കോതമംഗലം: കാടിനെ പശ്ചാത്തലമാക്കി മലയാള വെബ്‌സീരീസ് ഒരുങ്ങുന്നു. ത്രില്ലറായാണ് ചിത്രം കഥപറയുന്നത്.നഗര ജീവിതത്തിൽ നിന്നും ഒരു പ്രത്യേക സാഹചര്യത്തിൽ വനത്തിലകപ്പെടുന്ന ഒരു യുവാവിന്റെ അതിജീവന പോരാട്ടമാണ് കഥയിലെ മുഖ്യ വിഷയം. കാടിന്റ പ്രത്യേകത മൂലം പുറത്തിറങ്ങുന്നതിനുള്ള യുവാവിന്റെ ശ്രമങ്ങൾ പലവട്ടം പാഴാവുന്നു. ഇതിന്റെ പിന്നിലെ കാര്യ-കാരണങ്ങൾ അനാവരണം ചെയ്യുന്നതാണ് തുടർന്നുള്ള രംഗങ്ങൾ.ഓരോ സീനിലും ആകാംക്ഷ നിറച്ചാണ് കഥ

ഐ ടി ഐ ബിരുദധാരിയായ അഭിജിത്താണ്് ചിത്രം സംവിധാനം ചെയ്യുന്നത്.പഠനകാലം മുതൽ ഉള്ളിൽ കൊണ്ടു നടന്ന കഥയാണ് ഇപ്പോൾ പുതിയ കാലഘട്ടത്തിന്റെ ട്രൻഡിങ് ആയി മാറിയിട്ടുള്ള വെബ്ബ് സീരീസിലേയ്ക്ക് രൂപ മാറ്റം വരുത്തുന്നത്. മനസ്സിൽ കൂടിയിരുത്തിയ കഥാപാത്രങ്ങൾക്ക് രൂപവും ഭാവവും പകരുന്ന ഒരു കൂട്ടം അഭിനേതാക്കളെ ഇപ്പോൾ ഒത്തുകിട്ടി. ഇത് നല്ല തുടക്കമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഭിജിത്ത് പറയുന്നു.

കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ത്രില്ലർ മൂഡിലുള്ള വെബ്ബ് സീരീസ് എല്ലാത്തരം കാഴ്ചക്കാരെയും ആകർഷിക്കുന്ന തരത്തിൽ പുറത്തിറക്കുന്നതിനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.മൂലമറ്റത്തിനടുത്ത് പ്രകൃതി മനോഹരമായ പ്രദേശമാണ് സീരിസിന്റെ പ്രധാന ലൊക്കേഷൻ .