- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ഇ.ബി മസ്ദൂർ നിയമനത്തിന് ഉടൻ ഉത്തരവിറക്കണം; വെൽഫെയർ പാർട്ടി
തിരുവനന്തപുരം: കെ.എസ്.ഇ.ബി മസ്ദൂർ നിയമനത്തിന് ഉടൻ ഉത്തരവിറക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. 2010 ഡിസംബറിൽ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ റാങ്ക് ലിസ്റ്റിൽ പേര് ഉണ്ടായിട്ടും നിയമനം കാത്ത്കഴി യുകയാണ്. സെപ്റ്റംബർ 29ന് റാങ്ക് ലിസ്റ്റ് കാലാവധി തീരും എന്നിരിക്കെ നിയമനം നടത്താതെ സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് യുവജനങ്ങളോടുള്ള വഞ്ചനയാണ്. ഒഴിവുകൾ നികത്താതെയും പ്രൊമോഷൻ തടഞ്ഞുവച്ചും സർക്കാർ യുവാക്കളെ വഞ്ചിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെപ്രകടന പത്രികയിൽ പറഞ്ഞ ലക്ഷം പേർക്ക് തൊഴിൽ എന്നത് പ്രഹസന വാഗ്ദാനം മാത്രമായി മാറി. ഇടത്-വലത് യുവജന സംഘടനകളുംഉദ്യോഗർഥികൾക്ക് വേണ്ടി ശബ്ദിക്കുന്നില്ല അവരുടെത് വെറും വിപ്ലവവായാടിത്തം മാത്രമാണെന്ന് തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലുള്ള റാങ്ക ലിസ്റ്റിൽ നിന്ന് നിയമനം നാമമാത്രമായിരിക്കെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ദീർഘിപ്പിക്കുകയും ഒഴിവുള്ള തസ്തികകളിൽ സമയബന്ധിതമായി നിയമനം നടത്തുകയും ചെയ്യണമെന്നും
തിരുവനന്തപുരം: കെ.എസ്.ഇ.ബി മസ്ദൂർ നിയമനത്തിന് ഉടൻ ഉത്തരവിറക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. 2010 ഡിസംബറിൽ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ റാങ്ക് ലിസ്റ്റിൽ പേര് ഉണ്ടായിട്ടും നിയമനം കാത്ത്കഴി യുകയാണ്. സെപ്റ്റംബർ 29ന് റാങ്ക് ലിസ്റ്റ് കാലാവധി തീരും എന്നിരിക്കെ നിയമനം നടത്താതെ സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് യുവജനങ്ങളോടുള്ള വഞ്ചനയാണ്.
ഒഴിവുകൾ നികത്താതെയും പ്രൊമോഷൻ തടഞ്ഞുവച്ചും സർക്കാർ യുവാക്കളെ വഞ്ചിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെപ്രകടന പത്രികയിൽ പറഞ്ഞ ലക്ഷം പേർക്ക് തൊഴിൽ എന്നത് പ്രഹസന വാഗ്ദാനം മാത്രമായി മാറി. ഇടത്-വലത് യുവജന സംഘടനകളുംഉദ്യോഗർഥികൾക്ക് വേണ്ടി ശബ്ദിക്കുന്നില്ല അവരുടെത് വെറും വിപ്ലവ
വായാടിത്തം മാത്രമാണെന്ന് തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലുള്ള റാങ്ക ലിസ്റ്റിൽ നിന്ന് നിയമനം നാമമാത്രമായിരിക്കെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ദീർഘിപ്പിക്കുകയും ഒഴിവുള്ള തസ്തികകളിൽ സമയബന്ധിതമായി നിയമനം നടത്തുകയും
ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.