ഫർവാനിയാ : 'രക്തം നൽകു ജീവൻ രക്ഷിക്കൂ ' സന്ദേശവുമായി വെൽഫയർ കേരള കുവൈത് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്‌ച്ച ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

കുവൈത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തുന്ന ക്യാമ്പ് ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് നടക്കുക. കുവൈത്തിലെ നാലു മേഖലകളിൽ ആയി നടന്നു വരുന്ന ക്യാമ്പിൻടെ സമാപനം ആണ് ഫർവാനിയയിൽ ഇന്ന് നടക്കുന്നത് .

ഫോൺ : 97218414,60004290,97698705,51255251 WWW.WELFAREKERALAKUWAIT.COM എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്