ഫഹാഹീൽ: രാജ്യത്ത്  സംഘപരിവാർ ശക്തികൾ മുഴുവൻ ജാനാധിപത്യ മര്യാദകളും ലംഘിച്ചു കൊണ്ട് ദളിത് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ജനാതിപത്യ വിശ്വാസികൾക്ക്  കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ 'സംഘപരിവാർ ഫാഷിസത്തിന് ഇന്ത്യ കീഴടങ്ങില്ല' എന്ന തലക്കെട്ടിൽ  വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച  ജനാധിപത്യ സംരക്ഷണ സംഗമം ഫാഷിസ്റ്റ് തേർവാഴ്ചക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി.

ഭരണകൂടത്തിന്റെ ഒത്താശയോടെ ഫാഷിസ്റ്റ് ശക്തികൾ തുടർന്ന്   കൊണ്ടിരിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലേക്ക്  വലിച്ചിഴക്കുന്ന  സ്ഥിതിവിശേഷമാണ്  ഉള്ളതെന്ന്    സംഗമത്തിൽ വിഷയാവതരണം നടത്തിയ വെൽഫെയർ കേരള കുവൈത്ത് വർക്കിങ് കമ്മിറ്റി അംഗം ഹസനുൽ ബന്ന പറഞ്ഞു.  ചരിത്രത്തെ വളച്ചൊടിച്ചു സിലബസ്സുകളിൽ ആസൂത്രിതമായി  മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാർ ശക്തികൾ  രാജ്യത്തെ ഉന്നത കലാലയങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും പിടി മുറുക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.  രോഹിത്ത് വെമുല തന്റെ അവസാന വാക്കുകളിലൂടെ കൊളുത്തിവിട്ട സമരാഗ്‌നി രാജ്യത്തെ  വിപ്ലവ പ്രസ്ഥാനങ്ങളും  വിദ്യാർത്ഥി സംഘങ്ങളും ഏറ്റെടുത്തതു ഫാഷിസ്റ്റ് ശക്തികൾക്കു  ഇന്ത്യ കീഴടങ്ങില്ല എന്നതിന്റെ  തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ അരക്ഷിതാവസ്ഥയിൽ നിന്ന് മോചിപ്പിച്ചു കൃത്യമായ ഭരണ ഘടനയുണ്ടാക്കാൻ മുന്നിൽ നിന്നതുകൊൺഗ്രെസ്സ് നേതൃത്വമാനെന്നും ഫാഷിസ്റ്റ്  ശക്തികൾക്കു   ഒരിക്കലും രാജ്യത്തെ തീറെഴുതികൊടുക്കില്ലെന്നും സംഗമത്തിൽ പങ്കെടുത്തു സംസാരിച്ച കൃഷ്ണൻ കടലുണ്ടി പറഞ്ഞു.
സംഗമത്തിൽ 'സംഘപരിവാർ ഫാഷിസത്തിന് ഇന്ത്യ കീഴടങ്ങില്ല' എന്ന വിഷയത്തിൽ വെൽഫെയർ കേരള മീഡിയ  കൺവീനർ  ജസീൽ തയ്യാറാക്കിയ ഡോകുമെന്ററിയുടെ  പ്രദർശനവും നടന്നു .

ഫഹാഹീൽ യൂനിറ്റി സെന്റെറിൽ സംഘടിപ്പിച്ച പരിപാടിയിൽ വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അൻവർ സയീദ് ഉപസംഹാര പ്രസംഗം നടത്തി. ജനറൽ സെക്രെട്ടറി ലായിക് അഹമ്മദ് സ്വാഗതവും പ്രോഗ്രാം കൺവീനർ റഫീഖ് ബാബു നന്ദിയും പറഞ്ഞു.