ഫർവാനിയ: വെൽഫെയർ കേരള കുവൈത്ത് ഫർവാനിയ മേഖലയിലെ 2016-17 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഫ്താബ് ഇ ആലം ( പ്രസിഡന്റ്), നൗഷാദ് കെ (വൈസ് പ്രസിഡന്റ്), അബ്ദുൽ വാഹിദ്(സെക്രട്ടറി), നജ്മുദ്ദീൻ (ജോ. സെക്രട്ടറി), നബീല നൗഷാദ് (ജോ. സെക്രട്ടറി), നിസാർ മർജാൻ (ട്രഷറർ), യൂനുസ് കെ പി (അസ്സിസ്റ്റന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അബ്ദുൽ ഹമീദ് (ജനസേവനം), നാസർ ഇല്ലത്ത് (അസ്സിസ്റ്റന്റ് ജനസേവനം), ഫൈസൽ കെ വി (സാമൂഹികം), അൻസാർ പിപി (മീഡിയ), മുനീർ മഠത്തിൽ (സ്പോർട്സ്), ഇളയത് ഇടവ നിഷാദ് (ആർട്‌സ്), നൈസാം സിപി (പബ്‌ളിക് റിലേഷൻസ്), ഷമീറ ഖലീൽ (ലേഡീസ് വിങ്) എന്നിവരാണ് വകുപ്പ് ഭാരവാഹികൾ.

കേന്ദ്ര നിരീക്ഷകരായ അൻവർ സഈദ്, റഷീദ് ഖാൻ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുൻ പ്രസിഡന്റ് നൗഷാദ് കെ സ്വാഗതവും, കേന്ദ്ര വൈസ് പ്രസിഡന്റ് അൻവർ സഈദ് നന്ദിയും പറഞ്ഞു.