- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ സത്കാരത്തിനിടെ കെട്ടിടം തകർന്ന് രാജസ്ഥാനിൽ 23 മരണം; മരിച്ചവരിൽ എട്ട് സ്ത്രീകളും നാല് കുട്ടികളും; തകർന്നുവീണത് ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗം
ജയ്പുർ: രാജസ്ഥാനിൽ വിവാഹസത്കാരം നടക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണ് 23 പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ഭരത്പുർ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്. മരിച്ചവരിൽ എട്ട് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. ഇവരെ സമീപത്തുള്ള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നപൂർണ മാരേജ് ഗാർഡനിലെ ഹാളിന്റെ ഒരുഭാഗമാണ് തകർന്നുവീണത്. പൊടിക്കാറ്റിനെ തുടർന്നാണ് കെട്ടിടം തകർന്നതെന്ന് പൊലീസ് പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ ഇനിയും കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. പൊലീസ് എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. പൊടിക്കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. സംസ്ഥാന ദുരന്ത നിവവാരണ സേനയും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തി.
ജയ്പുർ: രാജസ്ഥാനിൽ വിവാഹസത്കാരം നടക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണ് 23 പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു.
ഭരത്പുർ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്. മരിച്ചവരിൽ എട്ട് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. ഇവരെ സമീപത്തുള്ള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നപൂർണ മാരേജ് ഗാർഡനിലെ ഹാളിന്റെ ഒരുഭാഗമാണ് തകർന്നുവീണത്. പൊടിക്കാറ്റിനെ തുടർന്നാണ് കെട്ടിടം തകർന്നതെന്ന് പൊലീസ് പറഞ്ഞു.
അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ ഇനിയും കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. പൊലീസ് എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. പൊടിക്കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. സംസ്ഥാന ദുരന്ത നിവവാരണ സേനയും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തി.
Next Story