തിരുവനന്തപുരം: ജാതി ഭീകരതക്കും ദലിത് വേട്ടക്കുമെതിരെ വെൽഫെയർ പാർട്ടി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. എറണാകുളത്ത് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് സെൻട്രൽ സർവ്വകലാശാലയിൽ രോഹിത് വെമൂലയുടെ ആത്മഹത്യക്ക് കാരണക്കാരായ വൈസ് ചാൻസലർ പി അപ്പാറാവുവിനേയും കേന്ദ്ര തൊഴിൽ സഹമന്ത്രി ബന്ദാരുദത്താത്രേയയേയും മാനവ വിഭവ വികസന മന്ത്രി സ്മൃതി ഇറാനിയേയും കേസെടുത്ത് അറസ്റ്റ്‌ചെയ്യണമെന്നും മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സംസ്ഥാന സെക്രട്ടറി ശശി പന്തളം, കൊല്ലത്ത് സംസ്ഥാന സെക്രട്ടറി കെഎ ശഫീഖ്, കോഴിക്കോട് പിസി ഭാസ്‌കരൻ, കണ്ണൂരിൽ കെസി ഉമേഷ് ബാബു എന്നിവർ ഉദ്ഘാടനം ചെയ്തു. ജാതിഭീകരതക്കും ദലിത് വേട്ടക്കുമെതിരെ വെൽഫെയർ പാർട്ടി ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം നിർവഹിക്കുന്നു.