- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ കേരള കുവൈത്ത് പ്രതിനിധി സംഘം ഇന്ത്യൻ സ്ഥാനപതിയുമായി ചർച്ച നടത്തി; പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് സ്ഥാനപതിയുടെ ഉറപ്പ്
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ പൊതുസ്വത്തായ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിന്റെ ഭരണഘടന സ്‌കൂൾ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതിന് ഭരണസമിതിയോട് ആവശ്യപ്പെടുമെന്ന് ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ പറഞ്ഞു. ഭരണ സമിതിക്കെതിരെ വിവിധ കോണുകളിൽ നിന്നും നിരന്തരം പരാതി ഉയർന്ന സാഹചര്യത്തിൽ സ്‌കൂൾ നടത്തിപ്പിൽ സുതാര്യത ഉറപ്പുവരുത്തുന്നതുൾപ്പെടെ ഇന്ത്യക്കാർ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങൾ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിനായി സന്ദർശനം നടത്തിയ വെൽഫെയർ കേരള കുവൈത്ത് പ്രതിനിധി സംഘത്തോടാണ് സ്ഥാനപതി ഈ ഉറപ്പു നൽകിയത്. ഉടൻ തന്നെ സ്‌കൂൾ അധികൃതരെ ബന്ധപ്പെടാൻ സെക്രട്ടറിക്ക് നിർദേശവും നൽകുകയായിരുന്നു. നിലവിലെ ഭരണസമിതി പിരിച്ചു വിട്ടു എംബസ്സിയുടെ മേൽനോട്ടത്തിൽ സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിനും ഭരണ സമിതിയുടെ കാലാവധി 2 വർഷമാക്കി പരിമിതപ്പെടുത്തുന്നതിനും നടപടി ഉണ്ടാകണമെന്നും സംഘം ആവശ്യപ്പെട്ടു. കുവൈത്തിലെ ഇന്ത്യക്കാരായ അക്കൗണ്ടിങ്ങ് പ്രൊഫഷനലുകളെ ഉപയോഗപ്പെടുത്തി എംബസ്സി മേൽനോട്ടത്തിൽ സ
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ പൊതുസ്വത്തായ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിന്റെ ഭരണഘടന സ്‌കൂൾ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതിന് ഭരണസമിതിയോട് ആവശ്യപ്പെടുമെന്ന് ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ പറഞ്ഞു. ഭരണ സമിതിക്കെതിരെ വിവിധ കോണുകളിൽ നിന്നും നിരന്തരം പരാതി ഉയർന്ന സാഹചര്യത്തിൽ സ്‌കൂൾ നടത്തിപ്പിൽ സുതാര്യത ഉറപ്പുവരുത്തുന്നതുൾപ്പെടെ ഇന്ത്യക്കാർ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങൾ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിനായി സന്ദർശനം നടത്തിയ വെൽഫെയർ കേരള കുവൈത്ത് പ്രതിനിധി സംഘത്തോടാണ് സ്ഥാനപതി ഈ ഉറപ്പു നൽകിയത്. ഉടൻ തന്നെ സ്‌കൂൾ അധികൃതരെ ബന്ധപ്പെടാൻ സെക്രട്ടറിക്ക് നിർദേശവും നൽകുകയായിരുന്നു. നിലവിലെ ഭരണസമിതി പിരിച്ചു വിട്ടു എംബസ്സിയുടെ മേൽനോട്ടത്തിൽ സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിനും ഭരണ സമിതിയുടെ കാലാവധി 2 വർഷമാക്കി പരിമിതപ്പെടുത്തുന്നതിനും നടപടി ഉണ്ടാകണമെന്നും സംഘം ആവശ്യപ്പെട്ടു.
കുവൈത്തിലെ ഇന്ത്യക്കാരായ അക്കൗണ്ടിങ്ങ് പ്രൊഫഷനലുകളെ ഉപയോഗപ്പെടുത്തി എംബസ്സി മേൽനോട്ടത്തിൽ സ്‌കൂളിന്റെ കണക്കുകൾ സ്വതന്ത്ര ഓഡിറ്റിനു വിധേയമാക്കണം. സ്‌കൂളുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളും, നിർമ്മാണ പ്രവർത്തനങ്ങളും യൂണിഫോം, പുസ്തകങ്ങൾ തുടങ്ങിയ സേവനങ്ങളും സ്വകാര്യ സ്ഥാപനങ്ങൾക്ക് കുത്തകയായി കൊടുക്കുന്നത് നിർത്തുകയും ടെണ്ടർ ക്ഷണിച്ചു സുതാര്യമായി നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും വേണം. സാധാരണക്കാരായ പ്രവാസികളുടെ മക്കൾക്കും പ്രാപ്യമാകും വിധം കമ്മ്യൂണിറ്റി സ്‌കൂളിന്റെ ഫീസ് ഘടന പരിഷ്‌കരിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും സ്ഥാനപതിയോട് ആവശ്യപ്പെട്ടു. മയക്കുമരുന്ന് മാഫിയയുടെ വലയിലകപ്പെട്ടു ജയിലിൽ കഴിയുന്ന നിരപരാധികളായ ഇന്ത്യക്കാരുടെ മോചനത്തിനായി എംബസ്സിയുടെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടാകണം. പ്രവാസി ഇന്ത്യക്കാർക്ക് കൂടുതൽ നിയമപരമായ സേവനങ്ങൾ എംബസ്സി മുഖാന്തരം ലഭ്യമാക്കണമെന്നും പ്രതിനിധി സംഘം സ്ഥാനപതിയോടാവശ്യപ്പെട്ടു.
വെൽഫെയർ കേരള കുവൈത്ത് പ്രസിഡണ്ട് ഖലീൽ റഹ്മാൻ, വൈസ് പ്രസിഡന്റുമാരായ അനിയൻകുഞ്ഞ്, മിനി വേണു ഗോപാൽ, അൻവർ സയ്യിദ്, ജനറൽ സെക്രട്ടറിമാരായ ലായിക് അഹമ്മദ്, പി.ജി സനോജ്, സെക്രട്ടറി റസീന മുഹിയിദ്ധീൻ, പി ആർ കൺവീനർ പ്രവീൺ എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് സ്ഥാനപതിയെ സന്ദർശിച്ചത്.