- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകിസ്താന് മുന്നിൽ ഇന്ത്യക്കാരുടെ തലകുനിയാൻ അനുവദിക്കില്ല; ജവാന്മാരെ കൊന്നതിന് പ്രഖ്യാപനങ്ങൾ നടത്താതെ പ്രവർത്തിച്ചു കാണിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; സൈനികരുടെ തലയറുത്തതിനെതിരെ ഇന്ത്യ ഒന്നും ചെയ്തില്ലെന്ന് ആരും കരുതേണ്ടെന്നും രാജ്നാഥ് സിങ്
ന്യൂഡൽഹി: ഇന്ത്യക്കാർ തലതാഴ്‌ത്തി നിൽക്കാൻ നരേന്ദ്ര മോദി സർക്കാർ അനുവദിക്കില്ലെന്ന് അഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. പാക് തീവ്രവാദികൾ ഇന്ത്യൻ സൈനികരുടെ തലയറുത്ത സംഭവത്തിലാണ് രാജ്നാഥ്സിംഗിന്റെ പ്രതികരണം. ജവാന്മാർ കൊല്ലപ്പെട്ട വിഷയത്തിൽ പ്രഖ്യാപനങ്ങൾ നടത്താതെ പ്രവർത്തിച്ചു കാണിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും രാജ്നാഥ് പറഞ്ഞു. ഈ മാസം ആദ്യമാണ് രണ്ട് ഇന്ത്യൻ സൈനികരുടെ മൃതദേഹം തലയറുത്ത് വികൃതമാക്കപ്പെട്ട രീതിയിൽ അതിർത്തിയിൽ കണ്ടെത്തിയത്. ഇക്കാര്യത്തിൽ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് ആരും കരുതരുത്. മിന്നലാക്രമണം നടത്തുവാൻ 10-15 ദിവസത്തെ തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നിട്ടുണ്ട്. ജനങ്ങളുടെ വേദന സർക്കാർ മനസ്സിലാക്കുന്നു.. വിഷയത്തിൽ ഇപ്പോൾ ഇത്ര മാത്രമേ എനിക്ക് പറയാൻ പറ്റൂ.... നമ്മുടെ പൗരന്മാരുടെ തലകുനിയാൻ സർക്കാർ അനുവദിക്കില്ല - രാജ്നാഥ്സിങ് പറഞ്ഞു. കശ്മീരിൽ കൊല്ലപ്പെട്ട സൈനികൻ ഉമർ ഫയാസ് യുവാക്കൾക്ക് മാതൃകയാണെന്ന പറഞ്ഞ അഭ്യന്തരമന്ത്രി മാവോയിസ്റ്റ് ആക്രമണങ്ങളിൽ 40-45 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന
ന്യൂഡൽഹി: ഇന്ത്യക്കാർ തലതാഴ്‌ത്തി നിൽക്കാൻ നരേന്ദ്ര മോദി സർക്കാർ അനുവദിക്കില്ലെന്ന് അഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. പാക് തീവ്രവാദികൾ ഇന്ത്യൻ സൈനികരുടെ തലയറുത്ത സംഭവത്തിലാണ് രാജ്നാഥ്സിംഗിന്റെ പ്രതികരണം. ജവാന്മാർ കൊല്ലപ്പെട്ട വിഷയത്തിൽ പ്രഖ്യാപനങ്ങൾ നടത്താതെ പ്രവർത്തിച്ചു കാണിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും രാജ്നാഥ് പറഞ്ഞു.
ഈ മാസം ആദ്യമാണ് രണ്ട് ഇന്ത്യൻ സൈനികരുടെ മൃതദേഹം തലയറുത്ത് വികൃതമാക്കപ്പെട്ട രീതിയിൽ അതിർത്തിയിൽ കണ്ടെത്തിയത്. ഇക്കാര്യത്തിൽ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് ആരും കരുതരുത്. മിന്നലാക്രമണം നടത്തുവാൻ 10-15 ദിവസത്തെ തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നിട്ടുണ്ട്. ജനങ്ങളുടെ വേദന സർക്കാർ മനസ്സിലാക്കുന്നു.. വിഷയത്തിൽ ഇപ്പോൾ ഇത്ര മാത്രമേ എനിക്ക് പറയാൻ പറ്റൂ.... നമ്മുടെ പൗരന്മാരുടെ തലകുനിയാൻ സർക്കാർ അനുവദിക്കില്ല - രാജ്നാഥ്സിങ് പറഞ്ഞു.
കശ്മീരിൽ കൊല്ലപ്പെട്ട സൈനികൻ ഉമർ ഫയാസ് യുവാക്കൾക്ക് മാതൃകയാണെന്ന പറഞ്ഞ അഭ്യന്തരമന്ത്രി മാവോയിസ്റ്റ് ആക്രമണങ്ങളിൽ 40-45 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും, കഴിഞ്ഞ രണ്ട് വർഷത്തിനിടെ നൂറുകണക്കിന് മാവോയിസ്റ്റുകൾ ആയുധം ഉപേക്ഷിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.