ർട്ടിക്കിൽ നിന്നുമുള്ള ശൈത്യപ്രവാഹത്തെ തുടർന്ന് ബ്രിട്ടനടക്കമുള്ള മിക്ക യൂറോപ്യൻ രാജ്യങ്ങളും കടുത്ത തണുപ്പിന്റെ പിടിയിലായിരിക്കുകയാണ്. ഭൂരിഭാഗം രാജ്യങ്ങളിലും ഇതിനെ തുടർന്ന് നാലിഞ്ച് വരെ മഞ്ഞ് വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് തടാകങ്ങൾ തണുത്തുറഞ്ഞിരിക്കുകയാണ്. ഈ ആഴ്ച തന്നെ ബ്രിട്ടനിലെത്തിയാൽ എല്ലായിടത്തും നിലയ്ക്കാത്ത മഞ്ഞും തണുപ്പുമനുഭവിക്കാനാവും. അസഹനീയമായ തണുപ്പിനോട് പിടിച്ച് നിൽക്കാൻ സാധിക്കാത്തതിനെ തുടർന്ന് യൂറോപ്പിലെങ്ങും അനേകം മരണങ്ങളുണ്ടായിട്ടുണ്ട്. ബ്രിട്ടനിൽ ഈ അവസരത്തിൽ താപനില മൈനസ് 10 ഡിഗ്രിയോളം താഴ്ന്നിരിക്കുന്നു. ഇനിയും ശൈത്യം വർധിച്ച് ബ്രിട്ടനിൽ താപനില ഒറ്റയക്കത്തിലേക്ക് താഴുമെന്ന മെന്ന പ്രവചനവും ഉയർന്നിട്ടുണ്ട്.

നോർത്തിൽ നിന്നും കടുത്ത ശൈത്യവായു പ്രവാഹം യുകെയിലുടനീളം വീക്കെൻഡിൽ മുഴുവൻ ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് ഫോർകാസ്റ്റർ മുന്നറിയിപ്പേകുന്നത്. ഇതിനെ തുടർന്ന് തീരങ്ങൾക്ക് സമീപപ്രദേശങ്ങളിൽ കൊടുങ്കാറ്റുൾക്കും സാധ്യതയുണ്ട്.കൂടാതെ തിരകൾ ശക്തമായി ഉയരുകയും ചെയ്യുന്നതാണ്. വെള്ളിയാഴ്ചയോടെ മിക്കയിടങ്ങളിലും കനത്ത തോതിൽ മഞ്ഞ് കാണാമെന്നും മഴ പോലെ മഞ്ഞ് പെയ്യാമെന്നും മെറ്റ് ഓഫീസ് ഫോർകാസ്റ്റർ പ്രവചിക്കുന്നു. അടുത്ത വീക്കെൻഡിലെ രാത്രികളിൽ താപനില മൈനസ് രണ്ടക്കമായിത്തീരുകയും ചെയ്യും. ഇക്കാരണത്താൽ കാലാവസ്ഥയിൽ കാര്യമായ മാറ്റമാണ് വരാനിരിക്കുന്നത്.. ഇത്തരത്തിൽ മഞ്ഞ് ശക്തമായി പെയ്തിറങ്ങുന്നതിന് മുമ്പ് മിക്കയിടങ്ങളിലും മഴയും കാറ്റുമുണ്ടാകുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നു.

ഇന്ന് ചിലയിടങ്ങളിൽ പ്രത്യേകിച്ച് സ്‌കോട്ട്ലൻഡിൽ നനഞ്ഞതും കാറ്റ് നിറഞ്ഞതുമായ കാലാവസ്ഥയാണുണ്ടാവുക.തുടർന്ന് നാളെയും മറ്റന്നാളും കാറ്റ് നിലനിൽക്കുന്നതാണ്. ബുധനാഴ്ച വൈകുന്നേരത്തോടെ രാജ്യത്തെ ശൈത്യമിരട്ടിക്കുകയും ചെയ്യുന്നതാണ്. വ്യാഴാഴ്ച സൗത്തിൽ മഴ പെയ്യുകയും രാജ്യത്തുടനീളം വെയിലും മഴയും നിറഞ്ഞ സമ്മിശ്രമായ കാലാവസ്ഥ ദൃശ്യമാവുകയും ചെയ്യുന്നതാണ്. ഈ മഴ കാറ്റ് നിറഞ്ഞ അവസ്ഥയിലേക്ക് വഴിമാറാവുന്നതുമാണ്. നോർത്തിൽ കാറ്റ് ചെറിയ തോതിലായിരിക്കുമെങ്കിലും ഇത് തുടർച്ചയായി ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. യൂറോപ്പിന്റെ മിക്ക ഭാഗങ്ങളിലും ഇന്നലെ താപനില കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

ഈ പ്രതികൂലമായ കാലാവസ്ഥയിൽ വീടില്ലാതെ പുറമ്പ്രദേശങ്ങളിൽ ഉറങ്ങുന്നവർ കടുത്ത ജാഗ്രത പാലിക്കണമെന്ന് പോപ്പ് ഫ്രാൻസിസ് മുന്നറിയിപ്പേകുകയും ചെയ്തിരുന്നു. സെർബിയയിൽ പാർക്കിൽ ഉറങ്ങിയിരുന്ന നൂറ് കണക്കിന് കുടിയേറ്റക്കാരെ തണുപ്പിൽ നിന്നും രക്ഷിക്കുന്നതിനായി എയ്ഡ് വർക്കർമാർ പെടാപ്പാട് പെട്ടിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി യൂറോപ്പിൽ പ്രതികൂലമായ കാലാവസ്ഥയാണ് നിലനിൽക്കുന്നത്. ഇക്കാരണത്താൽ ഒരു ഡസനിലധികം മരണങ്ങൾ വിവിധ രാജ്യങ്ങളിലായി നടന്നിട്ടുമുണ്ട്. നിരവധി ഗാമങ്ങളിൽ പ്രതികൂലമായ കാലാവസ്ഥയാൽ വൈദ്യുതിയും വെള്ളവും ഇല്ലാതായിട്ടുണ്ട്. വിവിധ നദികളും തടാകങ്ങളും തണുത്തറയുകയും ചെയ്തു. വ്യോമഗതാഗതം മുടങ്ങുകയും റോഡുകളിൽ ഐസ് വീണ് വാഹനങ്ങൾക്ക് തടസം നേരിടുകയും ചെയ്തിട്ടുണ്ട്.

കടുത്ത ശൈത്യത്താൽ യൂറോപ്പിലെ പ്രധാനപ്പെട്ട നദിയായ ഡാന്യൂബ് തണുത്തുറഞ്ഞതിനെതുടർന്ന് നദിയിലൂടെയുള്ള ഗതാഗതം സെൽബിയൻ അധികൃതർ ഇന്നലെ നിരോധിച്ചിരുന്നു. കനത്ത ഐസ് വീഴ്ചക്ക് പുറമെ ഇവിടെ ശക്തമായ കാറ്റും വീശിയടിക്കുന്നുണ്ട്. കടുത്ത ശൈത്യത്തിൽ രണ്ട് പേരാണ് ശനിയാഴ്ച പോളണ്ടിൽ മരിച്ചത്. നവംബർ ഒന്ന് മുതൽ ഇവിടെ ശൈത്യം കാരണം മരിച്ചവരുടെ എണ്ണം ഇതോടെ 55 ആയി ഉയർന്നു. തെക്കൻ പോളണ്ടിലെ പർവത പ്രദേശങ്ങളിൽ താപനില മൈനസ് 30 ഡിഗ്രിയായി ഇടിഞ്ഞ് താണു. ഇറ്റലിയിൽ എട്ട് പേരാണ് മരിച്ചത്. ബൾഗേറിയയിൽ രണ്ട് ഇറാഖുകാരും ഒരു സോമാലിയക്കാരിയും ശൈത്യത്താൽ മരിച്ചിരിക്കുന്നു.