മുംബൈ: 1000, 500 നോട്ടുകൾ പിൻവലിച്ചത് ശരിക്കും തിരിച്ചടിയായത് സാധാരണക്കാർക്കാണ്. ചുരുക്കം ചില ദിവസത്തേക്കെങ്കിലും ഇവർ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. എല്ലായിടത്തും നിശ്ചയിച്ചുറപ്പിച്ച കല്ല്യാണപ്പാർട്ടിക്കാർക്കും ഇത് തിരിച്ചടിയായി. പലയിടത്തും സ്ത്രീധന തുകയായി കരുതിവച്ചത് പണമായിരുന്നു. അതു മാത്രമല്ല, ഉത്തരേന്ത്യൻ മോഡൽ വിവാഹത്തിനായി ബദ്ധുക്കളുടെ സമ്മാനവും നിരോധിച്ച കറൻസികൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു. എന്നാൽ, അപ്രീക്ഷിതമായി ഈ പണത്തിന് നിരോധനം വന്നതോടെ കറൻസികൾക്ക് വെറും കടലാസിന്റെ വില മാത്രമായി.

ടിക്ക എന്ന പേരിൽ പണം സമ്മാനം ഒരുക്കി വച്ച ഉത്തരേന്ത്യക്കാരെല്ലാം ഇപ്പോൾ ശരിക്കും പണികിട്ടി. കുടുംബാംഗങ്ങൾക്കായി ഒരുക്കിവച്ച ഈ സമ്മാനം ഇപ്പോൾ വെറുതേ ആയതോടെ വിവാഹങ്ങൾ മാറ്റിവച്ചു. അതേസമയം വിവാഹ സമ്മാനമായി കിട്ടിയ പണവും നവദമ്പതിമാർക്ക് പാരയായി മാറി. 500, 1000 അടങ്ങിയ പണം കവറുകളിലാക്കി വച്ചപ്പോൾ ഇത് ഇതി മാറ്റിയെടുക്കേണ്ട അവസ്ഥയിലായി വിവാഹം കഴിഞ്ഞവരും.

വിവാഹം സംഘടിപ്പിക്കുന്നവരുടെ ബിസിനസിനെയും പല കല്യാണങ്ങളും മാറ്റിവച്ചതോടെ സാരമായി ബാധിച്ചു. വിവാഹ ആവശ്യത്തിനായി കരുതിവച്ച പണം വെറും കടലായി മാറിയതും വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കാതെ വന്നതും വിവാഹപാർട്ടികൾക്ക് ശരിക്കും തിരിച്ചടിയായി. ഗുജറാത്തിൽ അടക്കം വൻകിട വിവാഹങ്ങൾ റദ്ദു ചെയ്ത അവസ്ഥയാണ്.

ഡെസ്റ്റിനേഷൻ വെഡ്ഡിങ് നടക്കുമ്പോൾ അതിന് അവസരം ഒരുക്കുന്ന ചെറിയ സംഗീതജ്ഞർഞർക്കും മെഹന്ദി ആർടിസ്റ്റുകൾക്കുമൊക്കെ പണം നൽകേണ്ടതും വിവാഹ പാർട്ടി സംഘടിപ്പിക്കുന്നവരെ ബുദ്ധിമുട്ടിലാക്കി. വൻകിട പാർട്ടികൾ ഇന്ത്യയിൽ നിശ്ചയിച്ച വിവാഹം വിദേശത്തേക്ക് മാറ്റിയ സംഭവം പോലുമുണ്ട്.