താനും ആഴ്ചകൾക്ക് മുൻപ് മറുനാടന് നേരെ വ്യാപകമായ ഒരു സൈബർ അറ്റാക്ക് നടന്നു. മറുനാടന്റെ സുരക്ഷ ഏറ്റവും ഉയർന്നാതായതുകൊണ്ട് മാത്രമാണ് മറ്റു പലർക്കും സംഭവിക്കുന്ന പോലെ ഹാക്ക് ചെയ്യപ്പെടാതിരുന്നത്. എന്നാൽ പ്രത്യേക കോഡിങ്ങിലൂടെ മാൽവെയർ കയറി വിട്ടു ചില ആക്രമണങ്ങൾ നടന്നു. സൈറ്റ് സ്ലോ ആവുക, ചില സ്‌ക്രിപ്റ്റുകൾ ഡൗൺലോഡ് ആവുക തുടങ്ങിയ പ്രക്രിയകൾ ആണ് ആ ഘട്ടത്തിൽ നടന്നത്. അവസരം പാഴാക്കാതെ ശത്രുക്കൾ ഇതിനെതിരെ സോഷ്യൽ മീഡിയ കാമ്പെയിൻ നടത്തിയിരുന്നു.

ഒടുവിൽ യഥാർത്ഥ മാൽവെയർ കണ്ടെത്തി സുരക്ഷ ഉറപ്പു വരുത്തിയെങ്കിലും ഇനി ഒരിക്കലും അത്തരം ഒരു അപകടം ഉണ്ടാവാതിരിക്കാനുള്ള വെബ് സെക്യൂരിറ്റി ഓഡിറ്റിന് വിധേയമാവുകയാണ് മറുനാടൻ. ഇന്റർനെറ്റ് അനുബന്ധ കുറ്റകൃത്യങ്ങൾ അതി ഭീകരമായി വളരുന്നതുകൊണ്ട് ഇന്റർനെറ്റ് അടിസ്ഥാനമായുള്ള ബിസിനസ്സുകൾ, ഐ.ടി അടിസ്ഥാനമായ ബിസിനസുകൾ തങ്ങളുടെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ വ്യവസായ സ്ഥാപനങ്ങളും, ബാങ്കുകളും എല്ലാം തങ്ങളുടെ നെറ്റ്‌വർക്ക് (വെബ്, ഓഫീസ് നെറ്റ്‌വർക്ക്, സെർവർ ശൃംഖല തുടങ്ങി) സെക്യൂരിറ്റി ഓഡിറ്റിങ് നടത്താറുണ്ട്. അതുകൊണ്ടാണ് ഉപഭോക്താവിന്റെ പണം കൈകാര്യം ചെയ്യുന്ന ബാങ്കുകൾക്കൊക്കെ ഇങ്ങനെ പിടിച്ചു നിൽക്കാൻ സാധിക്കുന്നത്.

ഇത്തരം സരുക്ഷ ഒരുക്കലും ഓൺലൈൻ പോർട്ടലുകൾ ഒന്നും ചെയ്യാറില്ല. ഒരു പക്ഷെ സൗജന്യമായി വായനക്കാർക്ക് സേവനം നൽകുന്നതു കൊണ്ടാവണം. എന്നാൽ ചെറിയൊരു കാരണം പോലും പോർട്ടലിന്റെ വിശ്യാസ്യതയെ ബാധിക്കും എന്നു കഴിഞ്ഞ ദുരന്തവും ഞങ്ങളെ പഠിപ്പിച്ചു. അതുകൊണ്ടാണ് സൈബർ ഓഡിറ്റിങ് നടത്തി മറുനാടൻ പൂർണ്ണമായും സുരക്ഷിതമാണെന്നു ഉറപ്പ് വരുത്താൻ ഞങ്ങൾ പദ്ധതിയിടുന്നത്.

മറുനാടന് മലയാളിക്ക് വേണ്ടി സെക്യൂരിറ്റി ഓഡിറ്റിങ് ചെയ്യുന്നത് ഇന്ത്യയിലെ അറിയപ്പെടുന്ന സൈബർ സെക്യൂരിറ്റി വിദഗ്ദന്മാരിൽ ഒരാളായ ബിനോഷ് അലക്‌സ് ബ്രൂസ് ആണ്. സൈബർ സെക്യൂരിറ്റി ലേഖകൻ, എത്തിക്കൽ ഹാക്കർ, സൈബർ ക്രൈം ഫോറൻസിക് ഇൻസ്റ്റിഗേറ്റർ, സൈബർ സെക്യൂരിറ്റി കൺസൾട്ടന്റ് എന്ന നിലയിലും ബിനോഷ് അലക്‌സ് ബ്രൂസ് അറിയപ്പെടുന്നുണ്ട്. സ്‌കൂളുകൾ, കോളേജുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവർക്കിടയിൽ സൈബർ സെക്യൂരിറ്റി, ഐ.ടി സെക്യൂരിറ്റി തുടങ്ങിയവയിൽ അവബോധം സൃഷ്ടിക്കാൻ ധാരാളം ക്ലാസുകളും ബിനോഷ് നടത്താറുണ്ട്.

ശാസ്ത്രീയമായി മറുനാടന്റെ ഐടി പിഴവുകൾ കണ്ടു പിടിക്കുക, ഉപദ്രവകാരികളായ പ്രോഗ്രാമുകളിൽ നിന്നും രക്ഷിക്കുക, വായനക്കാരെ സുരക്ഷിതമായി വായിക്കാൻ അനുവദിക്കുക, പ്രോഗ്രാമിങ് പിഴവുകൾ കണ്ടുപിടിക്കുക, സെർവർ സെക്യൂരിറ്റി പിഴവുകൾ കണ്ടുപിടിക്കുക തുടങ്ങി കുറച്ചേറെ കാര്യങ്ങൾ ഉൾപ്പെടുന്നതാണ് ഇപ്പോൾ ആരംഭിക്കുന്ന സൈബർ സക്യൂരിറ്റി. സെക്യൂരിറ്റി ഓഡിറ്റിന് ശേഷം ഒരു സെക്യൂരിറ്റി ഓഡിറ്റർ അയാൾ കണ്ടു പിടിച്ച കാര്യങ്ങൾ ഒരു റിപ്പോർട്ട് ആയി പ്രോഗ്രാമിങ് ടീമിനെ ഏൽപ്പിക്കുന്നു, പ്രോഗ്രാമിങ് ടീം ഈ റിപ്പോർട്ട് പഠിച്ച ശേഷം അതിൽ പറഞ്ഞിരിക്കുന്ന പിഴവുകൾ തിരുത്തി തുടങ്ങുന്നു, നെറ്റ്‌വർക്കിങ് വിദഗ്ദ്ധർ സെർവർ സെക്യൂരിറ്റി പിഴവുകൾ തിരുത്തുന്നു. അതിനു ശേഷം ഒരു തവണ കൂടെ ഓഡിറ്റ് നടത്തി മുൻപുണ്ടായിരുന്ന എല്ലാ പിഴവുകളും മാറി എന്ന് ഓഡിറ്റർ ഉറപ്പു വരുത്തുന്നു. ഈ പ്രക്രിയ ആണ് വരും ദിവസങ്ങളിൽ നടക്കാൻ പോകുന്നത്.

മാന്യവായനക്കാരുടെ സുരക്ഷിതത്വവും, വായനാ അനുഭവവും ഇതിലൂടെ മെച്ചപ്പെടുത്താന് സാധിക്കും എന്ന് ഞങ്ങൾക്ക് ഉത്തമബോധ്യം ഉണ്ട്. ഒരു സൈബർ സെക്യൂരിറ്റി ഓഡിറ്റിങ്ങിലൂടെ ഏകദേശം 70% പിഴവുകളും കണ്ടുപിടിക്കാം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്, സൈബർ സെക്യൂരിറ്റി ഓഡിറ്റിങ് നടക്കുന്ന സമയത്തു ഒരു പക്ഷെ മറുനാടൻ ന്യൂസ് ലോഡ് ചെയ്യുന്നതിനും മറ്റും താമസം നേരിട്ടേക്കാം. എന്നാൽ അതെല്ലാം സെക്യൂരിറ്റി ഓഡിറ്റിങ്ങിന്റെ ഭാഗമാണ് എന്ന് മാന്യവായനക്കാർ മനസിലാക്കുമല്ലോ. വായനക്കാർ സഹകരിച്ചെങ്കിൽ മാത്രമേ ഞങ്ങൾക്കും കൂടുതൽ ഭംഗിയായി കാര്യങ്ങൾ മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളു. ഈ സമയത്ത് നിങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ സ്‌ക്രീൻ ഷീറ്റോ സഹിതം ceo@marunadan.in എന്ന വിലാസത്തിൽ അയച്ചു തരണം മറക്കരുത്.

പത്തനംതിട്ട ജില്ലയിലെ അയിരൂർ ആണ് ബിനോഷിഷിന്റ സ്വദേശം. എറണാകുളത്തു ബിസിനസ്സുകാരനായ ബ്രൂസ് തടത്തിലിന്റെയും സ്‌കൂൾ ടീച്ചറായ ഓമന ബ്രൂസിന്റെയും മൂത്തമകനാണ് ബിനോഷ്. മതാപ്പാറ എം ടി.എച്ച്.എസ് സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി, ചങ്ങനാശേരി എസ്ബി കോളേജിൽ നിന്നും പ്രീഡിഗ്രി അതിനുശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഡിഗ്രി അതിനു ശേഷം 2001 മുതൽ സൈബർ സെക്യൂരിറ്റിയിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ എറണാകുളത്തു സ്ഥിര താമസം. സാമൂഹ്യ, സാഹിത്യ മേഖലയിലെ പല പ്രമുഖരുടെയും സൈബർ സെക്യൂരിറ്റി ഉപദേശകൻ കൂടിയാണ് ബിനോഷ് അലക്‌സ് ബ്രൂസ്.

ലിങ്കുകൾ: -