തിരുവനന്തപുരം: ഒരു കൊടിയുടേയൊ ബനറിന്റേയോ കീഴിലല്ലാതെ ഭരണഘടന സംരക്ഷണ മഹാസംഗമമായ വീ ദി പീപ്പിളിന് തലസ്ഥാനത്ത് ഗംഭീര തുടക്കം.ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി രാജ്യമാകെ ആളിപ്പടരാനുള്ള ഒരു ജ്വാലയാണ് വീ ദി പീപ്പിൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആദ്യവാചകമാണ് സംഗമത്തിന്റെ പേരായി സ്വീകരിച്ചിരിക്കുന്നത്- 'വീ ദ പീപ്പിൾ'. ഊരാളി ബാൻഡിന്റെ സംഗീത പരിപാടിയോടെയാണ് ഇന്ന് രാവിലെ വി ദി പീപ്പിൾ സംഗമം തുടക്കം കുറിച്ചിരിക്കുന്നത്. ആരും കുത്തകയാക്കിയിട്ടില്ലാത്ത 'മജന്ത' ആണ് സംഗമത്തിന്റെ ഔദ്യോഗിക നിറമായി നൽകിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി ആരംഭിച്ചത്,

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന പരിപാടിയിൽ നിന്നും. ചടങ്ങിൽ ഭരണഘടനാ പ്രതിജ്ഞയെടുത്തു. മേയർ വി കെ പ്രശാന്താണ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ ആയിരക്കണക്കിനാളുകൾ പ്രതിജ്ഞ ഏറ്റുചൊല്ലി.

ഭരണഘടനാവിരുദ്ധമായും സ്ത്രീവിരുദ്ധമായും നിയമവ്യവസ്ഥാവിരുദ്ധമായും കേരളത്തിലെ ഒരു വിഭാഗം ചിന്തിക്കുന്നു, മറ്റുള്ളവരെ ബാധിക്കുന്ന രീതിയിൽ പ്രതിഷേധവും അക്രമവും നടത്തുകയും ഒരാളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന പ്രവണതയുമാണ് അരങ്ങേറുന്നത്. എന്നാണ്. എന്നാൽ ഏതു മലയാളിക്കും അറിയാം അതൊരു ചെറുന്യൂനപക്ഷത്തിന്റെ മാത്രം നിലപാടാണെന്ന്. പക്ഷെ, ദൗർഭാഗ്യവശാൽ അതിനായിരുന്നു ഇതുവരെ ദൃശ്യത. എന്നാൽ, ഇതിലെ അപകടം തിരിച്ചറിഞ്ഞു പൊതുസമൂഹം ഇന്ന് ഉണരുന്നതിന്റെ സൂചനയാണ് ഈ പരിപാടി എന്നാണ് വിലയിരുത്തൽ.

സംഘപരിവാറിന്റെ വിഷലിപ്തമായ രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടത് ജനങ്ങളെ ഭിന്നിപ്പിച്ച് അവരെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്ന് ദ ഹിന്ദു ദിനപ്പത്രത്തിന്റെ ഉടമ എൻ റാം. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണത്തിനായുള്ള ജനകീയ കൂട്ടായ്മയായ വീ ദി പീപ്പിളിൽ സംസാരിക്കുകയായിരുന്നു റാം. നാമിവിടെ തീർത്തിരിക്കുന്നത് പ്രതിരോധമാണ് ഇന്ന് നാമിവിടെ തീർക്കുന്നത്. ഇത് വളരെ ശ്രേഷ്ഠമായ സംഘാടനമായി എനിക്ക് തോന്നുന്നു. വളരെ സംഘടിതവും തുടർച്ചയായതുമായ ഒരു ചടങ്ങാണ് ഇത്. രണ്ടാമതായി ഞാൻ ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരെ പ്രശംസിക്കുന്നു. ഒരിക്കലും പ്രകോപിതനാകാതെ അവർ അവരുടെ ചുമതല നിർവഹിക്കുക മാത്രം ചെയ്തു. നിരവധി പ്രകോപനങ്ങളുണ്ടായിട്ടും അതിനെയെല്ലാം തരണം ചെയ്ത് സുപ്രിംകോടതിയുടെ വിധി നടപ്പാക്കാനാണ് ഇവർ ശ്രമിച്ചത്.

സ്ത്രീകളുൾപ്പെടെയുള്ളവർക്ക് നേരെ ആക്രമണങ്ങളുണ്ടാകുകയും സ്വത്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ ഇവർ സംയമനത്തോടെ തന്നെ അവരെയെല്ലാം സംരക്ഷിച്ചു. ഇത് ലൈംഗിക അതിക്രമമാണോയെന്ന് എനിക്കറിയില്ല. എന്തൊരു ലൈംഗിക അതിക്രമമാണ് ഇത്? സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമല്ലേ ശബരിമലയിൽ നടന്നത്. സ്ത്രീകൾക്ക് ഒരു ക്ഷേത്രത്തിൽ പ്രവേശിക്കാനാകില്ലെന്ന് ശഠിക്കുന്നതിനെ അതിനപ്പുറത്തേക്ക് വിളിക്കാനാകില്ലെന്നും റാം പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം വളരെ പക്വതയോടെ തന്നെയാണ് പൊലീസ് ഇവിടെയും ഇടപെട്ടത്. അത് മാതൃകാപരമാണ്. കാരണം പൊലീസിനെ പ്രകോപിപ്പിക്കാനും നിയന്ത്രണം തെറ്റിക്കാനും വളരെ എളുപ്പമാണ്. എന്നാൽ കേരളത്തിൽ അത് സംഭവിച്ചില്ല.

ഇന്ത്യയിലെ ഏറ്റവും സാമൂഹിക പരിഷ്‌കൃതമായ സംസ്ഥാനമാണ് കേരളം. അത് ഇവിടുത്തെ സാമൂഹിക ആചാര്യന്മാരുടെയും ശ്രമങ്ങളുടെ ഫലമാണ്. സാക്ഷരതയിലാണെങ്കിലും സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന കാര്യത്തിലാണെങ്കിലും കുറഞ്ഞ മാതൃ-ശിശുമരണത്തിന്റെ കാര്യത്തിലാണെങ്കിലും കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്.എന്നാൽ കേരളത്തിലെ ജനങ്ങളെ ഒരു വിഷലിപ്തമായ രാഷ്ട്രീയം ഭിന്നിപ്പിച്ചിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ അവസരവാദികൾക്കൊപ്പം ചേർന്നു ഇവിടെ ഭരണഘടന വിരുദ്ധമായ ഒരു വികാരം ഉയർന്നു വരാൻ കാരണം അതാണ്. ഈ അവസരവാദികൾ കേരളത്തിൽ ചുവടുറപ്പിക്കുന്നത് ആശാവഹമല്ല.

നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം അതിന്റെ ആമുഖത്തിൽ തന്നെ വ്യക്തമാണ്. വി ദി പീപ്പിൾ മുന്നേറ്റത്തിന് ഭരണഘടനയെ സംരക്ഷിക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. കേരളത്തിന് പക്വമതിയായ ഒരു നേതാവുണ്ട്. അതിനാൽ ഈ മുന്നേറ്റത്തിനും വിജയിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ. ഈ ചടങ്ങിൽ എനിക്ക് പങ്കെടുക്കാനായതിൽ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് റാം പ്രസംഗം അവസാനിപ്പിച്ചത്.