- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിലെ ഡിഡിഇ ട്രിബ്യൂണൽ ഉത്തരവ് വാങ്ങി കസേര ഒഴിഞ്ഞില്ല; പുതിയ ഡിഡിഇയ്ക്ക് കസേരയ്ക്കായി ജീവനക്കാരുടെ പരക്കം പാച്ചിൽ; ഡിഡിഇയുടെ ഒപ്പും ഉത്തരവുകളും വാങ്ങാൻ എത്തിയവർക്കും ആശയക്കുഴപ്പം; വയനാട് ഇന്നലെയും ഇന്നും ഡിഡിഇയുടെ ചുമതല വഹിച്ചത് രണ്ടു പേർ; പ്രതിസന്ധിയിൽ ഇടപെടാതെ ഡിപിഐ
വയനാട്: സ്‌ക്കൂൾ തുറന്നതോടെ വിവിധ ആവിശ്യങ്ങൾക്ക് വയനാട് ജില്ലാ വിദ്യാഭ്യാസ ആഫീസിലെത്തിയവർക്ക്ആകെ ആശയ കുഴപ്പം. ആരാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ. ജീവനക്കാർക്കും കൃത്യമായി ഉത്തരം നൽകാൻ കഴിയാത്ത അവസ്ഥ. ജില്ലയിൽ ഇന്നലെ ഡിഡിഇയുടെ ചുമതല വഹിച്ചത് '2 പേർ'.
വയനാട്ടിലേക്കു സ്ഥലം മാറിയെത്തിയ ഡിഡിഇയും വയനാട്ടിൽ നിന്നുള്ള സ്ഥലംമാറ്റത്തിനു സ്റ്റേ വാങ്ങിയെത്തിയ ഡിഡിഇയും ഒരുമിച്ച് ഓഫിസിലെത്തിയതോടെയാണ് ആശയക്കുഴപ്പമുണ്ടായത്. നിലവിലെ ഡിഡിഇയും മലപ്പുറം സ്വദേശിയുമായ കെ. ശശിപ്രഭയെ ഇടുക്കിയിലേക്കും ഇടുക്കി ഡിഡിഇയും വയനാട് സ്വദേശിയുമായ വി.എ. ശശീന്ദ്രവ്യാസിനെ വയനാട്ടിലേക്കും സ്ഥലംമാറ്റി കഴിഞ്ഞ 3നു സർക്കാർ ഉത്തരവിറങ്ങിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ 7നു ശശീന്ദ്രവ്യാസ് ഓഫിസിലെത്തി ഡിഡിഇയായി ചുമതല ഏറ്റെടുത്തു. 7നു ശശിപ്രഭ അവധിയിലായിരുന്നു.
ഇതിനിടെ സ്ഥലംമാറ്റ ഉത്തരവിനെതിരെ കെ. ശശിപ്രഭ കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. തുടർന്ന് ശശിപ്രഭയ്ക്കു അനുകൂലമായ വിധി വന്നു. ഒരുമാസം കൂടി തൽസ്ഥാനത്തു തുടരാനായിരുന്നു വിധി. ഇതനുസരിച്ച് ഇന്നലെ ശശിപ്രഭ ഓഫിസിലെത്തി. നേരത്തെ എത്തിയ ശശിപ്രഭ ഡിഡിഇയുടെ കസേരയിലിരുന്നു.
പിന്നാലെ ശശീന്ദ്രവ്യാസും ജോലിക്കെത്തിയതോടെ ഓഫിസിൽ ആകെ ആശയക്കുഴപ്പമായി. സ്റ്റേ ഉത്തരവുള്ളതിനാൽ ജോലിയിൽ നിന്നു മാറിത്തരാൻ സാധിക്കില്ലെന്നു ശശിപ്രഭ നിലപാടെടുത്തു. തുടർന്ന് മറ്റു ജീവനക്കാർ ചേർന്ന് ശശീന്ദ്രവ്യാസിനു ഇരിക്കാൻ കസേരയിട്ട് നൽകുകയായിരുന്നു. ഔദ്യോഗിക ജോലി സമയം പൂർത്തിയായതിനു ശേഷമാണു ഇരുവരും മടങ്ങിയത്
ഇന്നും ഇരുവരും ജോലിക്കെത്തി.ട്രിബ്യൂണൽ ഉത്തരവ് ഉള്ളതിനാൽ റിലീവ് ചെയ്യാൻ കഴിയില്ലെന്ന് ഇന്നും ശശിപ്രഭ ആവർത്തിച്ചു. ശശീന്ദ്ര വ്യാസിനോടു ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ തുടരാനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. പ്രതസന്ധി രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. . മലപ്പുറം ജില്ലയിൽ ഡിഡിഇ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. എന്നാൽ, തിരൂർ ഡിഇഒയ്ക്ക് സ്ഥാനക്കയറ്റം നൽകി ഡിഡിഇ ആയി മലപ്പുറത്ത് നിയമിക്കുകയായിരുന്നു.
സ്ഥലംമാറ്റം കിട്ടേണ്ടവർക്കു മുൻഗണന നൽകണമെന്നും അതു കഴിഞ്ഞേ സ്ഥാനക്കയറ്റം കിട്ടുന്നവരെ പരിഗണിക്കേണ്ടതുള്ളൂവെന്നാണു നിലവിലെ സർവീസ് ചട്ടം. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തന്നെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതെന്ന് ശശിപ്രഭ പറയുന്നു. ഏറെനാളത്തെ മുറവിളികൾക്കൊടുവിലാണു ജില്ലയിൽ ഡിഡിഇ തസ്തികയിൽ ആളെ നിയമിച്ചത്. മുൻ ഡിഡിഇ കെ.വി. ലീല 2021 ഡിസംബർ 31ന് വിആർഎസ് വാങ്ങി പിരിഞ്ഞുപോയതോടെയാണു ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ ആസ്ഥാനത്തു പ്രതിസന്ധി ഉടലെടുക്കുന്നത്.
പിന്നീട് കഴിഞ്ഞ മാർച്ച് 17നാണു പുതിയ ഡിഡിഇയെ നിയമിച്ചു ഉത്തരവായത്. ഇക്കാലയളവിൽ ഡിഇഒ തസ്തികയിലും ആളുണ്ടായിരുന്നില്ല. ഇതോടെ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ താളംതെറ്റിയിരുന്നു. ഏകോപനത്തിനു ആളില്ലാതെയായതോടെ ജില്ലാ പഞ്ചായത്തിന്റെ അടക്കം വിവിധ പദ്ധതികൾ നിലച്ചിരുന്നു. ഡിഡിഇ, ഡിഇഒ, എഇഒ തുടങ്ങിയ വിദ്യാഭ്യാസ ഓഫിസർമാരുടെ ഒഴിവുണ്ടാവുമ്പോൾ പകരം ചുമതല നൽകേണ്ടത് നിലവിലുള്ള അക്കാദമിക് ചുമതലയുള്ള വിദ്യാഭ്യാസ അധികാരികൾക്കാണ്.
എന്നാൽ, അന്നു ജില്ലയിലെ വിദ്യാഭ്യാസ ഓഫിസർമാരുടെ ചുമതല നൽകിയതു അക്കൗണ്ട് ഓഫിസർക്കും ഓഫിസിലെ പിഎയ്ക്കുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ