- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദലിത് വേട്ടക്കെതിരെ വെൽഫെയർ കേരളയുടെ പ്രതിഷേധ സംഗമം; വൈസ് പ്രസിഡന്റ് അൻവർ സഈദ് ഉദ്ഘാടനം ചെയ്തു
അബ്ബാസിയ: ജാതിഭീകരതക്കും ദലിത് വേട്ടക്കുമെതിരെ വെൽഫെയർ കേരള കുവൈറ്റ് അബ്ബാസിയ മേഖല പ്രതിഷേധ സംഗമം നടത്തി. ഹൈദരാബാദ് സർവ്വകലാശാല ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന അതിഭീകരമായ ജാതിചിന്തയുടെയും ഉഛനീചത്വത്തിന്റെയും ഉദാഹരണമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് വെൽഫെയർ ക
അബ്ബാസിയ: ജാതിഭീകരതക്കും ദലിത് വേട്ടക്കുമെതിരെ വെൽഫെയർ കേരള കുവൈറ്റ് അബ്ബാസിയ മേഖല പ്രതിഷേധ സംഗമം നടത്തി. ഹൈദരാബാദ് സർവ്വകലാശാല ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന അതിഭീകരമായ ജാതിചിന്തയുടെയും ഉഛനീചത്വത്തിന്റെയും ഉദാഹരണമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് വെൽഫെയർ കേരള വൈസ് പ്രസിഡന്റ് അൻവർ സഈദ് പറഞ്ഞു.
അടിച്ചമർത്തപെട്ടവരും പിന്നോക്ക ദലിത് വിഭാഗങ്ങളും നീതിക്കു വേണ്ടി കേഴുമ്പോൾ അവർക്കൊപ്പം നിന്ന് രാജ്യത്തിനും രാജ്യത്തിന്റെ മുന്നേറ്റത്തിനു വേണ്ടി പൊരുതൽ ഓരോ പ്രവാസിയുടെയും കൂടി ബാധ്യതയാണെന്നും വെൽഫെയർ കേരള കുവൈറ്റ് എന്നും അതിനു മുന്നിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടിയിൽ അബ്ബാസിയ മേഖല പ്രസിഡന്റ് മുഹമ്മദ് അഷ്‌കർ അദ്ധ്യക്ഷത വഹിച്ചു.
യുവകവി നിരഞ്ചൻ തമ്പുരു രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ് കവിതാ രൂപത്തിൽ ആലപിച്ചു. ഒ ഐ സി സി പ്രതിനിധി ബിനോയ്, ഷൗക്കത്ത് വളാഞ്ചേരി, അൻസാർ.കെ.എം എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഷിബു ജോണി സ്വാഗതവും നവാസ് മാഹി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് നിയാസ് മജീദ്, യൂണിറ്റ് പ്രസിഡന്റുമാരായ നസീർ, യാസിർ കരിങ്കല്ലത്താണി എന്നിവർ പരിപാടി നിയന്ത്രിച്ചു.