- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെച്ചൂരിക്കെതിരെ ആക്രണം നടത്തിയവർക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തി കേസ്; പ്രതികൾ ഇന്നുതന്നെ ജാമ്യം നേടി പുറത്തിറങ്ങും; അതിക്രമിച്ചു കയറി ശല്യംചെയ്തതാണെന്നും ഇവർ ഹിന്ദു സേനാ അനുഭാവികൾ മാത്രമെന്നും പൊലീസ്
ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കയ്യേറ്റംചെയ്തവർക്കെതിരെ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്ത് ഡൽഹി പൊലീസ്. പവൻ കുമാർ, ഉപേന്ദ്രകൗൾ എന്നീ അക്രമികൾക്കെതിരെ അതിക്രമിച്ചു കടന്നതിനും സമാധാന അന്തരീക്ഷം തകർത്തതിനും ഉള്ള നിസ്സാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇതോടെ ഇരുവർക്കും ഇന്നുതന്നെ ജാമ്യം ലഭിക്കുമെന്നാണ് സൂചനകൾ. മാത്രമല്ല, ഇവർ ഹിന്ദു സേനാ പ്രവർത്തകർ അല്ലെന്നും അനുഭാവികൾ മാത്രമാണെന്നും പൊലീസ് പറയുന്നു. അതേസമയം, എകെജി ഭവന്റെ സുരക്ഷയ്ക്ക് പൊലീസ് കാവൽ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഒരു പൊലീസുകാരനെ പോലും ഇതുവരെ നിയോഗിച്ചിട്ടുമില്ല. ഇതോടെ യെച്ചൂരിയെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ രക്ഷിക്കാൻ ഡൽഹി പൊലീസിനെ ഉപയോഗിച്ച് കേന്ദ്രം ശ്രമിക്കുകയാണെന്ന ആക്ഷേപവും ശക്തമായി. മാത്രമല്ല, അക്രമികൾക്ക് തുടർന്നും നിർബാധം അത് തുടരാൻ പൊലീസ് കാവൽ നൽകാതിരിക്കുകയാണെന്നും ആക്ഷേപം ഉയരുന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിന് മുന്നിൽ വച്ചാണ് യെച്ചൂരിക്ക് നേരെ
ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കയ്യേറ്റംചെയ്തവർക്കെതിരെ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്ത് ഡൽഹി പൊലീസ്. പവൻ കുമാർ, ഉപേന്ദ്രകൗൾ എന്നീ അക്രമികൾക്കെതിരെ അതിക്രമിച്ചു കടന്നതിനും സമാധാന അന്തരീക്ഷം തകർത്തതിനും ഉള്ള നിസ്സാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇതോടെ ഇരുവർക്കും ഇന്നുതന്നെ ജാമ്യം ലഭിക്കുമെന്നാണ് സൂചനകൾ. മാത്രമല്ല, ഇവർ ഹിന്ദു സേനാ പ്രവർത്തകർ അല്ലെന്നും അനുഭാവികൾ മാത്രമാണെന്നും പൊലീസ് പറയുന്നു.
അതേസമയം, എകെജി ഭവന്റെ സുരക്ഷയ്ക്ക് പൊലീസ് കാവൽ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഒരു പൊലീസുകാരനെ പോലും ഇതുവരെ നിയോഗിച്ചിട്ടുമില്ല. ഇതോടെ യെച്ചൂരിയെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ രക്ഷിക്കാൻ ഡൽഹി പൊലീസിനെ ഉപയോഗിച്ച് കേന്ദ്രം ശ്രമിക്കുകയാണെന്ന ആക്ഷേപവും ശക്തമായി. മാത്രമല്ല, അക്രമികൾക്ക് തുടർന്നും നിർബാധം അത് തുടരാൻ പൊലീസ് കാവൽ നൽകാതിരിക്കുകയാണെന്നും ആക്ഷേപം ഉയരുന്നു.
ഡൽഹിയിലെ പാർട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിന് മുന്നിൽ വച്ചാണ് യെച്ചൂരിക്ക് നേരെ ആക്രമണമുണ്ടായത്. വാർത്താ സമ്മേളനത്തിന് തൊട്ടുമുൻപായിരുന്നു ആക്രമണം. വാർത്താസമ്മേളനത്തിനായി എത്തിയ യെച്ചൂരി പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു ഭാരതീയ ഹിന്ദുസേനാ പ്രവർത്തകർ യെച്ചൂരിയെ ആക്രമിച്ചത്. ആക്രമണത്തിൽ താഴെ വീണ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷിക്കുന്നത്. അക്രമികളെ പൊലീസ് എത്തി ഉടനെ തന്നെ അറസ്റ്റു ചെയ്യുകയും ചെയ്തു.
യെച്ചൂരിക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനെ തുടർന്ന് സുരക്ഷയും ശക്തമാക്കിയിരുന്നു. കേരളാ ഹൗസിന് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. തങ്ങൾ ഹിന്ദുസേനാ പ്രവർത്തകരാണെന്ന് അക്രമികൾ തന്നെ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ അവർ അനുഭാവികൾ മാത്രമാണെന്ന് പറഞ്ഞുകൊണ്ട് പൊലീസ് കേസ് ദുർബലമാക്കുകയും ചെയ്തിട്ടുണ്ട്.