കൊല്ലം പരവൂർ പുറ്റിങ്കൽ ക്ഷേത്രത്തിലെ വെടിക്കെട്ടിനോടനുബന്ധിച്ചുണ്ടായ ദാരുണമായ മനുഷ്യക്കുരുതിയിൽ വെൽഫെയർ കേരള കുവൈറ്റ് അനുശോചിച്ചു.

രാജ്യത്തെ തന്നെ നടുക്കിയ ദുരന്തത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ദുരന്തഭൂമി സന്ദർശനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമായി മാറാതെ ദുരന്തബാധിതർക്ക് സമയബന്ധിതമായി ധനസഹായം വിതരണം ചെയ്യണമെന്ന് അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

സർക്കാരിനു ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ രേഖപ്പെടുത്തി.