ഫർവ്വാനിയ: വെൽഫെയർ കേരളാ കുവൈത്ത് 'കാലം തേടുന്ന പെൺകരുത്ത് 'എന്ന തലക്കെട്ടോടെ നടത്തുന്ന ഒരു മാസക്കാല വനിതാ കേമ്പയിനു തുടക്കം കുറിച്ചു. വനിതാക്ഷേമ കൺവീനർ മഞ്ജു മോഹൻ അദ്യക്ഷത വഹിച്ച പരിപാടിയിൽ പ്രെസിഡെന്റ് ഖലീലുറഹ്മാൻ ഉൽഖാടനം നിർവ്വഹിച്ചു.

കേന്ദ്ര വൈസ് പ്രെസിഡെന്റ് റസീന മൊഹിയുദ്ദീൻ സ്വാഗതവും വനിതാക്ഷേമ അസ്സിസ്സ്റ്റന്റ് കൺവീനർ റീന ബ്ലെസ്സൻ നന്ദിയും പറഞ്ഞു. കേന്ദ്ര ജനറൽ സെക്രട്ടറി വിനോദ് പെരേര, കേന്ദ്ര ട്രഷറർ അൻവർ സാദത്ത്, കേന്ദ്ര സെക്രട്ടറിമാരായ സിമി അക്‌ബർ, ഗിരീഷ് വയനാട് എന്നിവർ ആശംസകൾ അർപ്പിച്ചു.

കേമ്പയിൻ കാലത്തെ ആദ്യമത്സരമായ കുക്കിങ് കോമ്പറ്റീഷൻ എറ്റേർണിറ്റി വൈസ് ചെയർപെർസ്സൺ തമന്ന ഉദ്ഘാടനം ചെയ്തു. ബിരിയാണി, കേക്ക്, സലാഡ് എന്നീ ഐറ്റങ്ങളിലാണു മത്സരങ്ങൾ നടന്നത്. കേക്ക് മെയ്ക്കിംഗിൽ ഒന്നാം സമ്മാനം ഷംന ഹിദാസ് രണ്ടാം സ്ഥാനം നാജില ഫാഹിം മൂന്നാം സ്ഥാനം ഷെൽമി റിജാസ് എന്നിവർ കരസ്ഥമാക്കി.

സാലഡ് ഒന്നാം സ്ഥാനം സാദിയ നൈസാം രണ്ടാം സ്ഥാനം നാസിയ സബാഹ് എന്നിവരും കരസ്ഥമാക്കി. ബിരിയാണി ഒന്നാം സമ്മാനം ജസീറയും രണ്ടാം സമ്മാനം ഹജിഷ അഫ്‌സൽ മൂന്നാം സമ്മാനം നീമത്ത് എന്നിവരും കരസ്ഥമാക്കി. സമ്മാനദാനം മാർച്ച് 30 നു നടക്കുന്ന കേമ്പയിൻ സമാപന സമ്മേളനത്തിൽ നൽകുന്നതായിരിക്കും. കുക്കിങ് കോമ്പറ്റീഷനിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹനസമ്മാനവും നൽകും.