- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ആരെയും പിന്തുണയ്‌ക്കേണ്ടെന്നു വെൽഫെയർ പാർട്ടിയുടെ തീരുമാനം; കേന്ദ്ര, സംസ്ഥാന രാഷ്ട്രീയത്തെ ഉപതെരഞ്ഞെടുപ്പു സ്വാധീനിക്കില്ലെന്നു പാർട്ടിയുടെ വിലയിരുത്തൽ; ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനം കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറച്ചേയ്ക്കും
മലപ്പുറം: ഉപതെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പിന്തുണയ്‌ക്കേണ്ടെന്നു ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടിയുടെ തീരുമാനം. ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന പ്രസക്തി തെരഞ്ഞെടുപ്പിനില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്ന് പാർട്ടി നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു. തെരഞ്ഞെടുപ്പുഫലത്തിൽ സംഘപരിവാർ ശക്തികൾക്ക് യാതൊരു സ്വാധീനവും ചെലുത്താൻ പറ്റില്ല. കേരളത്തിലെ ഇരു മുന്നണികളിൽ ആരു ജയിച്ചാലും സവിശേഷമായ മാറ്റം രാഷ്ട്രീയ രംഗത്തു സംഭവിക്കില്ല. നിലവിലെ കേന്ദ്രഭരണത്തെയും മലപ്പുറം തെരഞ്ഞെടുപ്പു ബാധിക്കില്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ചില നിലയ്ക്കു വ്യത്യസ്തമാണെങ്കിലും ഏതെങ്കിലും കക്ഷിയേയോ, സ്ഥാനാർത്ഥിയേയോ പിന്തുണയ്‌ക്കേണ്ട സാഹചര്യം മലപ്പുറം തെരഞ്ഞെടുപ്പിൽ ഇല്ലെന്നു വെൽഫെയർ പാർട്ടി വിലയിരുത്തുന്നതായും പ്രസ്താവനയിൽ പറയുന്നു. വെൽഫെയർ പാർട്ടി മലപ്പുറത്ത് സ്ഥാനാർത്ഥിയെ നിർത്താത്തതിനു പിന്നിൽ യുഡിഎഫിന് വോട്ടുമറിക്കാനാണെന്ന് ആരോപണമുയർന്നിരുന്നു. കുഞ്ഞാലിക്കുട്ടിയെ സഹായിക്കാൻ വേ
മലപ്പുറം: ഉപതെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പിന്തുണയ്‌ക്കേണ്ടെന്നു ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടിയുടെ തീരുമാനം. ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന പ്രസക്തി തെരഞ്ഞെടുപ്പിനില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്ന് പാർട്ടി നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.
തെരഞ്ഞെടുപ്പുഫലത്തിൽ സംഘപരിവാർ ശക്തികൾക്ക് യാതൊരു സ്വാധീനവും ചെലുത്താൻ പറ്റില്ല. കേരളത്തിലെ ഇരു മുന്നണികളിൽ ആരു ജയിച്ചാലും സവിശേഷമായ മാറ്റം രാഷ്ട്രീയ രംഗത്തു സംഭവിക്കില്ല. നിലവിലെ കേന്ദ്രഭരണത്തെയും മലപ്പുറം തെരഞ്ഞെടുപ്പു ബാധിക്കില്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ചില നിലയ്ക്കു വ്യത്യസ്തമാണെങ്കിലും ഏതെങ്കിലും കക്ഷിയേയോ, സ്ഥാനാർത്ഥിയേയോ പിന്തുണയ്‌ക്കേണ്ട സാഹചര്യം മലപ്പുറം തെരഞ്ഞെടുപ്പിൽ ഇല്ലെന്നു വെൽഫെയർ പാർട്ടി വിലയിരുത്തുന്നതായും പ്രസ്താവനയിൽ പറയുന്നു.
വെൽഫെയർ പാർട്ടി മലപ്പുറത്ത് സ്ഥാനാർത്ഥിയെ നിർത്താത്തതിനു പിന്നിൽ യുഡിഎഫിന് വോട്ടുമറിക്കാനാണെന്ന് ആരോപണമുയർന്നിരുന്നു. കുഞ്ഞാലിക്കുട്ടിയെ സഹായിക്കാൻ വേണ്ടിയാണ് ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനമെന്നും പറയപ്പെട്ടു. ഇതിനു പിന്നാലെയാണ് ആരെയും പിന്തുണയ്‌ക്കേണ്ടെന്നു വെൽഫെയർ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. തീരുമാനം കുഞ്ഞാലിക്കുട്ടിക്കു തിരിച്ചടിയാകും. വിജയം ഉറപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തിൽ കുറവുണ്ടാകും.
വെൽഫെയർ പാർട്ടിക്ക് ഇവിടെ 12,000ത്തോളം വോട്ടുകളുണ്ടെന്നാണ് അവകാശവാദം. കഴിഞ്ഞതവണ 29,216 വോട്ടുകളാണ് മലപ്പുറം മണ്ഡലത്തിൽ നിന്നു വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിക്കു ലഭിച്ചിരുന്നത്. പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇത് അവിശ്വസനീയമായിരുന്നു. അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ നാല് നിയോജകമണ്ഡലങ്ങളിൽ മത്സരിച്ചപ്പോൾ പതിനായിരത്തിനു താഴെയാണ് മൊത്തം ലഭിച്ച വോട്ടുകൾ.
ജമാഅത്തെ ഇസ്ലാമി പൊതുവെ ലീഗ് വിരുദ്ധ നിലപാടാണ് കാലങ്ങളായി സ്വീകരിച്ചുപോരുന്നത്. മറ്റൊരു വഴിയില്ലാത്തതിനാൽ ഇടതുപക്ഷത്തെ പിന്തുണച്ചു വന്നിരുന്നു. വെൽഫെയർ പാർട്ടി രൂപീകരിച്ചതിനു ശേഷം നിർണയകമായൊരു ഉപതെരഞ്ഞെടുപ്പിൽ നിന്നു മാറിനിൽക്കുന്നത് തന്നെ ഇത് ആദ്യമായാണ്.