- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫയർ കേരള കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
'' രക്തം ദാനം ചെയ്യൂ ജീവൻ രക്ഷിക്കൂ'' എന്ന സന്ദേശമുയർത്തി വെൽഫയർ കേരള കുവൈത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ നൂറോളം പേർ രക്തം ദാനം നൽകാനെത്തി. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി കുവൈത്തിന്റെ വിവിധ മേഖലകളിലായി സംഘടിപ്പിക്കുന്ന രക്തദാന പരമ്പരയുടെ ഭാഗമായി അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രടറി എ കെ ശ്രിവസ്തവ ഉത്ഘാടനം ചെയ്തു. സ്വയം രക്തം നൽകി മറ്റൊരാളുടെ ജീവൻ നിലനിർത്താൻ ശ്രമിക്കുക എന്നത് ഉദാത്തമായ മാനുഷിക മൂല്യങ്ങളിൽ നിന്ന് ഉണ്ടാകുന്നതാണെന്നും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കാൻ മുന്നോട്ടുവരുന്ന വെൽഫയർ കേരള കുവൈത്ത് പോലെയുള്ള സംഘടനകൾ സമൂഹത്തിനു അനുകരണീയ മാതൃകകളാണ് പ്രധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സെഷനിൽ വെൽഫെയർ കേരള ആക്ടിങ് പ്രസിഡണ്ട് കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അനിയൻ കുഞ്ഞ്, മിനി വേണുഗോപാൽ, ജനറൽ സെക്രട്‌റി ലായിക്ക് അഹമദ്, ജനസേവന വിഭാഗം കൺ വീ
'' രക്തം ദാനം ചെയ്യൂ ജീവൻ രക്ഷിക്കൂ'' എന്ന സന്ദേശമുയർത്തി വെൽഫയർ കേരള കുവൈത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ നൂറോളം പേർ രക്തം ദാനം നൽകാനെത്തി. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി കുവൈത്തിന്റെ വിവിധ മേഖലകളിലായി സംഘടിപ്പിക്കുന്ന രക്തദാന പരമ്പരയുടെ ഭാഗമായി അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രടറി എ കെ ശ്രിവസ്തവ ഉത്ഘാടനം ചെയ്തു.
സ്വയം രക്തം നൽകി മറ്റൊരാളുടെ ജീവൻ നിലനിർത്താൻ ശ്രമിക്കുക എന്നത് ഉദാത്തമായ മാനുഷിക മൂല്യങ്ങളിൽ നിന്ന് ഉണ്ടാകുന്നതാണെന്നും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കാൻ മുന്നോട്ടുവരുന്ന വെൽഫയർ കേരള കുവൈത്ത് പോലെയുള്ള സംഘടനകൾ സമൂഹത്തിനു അനുകരണീയ മാതൃകകളാണ് പ്രധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സെഷനിൽ വെൽഫെയർ കേരള ആക്ടിങ് പ്രസിഡണ്ട് കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അനിയൻ കുഞ്ഞ്, മിനി വേണുഗോപാൽ, ജനറൽ സെക്രട്‌റി ലായിക്ക് അഹമദ്, ജനസേവന വിഭാഗം കൺ വീനർ വിനോദ് പെരേര, സാമൂഹിക പ്രവർത്തകൻ മുരളീ പണിക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്ക് പി.ആർ.സെക്രട്ടറി ത്വാരിക്ക് ഈസ അൽ ഗർബലി ചടങ്ങിൽ സംബന്ധിച്ചു.
അബ്ബാസിയ മേഖല ആക്ടിങ് പ്രസിഡന്റ് മോഹനൻ സി പി സ്വാഗതവും മേഖല ജനസേവന കണ്വീനർ ഫായിസ് അബ്ദുള്ള നന്ദിയും പറഞ്ഞു. ഈയിടെ മരണപെട്ട കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം ആയിരുന്നു ഡോക്ടർ നമ്പൂരിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
അടുത്ത ക്യാമ്പുകൾ താഴെ ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .
ജൂലായ് 29 - വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ 6 മണിവരെ. യൂണിറ്റി സെന്റർ ഫഹാഹീൽ
ഓഗസ്റ്റ് 12 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ 6 മണിവരെ. ആർട്ടിസ്റ്റിക് യോഗ ഹാൾ സാൽമിയ
ഓഗസ്റ്റ് 26 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ 6 മണിവരെ. ഐഡിയൽ ഓഡിറ്റോറിയം ,ഫർവാനിയ.
കൂടുതൽ വിവരങ്ങൾക്ക് മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യുന്നതിനും
Fahaheel : 66610075 / 55114128, Salmiya: 97282276 / 96966332, Farwaniya: 97218414 / 60004290
www.welfarekeralakuwait.com എന്ന വെബ് സൈറ്റിൽ ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യവും ലഭ്യമാണ്.