- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രീ... കത്തിയും വടിവാളും കമ്പിയും എങ്ങനെ വാർക്കപ്പണി സാധനങ്ങളാകും? മഹാരാജാസിൽ നിന്ന് കണ്ടെടുത്തത് വാർക്കപ്പണി സാധനമെന്ന് പറയിപ്പിച്ച ഉപദേശവും പിഴച്ചു; സത്യം വെളിപ്പെടുത്തി പൊലീസ് റിപ്പോർട്ട്; കരുതിക്കൂട്ടിയ ആക്രമണത്തിനു കരുതിവച്ചതെന്നും എഫ്ഐആർ; പിണറായിയുടെ സഭയിലെ പ്രസ്താവന വിവാദത്തിൽ
മഹാരാജാസ് കോളജ് ഹോസ്റ്റലിൽനിന്ന് പിടിച്ചെടുത്ത മാരകായുധങ്ങളെ നിയമസഭയിൽ വാർക്കപ്പണിക്കുള്ള ഉപകരണങ്ങളാക്കി മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ജാലവിദ്യ പൊളിച്ച് പൊലീസ്. കോടതിയിൽ സമർപ്പിച്ച എഫ്ഐആറിലും സേർച്ച് ലിസ്റ്റിലുമാണ് മഹാരാജാസിലെ ഹോസ്റ്റലിൽനിന്ന് കണ്ടെടുത്തത് മാരകായുധങ്ങൾ തന്നെയെന്ന് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗാർഹികമോ, കാർഷികമോ അല്ലാത്തതായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയും അറ്റത്ത് തുണി ചുറ്റിയ ഇരുമ്പുപൈപ്പുകളും പിടിച്ചെടുത്തവയിൽ ഉണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ആയുധ നിയമ പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് പറയുന്നു. എന്നാൽ മുഖ്യമന്ത്രി ഇതിൽനിന്നും വ്യത്യസ്തമായ പരാമർശമാണ് ഇന്നലെ സഭയിൽ നടത്തിയത്. മുഖ്യമന്ത്രി സഭയിൽ നടത്തിയ പരാമർശങ്ങൾ സത്യവിരുദ്ധമാണെന്നും അതിനാൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്നും പിടി തോമസ് എംഎൽഎ വ്യക്തമാക്കി. മുഖ്യമന്ത്രി സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. മഹാരാജാസ് ഹോസ്റ്റലിൽനിന്
മഹാരാജാസ് കോളജ് ഹോസ്റ്റലിൽനിന്ന് പിടിച്ചെടുത്ത മാരകായുധങ്ങളെ നിയമസഭയിൽ വാർക്കപ്പണിക്കുള്ള ഉപകരണങ്ങളാക്കി മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ജാലവിദ്യ പൊളിച്ച് പൊലീസ്. കോടതിയിൽ സമർപ്പിച്ച എഫ്ഐആറിലും സേർച്ച് ലിസ്റ്റിലുമാണ് മഹാരാജാസിലെ ഹോസ്റ്റലിൽനിന്ന് കണ്ടെടുത്തത് മാരകായുധങ്ങൾ തന്നെയെന്ന് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗാർഹികമോ, കാർഷികമോ അല്ലാത്തതായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയും അറ്റത്ത് തുണി ചുറ്റിയ ഇരുമ്പുപൈപ്പുകളും പിടിച്ചെടുത്തവയിൽ ഉണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ആയുധ നിയമ പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് പറയുന്നു. എന്നാൽ മുഖ്യമന്ത്രി ഇതിൽനിന്നും വ്യത്യസ്തമായ പരാമർശമാണ് ഇന്നലെ സഭയിൽ നടത്തിയത്. മുഖ്യമന്ത്രി സഭയിൽ നടത്തിയ പരാമർശങ്ങൾ സത്യവിരുദ്ധമാണെന്നും അതിനാൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്നും പിടി തോമസ് എംഎൽഎ വ്യക്തമാക്കി. മുഖ്യമന്ത്രി സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു.
മഹാരാജാസ് ഹോസ്റ്റലിൽനിന്ന് വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാർക്കകമ്പി, പലക, വെട്ടുകത്തി, ഏണി എന്നിവയാണു കണ്ടെത്തിയത്. മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽനിന്നാണ് ഇവ കണ്ടെത്തിയത്. വിദ്യാർത്ഥികൾ വേനലവധിക്കു പോയതിനുശേഷം മറ്റാരോ കൊണ്ടുവച്ചതാകാമെന്നും മുഖ്യമന്ത്രി പറയുന്നു. അതിനപ്പുറം ഒരു മാനവും ഇതിനില്ല. കുട്ടികൾ മറ്റ് സംഘടനകളിലേക്ക് തിരിഞ്ഞു നോക്കാത്തതിന് എസ്എഫ്ഐയെ ഭള്ള് പറഞ്ഞിട്ട് കാര്യമില്ല. എസ്എഫ്ഐ നല്ല ശക്തിയുള്ള സംഘടനയാണെന്നുമായിരുന്നു പിണറായിയുടെ സഭയിലെ പരാമർശം.
ഭൂമി കൈയേറ്റത്തിൽ അന്വേഷണം നേരിടുന്ന ഇടുക്കി എംപി ജോയിസ് ജോർജിനെ ഇന്നലെ വിശുദ്ധനാക്കിയതിന് പിന്നാലെയായിരുന്നു ഇന്നലെ നിയമസഭയിൽ മാരകായുധങ്ങളെ വാർക്കപ്പണിക്കുള്ള ഉപരണങ്ങളായി മുഖ്യമന്ത്രി ന്യായീകരിച്ചത്.
മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ വിദ്യാർത്ഥികൾക്കു താമസിക്കാൻ നൽകിയ മുറിയിൽനിന്നു കഴിഞ്ഞ ദിവസം വൻ ആയുധശേഖരം കണ്ടെത്തിയ സംഭവത്തെ തുടർന്ന് കലാലയങ്ങളെ ആയുധകേന്ദ്രമാക്കുന്നതു ചർച്ച ചെയ്യണമെന്നു പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരപ്രമേയം അവതരിപ്പിക്കാൻ പി.ടി. തോമസ് എംഎൽഎ ഇന്നലെ നോട്ടിസ് നൽകുകയും ചെയ്തു. എന്നാൽ, അടിയന്തര പ്രമേയമായി പരിഗണിക്കേണ്ട പ്രാധാന്യം വിഷയത്തിനില്ലാത്തതിനാൽ അനുവദിക്കുന്നില്ലെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. ഇതിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം.
കോളജിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ പരീക്ഷാക്കാലത്ത് വിദ്യാർത്ഥികൾ താമസിച്ച മുറിയിൽനിന്ന് കഴിഞ്ഞ ദിവസം പൊലീസ് ഇരുമ്പുവടികളും വാക്കത്തിയും ഉൾപ്പെടെയുള്ള വൻആയുധശേഖരം കണ്ടെത്തിയിരുന്നു. ഇവ പൊലീസ് കണ്ടെത്തുന്നതിന്റെ ദൃശങ്ങൾ ചാനലുകളിൽ വാർത്തയായതുമാണ്. പ്രിൻസിപ്പൽ നൽകിയ പരാതിയെത്തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു മീറ്റർ നീളമുള്ള 14 ഇരുമ്പുവടികളും തടികൊണ്ടുള്ള നാലു വടികളും ഒരു വാക്കത്തിയും പിടിച്ചെടുത്തിരുന്നു.
ആൺകുട്ടികളുടെ ഹോസ്റ്റൽ കാലപ്പഴക്കംകൊണ്ട് അടച്ചതിനാൽ 26 വിദ്യാർത്ഥികളെ സ്വകാര്യ ഹോസ്റ്റലിലേക്കു മാറ്റിയിരുന്നു. എന്നാൽ, ഇവർ ഇവിടെ വൻനാശനഷ്ടമുണ്ടാക്കുകയും പുറത്തുനിന്നുള്ള താമസിക്കാനെത്തുകയും ചെയ്തതിനെത്തുടർന്ന് ഇവിടെ നിന്ന് വിദ്യാർത്ഥികളെ ഒഴിവാക്കതുകയായിരുന്നു. ഇതേത്തുടർന്നാണ് പരീക്ഷാക്കാലത്ത് സ്റ്റാഫ് ക്വാർട്ടേഴ്സ് താൽക്കാലികമായി വിദ്യാർത്ഥികൾക്ക് നൽകിയത്. പരീക്ഷ കഴിയുംവരെ താമസിക്കാനായിരുന്നു അനുമതി. പുറത്തുനിന്ന് ആളെ കയറ്റരുതെന്നതുൾപ്പെടെയുള്ള കർശന നിബന്ധനകളും വിദ്യാർത്ഥി സംഘടനകൾ അംഗീകരിച്ചിരുന്നു. 16 പേരെയാണ് ഇവിടെ മൂന്നു മുറികളിലായി താമസിക്കാൻ അനുവദിച്ചത്.
പരീക്ഷകഴിഞ്ഞതിനെത്തുടർന്ന് ഏപ്രിൽ 29-ന് വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയുകയും ചെയ്തു. എന്നാൽ ഒന്നാം നിലയടിലെ 14-ാം നമ്പർ മുറിയുടെ താക്കോൽ മാത്രം വിദ്യാർത്ഥികൾ തിരികെ ഏൽപ്പിച്ചില്ല. താക്കോൾ കളഞ്ഞുപോയെന്നായിരുന്നു വിശദീകരണം. കഴിഞ്ഞദിവസം ഈ മുറിയുടെ മേൽക്കൂരയുടെ ഓട് ഇളക്കിയിരിക്കുന്നതും സമീപം ഏണി ചാരിവച്ചിരിക്കുന്നതും അദ്ധ്യാപകന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് സംശയം തോന്നിയ അദ്ധ്യാപകർ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ബാനറിൽ പെതിഞ്ഞനിലയിൽ ആയുധങ്ങൾ കണ്ടെത്തിയത്.
ഇതേത്തുടർന്നാണ് സെൻട്രൽ പൊലീസെത്തി മുറി പരിശോധിച്ചതും ആയുധങ്ങൾ കസ്റ്റഡിയിലെടുത്തതും. ഇതിനിടെ പൊലീസ് പരിശോധനയറിഞ്ഞ് സ്ഥലത്തെത്തിയ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തുകയും കൈചൂണ്ടി പരുഷമായി സംസാരിക്കുകയും ചെയ്തു. ആയുധം കണ്ടെത്തിയതിന്റെ പേരിൽ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്താൽ പ്രിൻസിപ്പലിന്റെ കസേര തെറിപ്പിക്കുമെന്നായിരുന്നു എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി.
നേരത്തെ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിലടക്കം കുറ്റക്കാരെന്ന് കോളജ്തല അന്വേഷണത്തിൽ കണ്ടെത്തിയ വിദ്യാർത്ഥികളുൾപ്പെടെ താമസിച്ച മുറിയിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.