- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘ്പരിവാർ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി
തിരുവനന്തപുരം: മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് സംഘ്പരിവാറും ബിജെപിയും വിവിധ ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുമേൽ കുതിരകയറിക്കൊണ്ടിരിക്കുകയാണ്. തങ്ങളുയർത്തുന്ന സവർണ്ണ സംസ്‌കാരത്തിന് കീഴിലൊതുങ്ങി ജീവിച്ചുകൊള്ളണമെന്ന തിട്ടൂരമാണ് അവർ മുഴക്കിക്കൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ ഉനയിൽ പശുവിന്റെ തോലുരിഞ്ഞു എന്നാരോപിച്ച് ദലിതർക്ക് നേരേ നടന്ന അതിക്രമം ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്. ദാദ്രിയിലെ അഖ്ലാഖിന്റെ കൊലപാതകം, രോഹിത് വെമുലയുടെ ആത്മഹത്യ, ഹരിയാനയിൽ ദലിത് കുട്ടികളെ ചുട്ടുകൊന്നത് അടക്കം നൂറുകണക്കിന് ആക്രമണങ്ങളാണ് ദലിതർക്കും മതന്യൂനപക്ഷങ്ങൾക്കും നേരേ നടന്നുകൊണ്ടിരിക്കുന്നത്. ബി.എസ്‌പി നേതാവ് മായാവതിക്കു നേരേ ബിജെപിയുടെ സമുന്നതനായ നേതാവ് നടത്തിയ അശ്ലീല പ്രയോഗവും സംഘ്പരിവാറിന്റെ ദലിത്-സ്ത്രീ വിരുദ്ധതയാണ് പുറത്തുകാട്ടുന്നത്. ഈ ആക്രമണങ്ങളെ വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് അപലപിക്കുന്നു. ഇത്തരം ആക്രമണങ്ങൾക്കെിതിരെ ജനാധിപത്യ ശക്തികൾ ഒന്നിച്ച് നിന്ന് ചെറുക്കുകയും സംഘ്പരിവാ
തിരുവനന്തപുരം: മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് സംഘ്പരിവാറും ബിജെപിയും വിവിധ ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുമേൽ കുതിരകയറിക്കൊണ്ടിരിക്കുകയാണ്. തങ്ങളുയർത്തുന്ന സവർണ്ണ സംസ്‌കാരത്തിന് കീഴിലൊതുങ്ങി ജീവിച്ചുകൊള്ളണമെന്ന തിട്ടൂരമാണ് അവർ മുഴക്കിക്കൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ ഉനയിൽ പശുവിന്റെ തോലുരിഞ്ഞു എന്നാരോപിച്ച് ദലിതർക്ക് നേരേ നടന്ന അതിക്രമം ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്. ദാദ്രിയിലെ അഖ്ലാഖിന്റെ കൊലപാതകം, രോഹിത് വെമുലയുടെ ആത്മഹത്യ, ഹരിയാനയിൽ ദലിത് കുട്ടികളെ ചുട്ടുകൊന്നത് അടക്കം നൂറുകണക്കിന് ആക്രമണങ്ങളാണ് ദലിതർക്കും മതന്യൂനപക്ഷങ്ങൾക്കും നേരേ നടന്നുകൊണ്ടിരിക്കുന്നത്.
ബി.എസ്‌പി നേതാവ് മായാവതിക്കു നേരേ ബിജെപിയുടെ സമുന്നതനായ നേതാവ് നടത്തിയ അശ്ലീല പ്രയോഗവും സംഘ്പരിവാറിന്റെ ദലിത്-സ്ത്രീ വിരുദ്ധതയാണ് പുറത്തുകാട്ടുന്നത്. ഈ ആക്രമണങ്ങളെ വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് അപലപിക്കുന്നു. ഇത്തരം ആക്രമണങ്ങൾക്കെിതിരെ ജനാധിപത്യ ശക്തികൾ ഒന്നിച്ച് നിന്ന് ചെറുക്കുകയും സംഘ്പരിവാർ ഫാസിസത്തെ അവസാനിപ്പിക്കാനുള്ള ജനാധിപത്യപ്പോരാട്ടങ്ങൾ ഉയർത്തുകയും വേണം. സംഭവത്തിന് ശേഷം ഗുജറാത്തിൽ നടക്കുന്ന ദലിത് പ്രക്ഷോഭങ്ങളെ വെൽഫെയർ പാർട്ടി പിന്തുണക്കുന്നു. ഫാസിസത്തിന് രാജ്യം കീഴൊതുങ്ങില്ല എന്ന ഉജ്വല സന്ദേശമാണ് ഗുജറാത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ സൂചിപ്പിക്കുന്നത്.
ഫാസിസത്തിന്റെ ഫാക്ടറിയായി അറിയപ്പെടുന്ന ഗുജറാത്തിൽ തന്നെ അതിനെ കുഴിച്ചുമൂടാൻ ഈ പ്രക്ഷോഭത്തിന് കഴിയും. അതിന് മതേതര ശക്തികൾ ഒന്നാകെ പിന്തുണക്കണം. രാജ്യത്തെമ്പാടും സംഘ്പരിവാർ നടത്തുന്ന ദലിതർക്കു നേരെയുള്ള അതിക്രങ്ങൾക്കെതിരെ ഓഗസ്റ്റ് ഒന്നിന് കോഴിക്കോട്ടും ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്തും വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമങ്ങൾ നടത്തും. സംഘ്പരിവാർ സവർണ്ണ ഫാസിസത്തിനെതിരെ വൻ ജനകീയ പ്രക്ഷോഭങ്ങൾ കെട്ടിപ്പടുക്കുന്നതിന് പാർട്ടി നേതൃത്വം നൽകാനും സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അദ്ധ്യക്ഷത വഹിച്ചു.