- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഞ്ചിക്കൃഷിക്ക് ഭർത്താവ് കരുതിയിരുന്ന പണം എത്തിയത് ഓൺലൈൻ റമ്മി കളിയുടെ വാലറ്റിൽ; ഗൂഗിൾ പേയുടെ കസ്റ്റമർകെയർ എന്ന് കരുതി വിളിച്ച നമ്പർ വഴി വയനാട്ടിലെ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് അര ലക്ഷത്തോളം രൂപ; ഒരാഴ്ച കൊണ്ട് നഷ്ടപ്പെട്ട പണം തിരികെ പിടിച്ച് വയനാട് സൈബർ സെൽ; സൈബർ ചതികൾ പെരുകുമ്പോൾ
വയനാട്. മാനന്തവാടി സ്വദേശിനിയായ വീട്ടമ്മയ്ക്ക് അശ്രദ്ധയും അഞ്ജതയും കൊണ്ടു നഷ്മായ അര ലക്ഷത്തോളം രൂപ തിരികെ പിടിച്ച് വയനാട് ജില്ലാ സൈബർ സെൽ. ഇവരുടെ ഭർത്താവ് കർണാടകയിൽ വസ്തു പാട്ടത്തിന് എടുത്ത് ഇഞ്ചിക്കൃഷി ചെയ്യുന്ന ആളാണ്. ഇഞ്ചിക്കൃഷി പാട്ടത്തിനായി മേയിൽ വസ്തു ഉടമയ്ക്ക് പണം കൈമാറണമായിരുന്നു. എന്നാൽ എ ടിഎമ്മിൽ ഒരു ദിവസത്തെ ലിമിറ്റ് 20000 ആയതു കൊണ്ട് തന്നെ വീട്ടമ്മ സുഹൃത്തായ മറ്റൊരു യുവതിക്ക് 20000 രൂപ ഗൂഗിൽ പേ ചെയ്തു. വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നു പണം പോയെങ്കിലും ആ യുവതിക്ക് പണം ലഭിച്ചില്ല.
പണം നഷ്ടപ്പെട്ട അങ്കലാപ്പിൽ നിന്ന വീട്ടമ്മയോട് ആരോ പറഞ്ഞു ഗൂഗിൽ പേ യുടെ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടാൽ പണം തിരികെ ലഭിക്കുമെന്ന്. ഗൂഗിൽ പേ യുടെ കസ്റ്റമർ കെയർ നമ്പർ കിട്ടാൻ ഗൂഗിൽ പേയിൽ തന്നെ വീട്ടമ്മ തിരിഞ്ഞു. എന്നിട്ടും നമ്പർ കിട്ടാതെ വന്നതോടെ ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുമെന്ന് അറിഞ്ഞു. ഇതനുസരിച്ച് ഗൂഗിളിൽ സെർച്ച് ചെയ്ത് വീട്ടമ്മയ്ക്ക് ഗൂഗിൾ പേയുടെ പത്തക്ക കസ്റ്റമർ കെയർ നമ്പർ ലഭിച്ചു.നമ്പരിൽ ബന്ധപ്പെട്ടപ്പോൾ കോൾ പോകുന്നില്ലയായിരുന്നു. പിന്നീട് ആ നമ്പരിൽ നിന്നും വീട്ടമ്മയ്ക്ക് തിരികെ വിളി എത്തി. അക്കൗണ്ട് വിവരങ്ങൾ തിരിക്കി. അക്കൗണ്ട് നമ്പരും ചോദിച്ചു. പണം ഉടൻ അക്കൗണ്ടിൽ തിരികെ എത്തുമെന്നും അതിനായി മൊബൈലിൽ വരുന്ന ഒറ്റി പി നമ്പർ പറഞ്ഞു തരണമെന്നും അവർ ആവിശ്യപ്പെട്ടു.
അവർ പറഞ്ഞ പ്രകാരം ചെയ്ത വീട്ടമ്മയ്ക്ക് അക്കൗണ്ടിൽ നിന്നും 49999 നഷ്ടമായി. ഉടൻ തന്നെ അവർ മാനന്തവാടി പൊലീസ് സ്റ്റേഷനിൽ പരാതി നല്കി. കൂടാതെ ഉടനെ സൈബർ സെല്ലിൽ വിളിക്കുകയും, സൈബർ സെല്ലിന്റെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പോർട്ടലിലും പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ഈ തുക ഒരു ഓൺലൈൻ ഗെയിമിങ് വെബ്സൈറ്റിന്റെ വാലറ്റിൽ ക്രെഡിറ്റ് ആയതായി മനസ്സിലായത്. തുടർന്ന് സൈബർ സെല്ലിന്റെ നടപടിയിൽ വാലറ്റിലെ അക്കൗണ്ട് ബ്ലോക്ക് ആവുകയും ഈ മാസം ഒൻപതാം തിയ്യതി പരാതിക്കാരിയുടെ അക്കൗണ്ടിൽ പണം തിരിച്ച് ക്രെഡിറ്റ് ആവുകയും ചെയ്തു.
പരാതി ലഭിച്ച് കൃത്യം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നഷ്ടപ്പെട്ട പണം സൈബർ സെല്ലിന് വീട്ടമ്മയുടെ അക്കൗണ്ടിൽ എത്തിക്കാനായി. പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചില സാമ്പത്തിക തട്ടിപ്പു സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് വയനാട് സൈബർ സെൽ വ്യക്തമാക്കി. തട്ടിപ്പിന് ഇരയായാൽ ഉടൻ ജില്ലാ സൈബർ പൊലീസുമായി ബന്ധപ്പെടുകയോ, 1930 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടലിൽ പരാതിപ്പെടുകയോ ചെയ്യേണ്ടതുമാണെന്ന് വയനാട് സൈബർ പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം വയനാട് പുൽപ്പള്ളി സ്വദേശിയായ നേഴ്സിന്റെ അക്കൗണ്ടിൽ നിന്നും സമാനമായ രീതിയിൽ പണം നഷ്ടപ്പെട്ടിരുന്നു. കേരള നഴ്സിങ് കൗൺസിലിൽ ഗുഡ് സ്റ്റാൻഡിങ് സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ച സർട്ടിഫിക്കറ്റി കിട്ടാൻ വൈകിയപ്പോൾ അപേക്ഷയുടെ തൽസ്ഥിതി തിരിക്കി ഗൂഗിളിൽ നടത്തിയ സെർച്ച് ആണ് യുവതിക്ക് കെണി ആയി മാറിയത്. ഗൂഗിളിൽ നിന്നും ലഭിച്ച ലിങ്ക് വഴി കയറി യുവതി അപേക്ഷയുടെ വിശദാശംങ്ങൾ നല്കിയിരുന്നു. പിറ്റേ ദിവസം യുവതിയുടെ ഫോണിലേക്ക് ഒരു കാൾ എത്തി. താങ്ങളുടെ എൻക്വയറി ലഭിച്ചു വെന്നും പ്രോസസിംഗിനായി 10 രൂപ ട്രാൻസ്ഫർ ചെയ്യണമെന്നു അറിയിച്ചു.
10 രൂപ ആയതു കൊണ്ടു തന്നെ യുവതിക്ക് അതിൽ തട്ടിപ്പൊന്നും തോന്നിയില്ല. 10 രൂപ ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപ് പ്ലേ സ്റ്റോറിൽ കയറി ടീ വ്യൂർ ആപ്പ് ഡൗൺ ലോഡ് ചെയ്യാൻ നിർദ്ദേശം ലഭിച്ചു. ടീം വ്യൂവർ ഡൗൺ ലോഡ് ചെയ്ത ശേഷം അതിന്റെ കോഡ് ചോദിച്ച സൈബർ തട്ടിപ്പുകാരൻ പിന്നീട് 10 രൂപ ഓൺ ലൈനായി കൈമാറാനും നിർദ്ദശിച്ചു.ഈ തുക കൈമാറുമ്പോൾ തന്നെ യുവതിയുടെ ഡെബിറ്റ് കാർഡിന്റെ നമ്പരും സി വി വിയും അടക്കം എല്ലാം തടപ്പുകാരൻ തന്റെ മൊബൈലിലൂടെ കാണുന്നുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിലാണ് യുവതിയുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്.
തുടർന്ന് വയനാട് സൈബർ പൊലീസിന് നല്കിയ പരാതിയിലാണ് ന്ഷ്ടപ്പെട്ട നഷ്ടപ്പെട്ട 194000 രൂപയിൽ 120000 രൂപ തിരിച്ചു പിടിച്ചത്. പരാതി കിട്ടി രണ്ടു ദിവസത്തിനകം തിട്ടിപ്പു സംബന്ധിച്ച മുഴുവൻ വിവരങ്ങളും ശേഖരിച്ച സൈബർ പൊലീസ് പ്രതികളെ വലയിലാക്കാനുള്ള ശ്രമത്തിലാണ്. യുവതിയുടെ ഫോൺ വഴി പണം തട്ടിയ സംഘം ബംഗാളികളാണന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്