അബ്ബാസിയ: വെൽഫെയർ കേരള കുവൈത്തിന്റെ അബ്ബാസിയ മേഖലാ ഭാരവാഹികളായി മുഹമ്മദ് അഷ്‌ക്കർ (പ്രസിഡന്റ്) ഷിബു ജോണി (സെക്രട്ടറി) നവാസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മേഖലാ കമ്മിറ്റി അംഗങ്ങളായി നിയാസ് (വൈസ് പ്രസിഡന്റ്), ദീപക് കൃഷ്ണൻ (ജോ.സെക്രട്ടറി), സമീർ എ കെ (അസി.ട്രഷറർ), അജേഷ് തങ്കപ്പൻ നായർ (ജനസേവനം), ഫാ ഇസ് (സോഷ്യൽ), അൻസാർ (മീഡിയ), ജയൻ (ആർട്ട്‌സ് &കൾചർ), സലാഹുദ്ദീൻ (സ്പോർട്സ്) അലി പട്ടാമ്പി (പി ആർ), സുമി മനാഫ് (വനിതാ വിഭാഗം) എന്നിവരെയും തെരഞ്ഞെടുത്തു.

പ്രവാസി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന തെരഞ്ഞെടുപ്പ്കേന്ദ്ര വരണാധികാരി ലായിഖ് കേന്ദ്ര നിരീക്ഷകരായ കൃഷ്ണദാസ്, വിനോദ് പെരേര എന്നിവർ നിയന്ത്രിച്ചു.കൃഷ്ണദാസ്, ഷൗക്കത്ത് അലി വളാഞ്ചേരി, വിനോദ് പെരേര, റഷീദ് ഖാൻ, ബേബി സബീന, നിയാസ്, അഷ്‌ക്കർ എന്നിവർ സംസാരിച്ചു.