തിരുവനന്തപുരം: ഫൈവ് സ്റ്റാറിൽ മദ്യമാകാമെന്ന സർക്കാർ മദ്യനയത്തിലെ അപാകതയാണ് ബാറുകൾ പൂട്ടാനുള്ള ഉത്തരവിന് കോടതി സ്‌റ്റേ ചെയ്യാനിടയാക്കിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കേരള ജനത ഏറെ പ്രതീക്ഷയർപ്പിച്ച മദ്യ നിരോധനം അട്ടിമറിക്കാനിടയാക്കുന്ന വിധത്തിലുള്ള പഴുതുകളുൾപ്പെടുത്തിയതാണ്‌സർക്കാരിന്റെ മദ്യനയം.

ഫോർ സ്റ്റാർ ബാറുകൾക്ക് തുടരാനുള്ള അനുമതിക്കെതിരെ സർക്കാർ ആദ്യം അപ്പീൽ നൽകേണ്ടിയിരുന്നു. അത് വൈകിപ്പിച്ചതും ബാറുടമകൾക്ക് സ്‌റ്റേ ലഭിക്കാൻ കാരണമായി. കോടതി നടപടികളിൽ മിക്കപ്പോഴും സർക്കാർ പക്ഷം തോൽക്കുന്നതാണ് കാണുന്നത്. കേരളത്തിലെ ജനവികാരം കോടതികൾ കാണാതെ പോകരുത്. പഴുതടച്ച രീതിയിൽ നിയമപോരാട്ടത്തെ മുന്നോട്ടുപോകാൻ സർക്കാർ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.