കളിമണ്ണിന്റെ നേർത്ത തരികൾ വെള്ളത്തോടൊപ്പം പുറത്തേക്കൊഴുകി മണ്ണിനെയടക്കം ഇടിച്ചിടുന്നു. ഒരു ഘനമീറ്റർ മണ്ണിന് 2.4 ടൺ വരെ ഭാരമുണ്ടാകും ഇത് വെള്ളം നിറഞ്ഞു കുതിരുമ്പോൾ 3. 4 ടൺ വരെയാകും ഇത് ഒഴുകിപ്പോകുമ്പോൾ നൂറ് കണക്കിന് ടൺ ഭാരത്തോടെ വൻ നാശനഷ്ടം വരുത്തുന്നു. പിലാക്കാവ്, ശിവഗിരി കുന്ന്, സുഗന്ധഗിരി ,പൊഴുതന വൈത്തിരി തുടങ്ങിയ സ്ഥലങ്ങളിൽ സംഭവിച്ചത് ഇതാണ്. ഈ വർഷം കണ്ട മറ്റൊരു കാര്യമാണ് ഭൂമി ഇടിഞ്ഞുതാഴുകയും, വിണ്ടു കീറുകയും എന്നത്. ഇത് സംഭവിക്കുന്നത് വയലുകൾക്ക് സമീപമുള്ള ചരിവുള്ള പ്രദേശങ്ങളിലാണ്.മഴ പെയ്തിറങ്ങുന്ന ജലം കുന്നിൻ താഴ്‌വാരങ്ങളിലുള്ള വയലുകളുടെ ചതുപ്പ് സ്വഭാവം വരുത്തുകയും ഇതിലേക്ക് കുന്നിന്റെ അടിത്തട്ടിലെ മണ്ണ് സാവകാശം നിരങ്ങി ഇറങ്ങുകയുമാണ് ചെയ്യുന്നത്. തുശ്ശിലേരി പ്ലാമൂല, നെട്ടറ, തവിഞ്ഞാൽ, പേരിയ, ബോയിസ് ടൗൺ, ഉദയഗിരി ,പുതിയിടം, മാനന്തവാടി, ഒഴക്കോടി, ചിറക്കര,ദ്വാരക കോട്ടത്തറ എന്നിവിടങ്ങളിൽ ഇതാണ് സംഭവിച്ചത്.
കമ്പനിയുടെ പോഷകനദികളൊക്കെ ഉദ്ഭവിക്കുന്നത് മിക്കവയും ദുരന്തം വിതച്ച മലനിരകളിൻ നിന്നുമാണ്. തുടക്കത്തിലുള്ള ഒന്നാം ഘട്ട നിർചാലുകളും രണ്ടാം ഘട്ട നീർചാലുകളും തരം മാറ്റത്തിലൂടെയും കൈമാറ്റത്തിലൂടെയും തടസ്സപ്പെടുത്തി. ഇത് നീരൊഴുക്കിനെ തടസപ്പെടുത്തുകയും വെള്ളം മണ്ണിലേക്കിറങ്ങുകയും ചെയ്തു. ഇതിന് ഉത്തമ ഉദാഹരണമാണ് മാനന്തവാടി ഗവൺമെന്റ് എഞ്ചിനീയറിഗ് കോളേജിന് സമീപം നടന്ന ഉരുൾപൊട്ടൽ. ഇവിടുത്തെ കാലങ്ങളായി ഒഴുകുന്ന നീർചാൽ കെട്ടിട നിർമ്മാണത്തിനായി അടച്ചതായിരുന്നുവെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസർ പി.യു ദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ഈവർഷം ഭൂഗർഭ ജലത്തിന്റെ സംഭരണത്തേയും പ്രതികൂലമായി ബാധിച്ചു. മണ്ണിലേക്ക് സാവകാശം കുതിർന്ന് കിനിഞ്ഞിറങ്ങേണ്ട മഴവെള്ളം ശക്തമായി ഇറങ്ങി.മണ്ണിനുള്ളിൽ വെള്ളം പിടിച്ചു നിർത്തി ഉറവായി പുറത്തേക്ക് വിടുന്നത് മണ്ണിനടിയിലെ ജൈവാംശമാണ്. ശക്തമായ മഴയിൽ ചുവന്ന മണ്ണും, ചരലും, കളിമണ്ണും വേർതിരിഞ്ഞു. ഒഴുക്കിൽ ചെറിയ തരികൾ ഒഴുകിപ്പോയി. ഇതോടെ വെള്ളം മുഴുവൻ മണ്ണിനടിയിലൂടെ വാർന്നു പോകാനിടയായി. അതുപോലെ തന്നെയാണ് പുഴകളിലും സംഭവിച്ചത് ശക്തമായ ഒഴുക്കിൽ പുഴയിലെ ചരൽ, മണൽപറ്റ് നഷ്ടമായി ഇതോടെ വെള്ളത്തിന്റെ സംഭരണം സാധ്യമല്ലാതായി. മഴ പോതോടെ പുഴകൾ ശോഷിച്ചു.
മണ്ണിലെ ജൈവാംശം നഷ്ടപ്പെട്ടതോടെ മണ്ണ് ഊഷരമായി ഇതാണ് മണ്ണിരകൾ കൂട്ടത്തോടെ ചത്തുപോകാനും കുരുമുളക് പോലുള്ള ചെടികൾ ഉണങ്ങാനും കാരണമായതെന്ന് പ്രാഥമികമായി കണക്കാക്കുന്നു. അതിവർഷം ഭൂമിക്ക് വന്ന കെടുതി രൂക്ഷമാകാൻ കാരണമായത് അശാസ്ത്രീയമായ കുന്നിടിക്കലും തണ്ണീർതടങ്ങളും, വയലുകളും മണ്ണിട്ടു മൂടിയതുമാണെന്നും, പരിസ്ഥിതിക്ക് ചേർന്ന നിർമ്മാണ പ്രവർത്തനങ്ങളിലൂന്നിയ വികസനം നടപ്പിലാക്കി, ജൈവരീതിയിലുള്ള കൃഷിയിലൂടെയും, കുടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചും വയനാടൻ മണ്ണിന്റെ നഷ്ടപ്പെട്ട ജലസംഭരണ ശേഷി തിരിച്ചു കൊണ്ടുവരാമെന്ന് പി.യു ദാസ് അഭിപ്രായപ്പെട്ടു.