- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ സേവനങ്ങൾ തേടി ഇനി എവിടെയും അലയേണ്ട; എല്ലാം ഒരൊറ്റ പോർട്ടലിൽ ലഭ്യമാകും; പ്രവാസികൾക്കും സ്വദേശികൾക്കും സൗകര്യപ്രദം
സർക്കാറിന്റെ എല്ലാ സേവനങ്ങളും ഇനിമുതൽ ഒരൊറ്റ പോർട്ടലിൽ ലഭ്യമാവും. പ്രവാസികൾക്കും സ്വദേശികൾക്കും സൗകര്യപ്രദമാവുന്ന ഈ സംവിധാനം ഏറെ ജനപ്രിയമാകുമെന്ന് ഉറപ്പാണ്. സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം സൗദി സർക്കാർ ഒരുക്കിയിരിക്കുന്നത്. www.saudi.gov.sa എന്ന വെബ്‌സൈറ്റ് സന്ദർശിക്കുന്നവർക്കാണ് ഈ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുക. ഇതിൽ 140 സർക്കാർ വകുപ്പുകൾ നൽകുന്ന 2,453 ഓൺലൈൻ സേവനങ്ങളാണ് ഉണ്ടാവുക. പ്രവാസികൾക്കും സ്വദേശികൾക്കുമായുള്ള 1835 സേവനങ്ങളും വ്യവസായ മേഖലക്കുള്ള 945 ഓൺലൈൻ സേവനങ്ങളുമാണ് പോർട്ടലിൽ ലഭ്യമാവുക. സൗദി സന്ദർശനത്തിനെത്തുന്ന വിദേശികൾക്ക് ആവശ്യമായ 34 സേവനങ്ങൾ, സൗദി അറേബ്യയെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങി വിഷൻ 2030ന്റെ വിശദ വിവരങ്ങളും ഈ വെബ് പോർട്ടലിൽ നിന്നു ലഭിക്കും. കൂടാതെ, പരിസ്ഥിതി, വന്യജീവി സംരക്ഷണം, എംപ്ലോയ്മെന്റ്, ജുഡീഷ്യറി എന്നിവയെ സംബന്ധിച്ചും രാജ്യത്തെ 420 ലേറെ നിയമങ്ങളും നിയമാവലികളും വരെ ഈ പോർട്ടലിൽ ലഭ്യമാണ്. കൂടാതെ വിവിധ സർക്കാർ വകുപ്പുകളുടെ ഡയറ
സർക്കാറിന്റെ എല്ലാ സേവനങ്ങളും ഇനിമുതൽ ഒരൊറ്റ പോർട്ടലിൽ ലഭ്യമാവും. പ്രവാസികൾക്കും സ്വദേശികൾക്കും സൗകര്യപ്രദമാവുന്ന ഈ സംവിധാനം ഏറെ ജനപ്രിയമാകുമെന്ന് ഉറപ്പാണ്. സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം സൗദി സർക്കാർ ഒരുക്കിയിരിക്കുന്നത്.
www.saudi.gov.sa എന്ന വെബ്‌സൈറ്റ് സന്ദർശിക്കുന്നവർക്കാണ് ഈ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുക. ഇതിൽ 140 സർക്കാർ വകുപ്പുകൾ നൽകുന്ന 2,453 ഓൺലൈൻ സേവനങ്ങളാണ് ഉണ്ടാവുക. പ്രവാസികൾക്കും സ്വദേശികൾക്കുമായുള്ള 1835 സേവനങ്ങളും വ്യവസായ മേഖലക്കുള്ള 945 ഓൺലൈൻ സേവനങ്ങളുമാണ് പോർട്ടലിൽ ലഭ്യമാവുക.
സൗദി സന്ദർശനത്തിനെത്തുന്ന വിദേശികൾക്ക് ആവശ്യമായ 34 സേവനങ്ങൾ, സൗദി അറേബ്യയെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങി വിഷൻ 2030ന്റെ വിശദ വിവരങ്ങളും ഈ വെബ് പോർട്ടലിൽ നിന്നു ലഭിക്കും. കൂടാതെ, പരിസ്ഥിതി, വന്യജീവി സംരക്ഷണം, എംപ്ലോയ്മെന്റ്, ജുഡീഷ്യറി എന്നിവയെ സംബന്ധിച്ചും രാജ്യത്തെ 420 ലേറെ നിയമങ്ങളും നിയമാവലികളും വരെ ഈ പോർട്ടലിൽ ലഭ്യമാണ്. കൂടാതെ വിവിധ സർക്കാർ വകുപ്പുകളുടെ ഡയറക്ടറിയും, സർക്കാർ വകുപ്പുകൾ നടപ്പിലാക്കുന്ന 85 ലേറെ ദേശിയ പദ്ധതികളുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും.