- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലര നൂറ്റാണ്ടു മുമ്പ് എന്നാണ് പുതുവത്സരം ആഘോഷിച്ചിരുന്നത്; ക്രിസ്മസിലും ഈസ്റ്ററിലും ആഘോഷിച്ചിരുന്ന പുതുവത്സരം എങ്ങനെ ജനുവരി ഒന്നിനായി; ഗ്രിഗോറിയൻ കലണ്ടിനെക്കുറിച്ചറിയാം
തിരുവനന്തപുരം: ജനുവരി ഒന്നിന് ലോകമൊട്ടുക്ക് പുതുവത്സരം ആഘോഷിക്കുന്നു. എന്നാൽ ഈ പതിവിന് കേവലം നാനൂറിലധികം വർഷത്തെ പഴക്കമേയുള്ളൂവെന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ. ഇന്ന് ലോകം മുഴുവൻ വ്യാപകമായി അംഗീകരിക്കപ്പെടുന്ന ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിലായതുമുതലാണ് ജനുവരി ഒന്ന് എല്ലാവരും പുതുവത്സരം ആഘോഷിക്കാൻ തുടങ്ങിയത്. ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പയുടെ നിർദ്ദേശാനുസരണം തയാറാക്കിയതിനാലാണ് ഗ്രിഗോറിയൻ കലണ്ടർ എന്ന പേരു നല്കിയത്. ഇതിനു മുമ്പ് പ്രാബല്യത്തിലിരുന്ന പ്രധാന കലണ്ടർ ജൂലിയൻ ആണ്. റോമൻ ചക്രവർത്തിയായിരുന്ന ജൂലിയസ് സീസറിന്റെ നിർദ്ദേശപ്രകാരം ബിസി 45ലാണ് ഈ കലണ്ടർ തയാറാക്കപ്പെട്ടത്. അതിനും മുമ്പ് നിലവിലുണ്ടായിരുന്ന ചന്ദ്രപഞ്ചാംഗമായ റോമൻ കലണ്ടറിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് ജൂലിയൻ കലണ്ടർ തയാറാക്കപ്പെട്ടത്. സൗര പഞ്ചാംഗമായ ജൂലിയൻ കലണ്ടറിൽ 365 ദിവസത്തെ പന്ത്രണ്ടു മാസങ്ങളായി വിഭജിച്ചിരുന്നു. ഒരു വർഷം 364.25 ദിവസങ്ങൾ. നാലു വർഷം കൂടുമ്പോൾ 365 ദിവസമുള്ള അതിവർഷവും ഉണ്ടായിരുന്നു. ജനുവരി ഒന്നിനു തന്നെയായിരുന്നു പ
തിരുവനന്തപുരം: ജനുവരി ഒന്നിന് ലോകമൊട്ടുക്ക് പുതുവത്സരം ആഘോഷിക്കുന്നു. എന്നാൽ ഈ പതിവിന് കേവലം നാനൂറിലധികം വർഷത്തെ പഴക്കമേയുള്ളൂവെന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ. ഇന്ന് ലോകം മുഴുവൻ വ്യാപകമായി അംഗീകരിക്കപ്പെടുന്ന ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിലായതുമുതലാണ് ജനുവരി ഒന്ന് എല്ലാവരും പുതുവത്സരം ആഘോഷിക്കാൻ തുടങ്ങിയത്.
ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പയുടെ നിർദ്ദേശാനുസരണം തയാറാക്കിയതിനാലാണ് ഗ്രിഗോറിയൻ കലണ്ടർ എന്ന പേരു നല്കിയത്. ഇതിനു മുമ്പ് പ്രാബല്യത്തിലിരുന്ന പ്രധാന കലണ്ടർ ജൂലിയൻ ആണ്. റോമൻ ചക്രവർത്തിയായിരുന്ന ജൂലിയസ് സീസറിന്റെ നിർദ്ദേശപ്രകാരം ബിസി 45ലാണ് ഈ കലണ്ടർ തയാറാക്കപ്പെട്ടത്. അതിനും മുമ്പ് നിലവിലുണ്ടായിരുന്ന ചന്ദ്രപഞ്ചാംഗമായ റോമൻ കലണ്ടറിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് ജൂലിയൻ കലണ്ടർ തയാറാക്കപ്പെട്ടത്.
സൗര പഞ്ചാംഗമായ ജൂലിയൻ കലണ്ടറിൽ 365 ദിവസത്തെ പന്ത്രണ്ടു മാസങ്ങളായി വിഭജിച്ചിരുന്നു. ഒരു വർഷം 364.25 ദിവസങ്ങൾ. നാലു വർഷം കൂടുമ്പോൾ 365 ദിവസമുള്ള അതിവർഷവും ഉണ്ടായിരുന്നു. ജനുവരി ഒന്നിനു തന്നെയായിരുന്നു പുതുവത്സരം ആഘോഷിച്ചിരുന്നതും. റോമൻ സാമാജ്യത്തിനു കീഴിലുണ്ടായിരുന്ന പ്രദേശങ്ങളിലെല്ലാം ഈ കലണ്ടർ അംഗീകരിക്കപ്പെട്ടിരുന്നു.
എന്നാൽ മധ്യകാല യൂറോപ്പിൽ എല്ലാം മാറിമറഞ്ഞു. ജനുവരി ഒന്നിന് പുതുവൽസരം ആഘോഷിക്കുന്നത് വിജാതീയ പാരമ്പര്യമാണെന്നു യൂറോപ്പിൽ ആധിപത്യം നേടിയ ക്രൈസ്തവസഭ തീരുമാനിച്ചു. അതുകൊണ്ടുതന്നെ യൂറോപ്പിലെ പല സ്ഥലങ്ങളിലും പല ദിവസങ്ങളിൽ പുതുവത്സരം ആഘോഷിക്കാൻ തുടങ്ങി. യേശുക്രിസ്തുവിന്റെ ജന്മദിനമായി കരുതുന്ന ഡിസംബർ 25, മംഗളവാർത്തദിനമായ മാർച്ച് ഒന്ന്, ഈസ്റ്റർ ദിനമായ മാർച്ച് 25 തുടങ്ങിയവയെല്ലാം പുതുവത്സരമായി ആഘോഷിക്കപ്പെട്ടു.
ജൂലിയൻ കലണ്ടറിലെ പോരായ്മകൾ പരിഹരിച്ച് 1582ൽ തയാറാക്കിയ ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിലായതോടെ ജനുവരി ഒന്നു വീണ്ടും പുതുവത്സരമായി ആഘോഷിക്കപ്പെട്ടുതുടങ്ങി. കത്തോലിക്കാ രാജ്യങ്ങളായ സ്‌പെയിനും പോർച്ചുഗലും ഇറ്റലിയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഗ്രിഗോറിയൻ കലണ്ടൻ ഉടനടി അംഗീകരിച്ചു. അതേസമയം പ്രൊട്ടസ്റ്റൻഡ് രാജ്യങ്ങൾ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ബ്രിട്ടീഷ് സമ്രാജ്യവും സ്വീഡനും ഗ്രിഗോറിയൻ കലണ്ടൻ അംഗീകരിച്ചത് 1752ലാണ്.
റഷ്യയാകട്ടെ ഇതംഗീകരിക്കുന്നത് 1917 ൽ വിപ്ലവാനന്തരവുമാണ്. ഗ്രിഗോറിയൻ കലണ്ടൻ തയാറാക്കവേ മാർപാപ്പയുടെ നിർദ്ദേശപ്രകാരം 1582 ലെ ഒക്ടോബർ മാസത്തിലെ പത്തുദിവസങ്ങൾ ഒഴിവാക്കപ്പെട്ടു. അതായത് ഒക്ടോബർ നാലിന്റെ തൊട്ടടുത്തദിവസം ഒക്ടോബർ 15 ആയി മാറി. ഗ്രിഗോറിയൻ കലണ്ടർപ്രകാരം നവംബറിലാണു വിപ്ലവം നടന്നതെങ്കിലും ആ സമയം റഷ്യയിൽ പ്രാബല്യത്തിലുണ്ടായിരുന്ന ജൂലിയൻ കലണ്ടറിൽ ഒക്ടബോർ ആയിരുന്നു മാസം. അതിനാലാണ് ഒക്ടോബർ വിപ്ലവം എന്നറിയപ്പെടുന്നത്.