- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ നീതിക്കായ്:വെൽഫെയർ കേരള കുവൈത്ത് പ്രതിഷേധ ദിനം ആചരിച്ചു
പെരുമ്പാവൂരിൽ ദളിത് നിയമ വിദ്യാർത്ഥി ജിഷ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ വെൽഫെയർ കേരള കുവൈത്ത് പ്രതിഷേധദിനം ആചരിച്ചു.' ജിഷയുടെ നീതിക്കായ് ' എന്ന തലക്കെട്ടിൽ കുവൈത്തിലെ ഏഴു കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങളിൽ അരങ്ങേറി. ജിഷയുടെ കൊലപാതകത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ഭരണകൂടങ്ങൾക്കാണെന്നും തെരഞ്ഞെടുപ്പു മുമ്പിൽ കണ്ടു ഇപ്പോൾ കണ്ണീർ പൊഴിക്കുന്ന രാഷ്ട്രീയനേതാക്കളും മന്ത്രിമാരും ഇത് വരെ എവിടെയായിരുന്നു എന്നും പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തവർ ചോദിച്ചു . കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ ഭൂരഹിത കേരളം പദ്ധതി ഇപ്പോഴും കടലാസ്സിൽ മാത്രമാണ്. പട്ടയമേളകളിലൂടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിതരണം ചെയ്ത ആയിരക്കണക്കിന് പേർക്ക് ഇത് വരെ ഭൂമി ലഭ്യമായിട്ടില്ല. പൗരന്മാരുടെ അടിസ്ഥാനാവശ്യങ്ങളെ പരിഗണിക്കാതെ നടത്തുന്ന തലതിരിഞ്ഞ വികസനത്തിന്റെ അവസാനത്തെ ഇരയാണ് ജിഷ. കടുത്ത സമ്മർദ്ദങ്ങളെ തരണം ചെയ്തു പുറമ്പോക്കിൽ താമസിക്കുന്ന ജിഷയുടെ കുടുംബത്തിനു ചെറുതാണെങ്കിലും ഒരു വീട് നിർമ്മിച്ച് നൽകാൻ മുന്നിൽ നിന്നത് വെൽഫെയർ പാർട്ടി മാത്
പെരുമ്പാവൂരിൽ ദളിത് നിയമ വിദ്യാർത്ഥി ജിഷ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ വെൽഫെയർ കേരള കുവൈത്ത് പ്രതിഷേധദിനം ആചരിച്ചു.' ജിഷയുടെ നീതിക്കായ് ' എന്ന തലക്കെട്ടിൽ കുവൈത്തിലെ ഏഴു കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങളിൽ അരങ്ങേറി. ജിഷയുടെ കൊലപാതകത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ഭരണകൂടങ്ങൾക്കാണെന്നും തെരഞ്ഞെടുപ്പു മുമ്പിൽ കണ്ടു ഇപ്പോൾ കണ്ണീർ പൊഴിക്കുന്ന രാഷ്ട്രീയനേതാക്കളും മന്ത്രിമാരും ഇത് വരെ എവിടെയായിരുന്നു എന്നും പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തവർ ചോദിച്ചു .
കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ ഭൂരഹിത കേരളം പദ്ധതി ഇപ്പോഴും കടലാസ്സിൽ മാത്രമാണ്. പട്ടയമേളകളിലൂടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിതരണം ചെയ്ത ആയിരക്കണക്കിന് പേർക്ക് ഇത് വരെ ഭൂമി ലഭ്യമായിട്ടില്ല. പൗരന്മാരുടെ അടിസ്ഥാനാവശ്യങ്ങളെ പരിഗണിക്കാതെ നടത്തുന്ന തലതിരിഞ്ഞ വികസനത്തിന്റെ അവസാനത്തെ ഇരയാണ് ജിഷ. കടുത്ത സമ്മർദ്ദങ്ങളെ തരണം ചെയ്തു പുറമ്പോക്കിൽ താമസിക്കുന്ന ജിഷയുടെ കുടുംബത്തിനു ചെറുതാണെങ്കിലും ഒരു വീട് നിർമ്മിച്ച് നൽകാൻ മുന്നിൽ നിന്നത് വെൽഫെയർ പാർട്ടി മാത്രമാണ് . ജിഷയുടെ ഘാതകരെ കണ്ടെത്തി അർഹമായ ശിക്ഷ നൽകി വരെ കുടുംബത്തിനു നീതി ലഭ്യമാകും വരെ പ്രതിഷേധ പരിപാടികൾ തുടരുമെന്നും വെൽഫെയർ കേരള നേതാക്കൾ പറഞ്ഞു.
രിഗ്ഗായ്, ഫർവാനിയ, സാൽമിയ, ഫഹാഹീൽ, അബൂഹലീഫ, അംഗറ, അബ്ബാസിയ എന്നീ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ സംഗമങ്ങളിൽ തങ്ങളുടെ ജിഷക്ക് അനുശോചനമർപ്പിക്കാൻ നൂറു കണക്കിന് പേർ എത്തിച്ചേർന്നു. ജിഷക്കുള്ള ആദരസൂചകമായി പ്ലക്കാർടുകളൂയർത്തിയും മെഴുകുതിരി കത്തിച്ചും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സംഗമത്തിൽ പങ്കുചേർന്നു.
വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് ഖലീലുറഹമാൻ, വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞ് , സെക്രെട്ടറി റസീന മുഹിയുദ്ദീൻ, ട്രെഷറർ ഷൗക്കത്ത് വളാഞ്ചേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ,മൊയ്തു , റഫീക്ക് ബാബു എന്നിവർ വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധ സംഗമങ്ങളിൽ സംസാരിച്ചു .