- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെന്നല്ലാതെ പിന്നെ രാജകുമാരിയെന്ന് വിളിക്കണോ? മോഹൻലാൽ നടിയെന്ന് നിങ്ങളെ വിളിച്ച് ആക്ഷേപിച്ചെങ്കിൽ ശരിക്കും നിങ്ങൾ ആരാ, അങ്ങനെങ്കിൽ ലാലേട്ടനെ അമ്മയുടെ പ്രസിഡന്റ് എന്ന് എന്തിന് വിളിക്കുന്നു? മറുപടി തിയേറ്ററുകളിൽ കാണിച്ചു തരാം; ഡബ്ലൂസിസിയുടെ പത്രസമ്മേളനം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലൈവായി ഷെയർ ചെയ്തപ്പോൾ തേടിയെത്തിയത് ഫാൻസുകാരുടെ 'പൊങ്കാല' !
കൊച്ചി : താരസംഘടനയായ എഎംഎംഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ ഡബ്ല്യുസിസി അംഗങ്ങളുടെ ഫേസ്ബുക്ക് ലൈവിന് ഫാൻസുകാരുടെ പൊങ്കാല. നടിമാർ ഉന്നയിച്ച ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ചായിരുന്നു കമന്റുകൾ മിക്കതും. എറണാകുളം പ്രസ് ക്ലബിൽ വച്ച് ശനിയാഴ്ച്ചയാണ് പത്ര സമ്മേളനം നടത്തിയത്. ഇത് വിമൻ ഇൻ കളക്ടീവിന്റെ ഫേസ്ബുക്ക് പേജിൽ ലൈവായി സ്ട്രീം ചെയ്തിരുന്നു. രൂക്ഷമായ ഭാഷയിലാണ് ഫാൻസുകാർ കമന്റ് ബോക്സുകൾ നിറച്ചത്. 'മോഹൻലാൽ തങ്ങളെ നടിമാർ എന്ന് വിളിച്ചെങ്കിൽ എന്തിനാണ് ലാലേട്ടനെ അമ്മയുടെ പ്രസിഡന്റ് എന്ന് അഭിസംബോധന ചെയ്യുന്നതെന്നും ഫാൻസുകാർ ചോദിക്കുന്നു. ലൈവ് ആരംഭിച്ച് മിനിട്ടുകൾക്കകം കമന്റ് ബോക്സുകൾ പൊങ്കാല കൊണ്ട് നിറഞ്ഞിരുന്നു. ഡബ്ല്യൂ സിസി അംഗങ്ങളായ രേവതി, പാർവതി, പത്മപ്രിയ എന്നിവരെ ഫീൽഡ് ഔട്ട് ആയ നടിമാരെന്നും ചില ഫാൻസ് കമന്റുകളിൽ പരാമർശിക്കുന്നുണ്ട്. പേരെടുത്ത് പറഞ്ഞ് ഓരോ നടിമാരേയും അവഹേളിക്കുന്നതോടൊപ്പം ഇനി തീയേറ്ററിൽ അവരുടെ സിനിമകൾ ഇറങ്ങുമ്പോൾ കാണിച്ചു തരാമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. തങ്ങൾക്ക
കൊച്ചി : താരസംഘടനയായ എഎംഎംഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ ഡബ്ല്യുസിസി അംഗങ്ങളുടെ ഫേസ്ബുക്ക് ലൈവിന് ഫാൻസുകാരുടെ പൊങ്കാല. നടിമാർ ഉന്നയിച്ച ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ചായിരുന്നു കമന്റുകൾ മിക്കതും. എറണാകുളം പ്രസ് ക്ലബിൽ വച്ച് ശനിയാഴ്ച്ചയാണ് പത്ര സമ്മേളനം നടത്തിയത്. ഇത് വിമൻ ഇൻ കളക്ടീവിന്റെ ഫേസ്ബുക്ക് പേജിൽ ലൈവായി സ്ട്രീം ചെയ്തിരുന്നു. രൂക്ഷമായ ഭാഷയിലാണ് ഫാൻസുകാർ കമന്റ് ബോക്സുകൾ നിറച്ചത്. 'മോഹൻലാൽ തങ്ങളെ നടിമാർ എന്ന് വിളിച്ചെങ്കിൽ എന്തിനാണ് ലാലേട്ടനെ അമ്മയുടെ പ്രസിഡന്റ് എന്ന് അഭിസംബോധന ചെയ്യുന്നതെന്നും ഫാൻസുകാർ ചോദിക്കുന്നു.
ലൈവ് ആരംഭിച്ച് മിനിട്ടുകൾക്കകം കമന്റ് ബോക്സുകൾ പൊങ്കാല കൊണ്ട് നിറഞ്ഞിരുന്നു. ഡബ്ല്യൂ സിസി അംഗങ്ങളായ രേവതി, പാർവതി, പത്മപ്രിയ എന്നിവരെ ഫീൽഡ് ഔട്ട് ആയ നടിമാരെന്നും ചില ഫാൻസ് കമന്റുകളിൽ പരാമർശിക്കുന്നുണ്ട്. പേരെടുത്ത് പറഞ്ഞ് ഓരോ നടിമാരേയും അവഹേളിക്കുന്നതോടൊപ്പം ഇനി തീയേറ്ററിൽ അവരുടെ സിനിമകൾ ഇറങ്ങുമ്പോൾ കാണിച്ചു തരാമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
തങ്ങൾക്കെതിരെ ഉയരുന്ന അശ്ലീല പരാമർശങ്ങളെക്കുറിച്ച് വാർത്താ സമ്മേളനത്തിനിടയിൽ തന്നെ നടിമാർ പരാതിപ്പെട്ടിരുന്നു. എന്തു തന്നെ വന്നാലും തങ്ങളുടെ നിലപാടുകളിൽ നിന്നും പിന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ആവശ്യമെങ്കിൽ നിയമപരമായി തന്നെ മുന്നോട്ടു പോകുമെന്നും വാർത്താ സമ്മേളനത്തിനിടയിൽ ഡബ്ലിയുസിസി അംഗങ്ങൾ വ്യക്തമാക്കി.
<p
പത്ര സമ്മേളനത്തിൽ ആഞ്ഞടിച്ച് ഡബ്യൂസിസി അംഗങ്ങൾ
ഞങ്ങൾ അപമാനിക്കപ്പെട്ടിരിക്കുന്നു, മുറിവേൽക്കപ്പെട്ടിരിക്കുന്നു, അതിൽ കടുത്ത അമർഷവും ഞങ്ങൾക്കുണ്ട്' എന്നാണ് നടി പാർവ്വതി തിരുവോത്ത് പത്രസമ്മേളനത്തിനിടയിൽ മാധ്യമങ്ങളോട് പറഞ്ഞത്. ആ എതിർപ്പും അമർഷവും കറുത്ത വസ്ത്രമണിഞ്ഞും ഉറക്കെ ശബ്ദമുയർത്തിയും അവറോരോരുത്തരും ഇന്ന് പ്രകടിപ്പിക്കുക തന്നെ ചെയ്തു. ഒരിക്കൽ പേര് പോലും പറയാതെ നടിമാർ എന്നാണ് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ പാർവ്വതിയെയും രേവതിയെയും അഭിസംബോധന ചെയ്തിരുന്നത്
.എന്നാൽ അമ്മയുടെ പ്രസിഡന്റ് തങ്ങളെ വെറും നടിമാർ എന്ന് ചുരുക്കി കളഞ്ഞതിൽ തങ്ങൾക്ക് വലിയ പ്രതിഷേധമുണ്ടെന്ന് എത്ര ആർജ്ജവത്തോടെയും സർഗ്ഗാത്മകമായും ആണ് അവർ ഇന്ന് വ്യക്തമാക്കിയത്.ഇത്ര നാളും കാത്ത് നിന്നത് നീതി കിട്ടുമെന്നു കരുതി തന്നെയായിരുന്നു. എന്നാൽ എല്ലാം നാടകമായിരുന്നു എന്ന് പിന്നീട് മനസ്സിലാക്കിയെന്നും സമയം നീളുന്തോറും പോരാട്ടത്തിന്റെ വേഗവും ശക്തിയും കൂടുമെന്ന മുന്നറിയിപ്പും ഡബ്ല്യുസിസിയുടെ പത്രസമ്മേളനം നൽകി. മീടൂ കാമ്പൈനിന്റെ അലയൊലികൾ മലയാള സിനിമയിലും ആഞ്ഞടിക്കുമെന്ന സൂചനകൾ സിനിമയിലെ വനിതാ നേതാക്കൾ നൽകി.
#MeToo കാമ്പയിനിൽ ചേർന്നു കൊണ്ട് തുറന്നു പറച്ചിലുകൾ നടത്തിയവർക്കൊപ്പമാണ് ലോകമെമ്പാടുമുള്ള സിനിമാ ഇൻഡസ്ട്രികൾ നിലകൊള്ളുന്നത്. ആമിർഖാനും അക്ഷയ്കുമാറും കരാറൊപ്പിട്ട തങ്ങളുടെ സിനിമകളിൽ നിന്ന് പോലും ആരോപണവിധേയരെ മാറ്റി നിർത്തി.കുറ്റാരോപിതർ ഉൾപ്പെട്ട ടിവി ഷോകൾ ഹോട്സ്റ്റാർ അവസാനിപ്പിക്കുകയും ആരോപിതർ അഭിനയിക്കുന്ന ചിത്രങ്ങൾ ഫാന്റം ഫിലിംസ് പോലുള്ള കമ്പനികൾ വേണ്ടെന്ന് വെക്കുകയും ചെയ്തു.
അതീജീവിച്ച സ്ത്രീ അവരുടെ സംഘടനയിലെ അംഗമല്ലാതിരുന്നിട്ടുകൂടി നടന്മാരുടെ സംഘടനയായ സിന്റാ (സിഐഎൻടിഎഎ) ലൈംഗികാരോപണം നേരിടുന്ന നടന് കാരണം കാണിക്കൽ നോട്ടീസ് നൽകി. സിനിമാ മേഖലയിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾ, സ്ത്രീ വിരുദ്ധ നീക്കങ്ങൾ അനുവദിക്കില്ലെന്ന നിലാപാടാണ് ബോളിവുഡ് കൈക്കൊണ്ടത്. എന്നാൽ മലയാള സിനിമാ ലോകത്തിന്റെ നിലപാടെവിടെയെന്നാണ് പത്ര സമ്മേളനത്തിനെത്തിയ മലയാള സിനിമാ മേഖലയിലെ ശക്തരായ സ്ത്രീകളോരോരുത്തരും ചോദിച്ചത്.ഇവിടെ ആരോപിതനായ ദിലീപ് എന്ന നടൻ മിടൂ ക്യാമ്പയിനിലൂടെ ചൂണ്ടിക്കാട്ടപ്പെട്ട കുറ്റാരോപിതൻ അല്ല.
കേരള പൊലീസ് അന്വേഷിച്ച ഒരു ക്രിമിനൽ കേസിലെ പ്രതിയാണ്. മൂന്ന് തവണ കോടതി ജാമ്യം നിഷേധിച്ച പ്രതി. എന്നിട്ടും മലയാള സിനിമയിലെ മുൻനിര സംവിധായകനായ ബി ഉണ്ണിക്കൃഷ്ണൻ ദിലീപിനെ വെച്ച് പുതിയ സിനിമ ചെയ്യുകയാണ്.സഹപ്രവർത്തക നേരിട്ട ലൈംഗികാതിക്രമത്തിലെ ഗൂഢാലോചനയിൽ ഉൾപ്പെട്ട പ്രതിക്ക് നേരെ സിംപതിയും തുണയും നിലപാടും എടുത്ത സംഘടനയിലെ അനീതിക്കെതിരേ അങ്കം കുറിച്ചില്ലെങ്കിൽ ചരിത്രത്തിൽ മലയാളം സിനിമാ മേഖലയുടെ സ്ഥാനം എവിടെയായിരിക്കും എന്ന തിരിച്ചറിവുള്ളവരാണ് പ്രതികരിച്ചിരിക്കുന്നത്.
17കാരിയായ പെൺകുട്ടി നേരിട്ട അനുഭവത്തെ കുറിച്ചും നടി രേവതിയും ചില വെളിപ്പെടുത്തലുകൾ നടത്തി. ഇത്രയേറെ ലൈംഗികാതിക്രമങ്ങളുണ്ടായിട്ടും അത് പുറത്ത വരുന്നില്ലെന്നതും നടപടികളുണ്ടാവില്ലെന്നതും ചൂണ്ടിക്കാണിക്കാനായിരുന്നു ആ വെളിപ്പെടുത്തലുകൾ. പൊലീസ് ചോദിച്ചാൽ എല്ലാം പറയുമെന്നും രേവതി കൂട്ടിച്ചേർത്തു.ഇനിയും സാങ്കേതികമായ പടു ന്യായങ്ങളിൽ കടിച്ചു തൂങ്ങാതെ ദിലീപിനെ പുറത്താക്കുന്ന കാര്യത്തിൽ നിലപാടെടുക്കണം എന്ന തന്നെയാണ് അവർ ആവർത്തിച്ചു പറഞ്ഞത്.
'തിലകനെ പുറത്താക്കിയത് ഒരു ജനറൽ ബോഡിയും കൂടാതെയാണ്. ദിലീപിന്റെ കാര്യം വരുമ്പോൾ മാത്രം എന്താണ് ഇത്തരം സാങ്കോതിക ന്യായങ്ങൾ' എന്ന് ചോദിച്ചത് രേവതിയാണ്.എന്റെ സുഹൃത്തുക്കളുടെ മക്കളിൽ പലരും സിനിമാ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. അവർക്കായി ഈ മേഖലയെ സ്ത്രീ സൗഹൃദമാക്കണം സുതാര്യമാക്കണംയ 'നിയമങ്ങൾ അവർ തന്നെ എഴുതുന്നു, അവർ തന്നെ തിരിച്ചെടുക്കുന്നു.പച്ചയായി പറഞ്ഞാൽ എല്ലാം നാടകങ്ങൾ' എന്ന ഗുരുതര ആരോപണമാണ് വനിതാ കൂട്ടായ്മ അമ്മയ്ക്കെതിരെ ഉയർത്തുന്നത്.
ആക്രമിക്കപ്പെട്ട നടിയെ സഹായിക്കാത്ത അമ്മ അവരുടെ കേസിൽ ഇടപെടാനും ശ്രമിച്ചു. നിർവാഹക സമിതി അംഗങ്ങളായ രചന നാരായണൻകുട്ടിയും ഹണി റോസും കക്ഷിചേരാൻ അപേക്ഷ നൽകിയത് ഒരു നിർവാഹക സമിതി അംഗം പറഞ്ഞിട്ടാണ്. നിർവാഹക സമിതി അംഗമായ ബാബുരാജ് യോഗത്തിനിടെ 'ചൂടുവെള്ളത്തിൽ വീണ പൂച്ച' എന്നു വിശേഷിപ്പിച്ചു ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു. തന്റെ സിനിമയിലെ അവസരങ്ങൾ കുറ്റാരോപിതനായ നടൻ ഇല്ലാതാക്കുന്നതായി അക്രമിക്കപ്പെട്ട നടി നേരത്തെയും രാജിക്കത്തിലും അമ്മ നേതൃത്വത്തെ അറിയിച്ചിട്ട് അതിനൊരു മറുപടി പോലും നൽകിയിട്ടില്ല.
ഞങ്ങൾക്കു തന്ന മറുപടിയിലും പരാമർശമില്ല. കുറ്റരോപിതനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ താൽപര്യമെന്ത്? പ്രതിയായ നടന്റെ കാര്യത്തിൽ നിയമാവലിയുടെ കാര്യം പറഞ്ഞ് ഒളിച്ചു കളിക്കുന്നവർ രാജിവച്ച നടിമാർക്കു സംഘടനയിലേക്കു തിരികെ വരണമെങ്കിൽ അപേക്ഷ നൽകിയാൽ പരിഗണിക്കാം എന്നാണ് പറയുന്നതെന്നും വനിതാ കൂട്ടായ്മ ചോദിക്കുന്നു.