- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിന്റെ താക്കോൽ ഊരി മാറ്റിയത് ചോദ്യം ചെയ്തതോടെ മട്ടുമാറി; രസീത് നൽകിയാൽ പിഴ അടയ്ക്കാമെന്നും നാട്ടുകാർ പിരിവിട്ട് കാശ് നൽകാമെന്നും അപേക്ഷിച്ചിട്ടും വലിച്ചിഴച്ച് ജീപ്പിൽ കയറ്റി പൊലീസിന്റെ ക്രൂരമർദ്ദനം; തലസ്ഥാനത്ത് വാഹനം ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ചതിന് അകത്തിട്ട വെൽഫയർ പാർട്ടി പ്രവർത്തകർക്ക് ജാമ്യവും നിഷേധിക്കുന്നു
തിരുവനന്തപുരം: വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പിടികൂടിയ വെൽഫെയർ പാർട്ടി പ്രവർത്തകർക്ക് നേരെ പൊലീസിന്റെ പ്രതികാര നടപടി തുടരുന്നു. ജാമ്യം നൽകാതിരിക്കാൻ പൊലീസ് ഒത്ത് കളിക്കുന്നുവെന്നാരോപിച്ച് വെൽഫെയർ പാർട്ടി രംഗത്ത്.തലസ്ഥാനത്ത് വൻ പൊലീസ് പൊലീസ് അതിക്രമം കാണിച്ചാണ് ഇന്നലെ രാത്രി ജിപിഒ ജംങ്ഷനിൽ വെച്ച് വെൽഫെയർ പാർട്ടി പ്രവർത്തകരായ അസ്ലം, അട്ടക്കുളങ്ങര ഷാജി എന്നിവരെ എസ്ഐ ഷാഫിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച യുവാക്കൾക്ക് നടുറോഡിൽ പൊലീസിന്റെ ക്രൂരമർദ്ദനം ഏറ്റ് വാങ്ങിയിരുന്നു. പിഴ അടയ്ക്കാമെന്ന് സമ്മതിച്ചിട്ടും വലിച്ചിഴച്ച് സ്റ്റേഷനിൽ കൊണ്ട് പോയെന്നാണ് ആരോപണം. പ്രതിഷേധിക്കാനെത്തിയ നാട്ടുകാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. പൊലീസ് ഗുണ്ടായിസത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ മുതൽ പ്രചരിച്ചിരുന്നു. കൊലക്കേസ് പ്രതികളെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് യുവാക്കളോട് പൊലീസ് പെരുമാറിയതെന്നും ഇരുവരും
തിരുവനന്തപുരം: വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പിടികൂടിയ വെൽഫെയർ പാർട്ടി പ്രവർത്തകർക്ക് നേരെ പൊലീസിന്റെ പ്രതികാര നടപടി തുടരുന്നു. ജാമ്യം നൽകാതിരിക്കാൻ പൊലീസ് ഒത്ത് കളിക്കുന്നുവെന്നാരോപിച്ച് വെൽഫെയർ പാർട്ടി രംഗത്ത്.തലസ്ഥാനത്ത് വൻ പൊലീസ് പൊലീസ് അതിക്രമം കാണിച്ചാണ് ഇന്നലെ രാത്രി ജിപിഒ ജംങ്ഷനിൽ വെച്ച് വെൽഫെയർ പാർട്ടി പ്രവർത്തകരായ അസ്ലം, അട്ടക്കുളങ്ങര ഷാജി എന്നിവരെ എസ്ഐ ഷാഫിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച യുവാക്കൾക്ക് നടുറോഡിൽ പൊലീസിന്റെ ക്രൂരമർദ്ദനം ഏറ്റ് വാങ്ങിയിരുന്നു. പിഴ അടയ്ക്കാമെന്ന് സമ്മതിച്ചിട്ടും വലിച്ചിഴച്ച് സ്റ്റേഷനിൽ കൊണ്ട് പോയെന്നാണ് ആരോപണം. പ്രതിഷേധിക്കാനെത്തിയ നാട്ടുകാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. പൊലീസ് ഗുണ്ടായിസത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ മുതൽ പ്രചരിച്ചിരുന്നു. കൊലക്കേസ് പ്രതികളെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് യുവാക്കളോട് പൊലീസ് പെരുമാറിയതെന്നും ഇരുവരും മർദ്ദനമേറ്റ് അവശതയിലാണെന്നും ചികിത്സ നൽകിയില്ലെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇന്ന് മെഡിക്കൽ എടുക്കാൻ കൊണ്ട് പോയ ശേഷവും കോടതിയിൽ യുവാക്കളെ ഹാജരാക്കിയിട്ടില്ല. മറ്റെന്തോ ഒരു റിപ്പോർട്ട് വരാനുണ്ടെന്ന് പറഞ്ഞ് പിന്നെയും സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. മജിസ്ട്രേറ്റിന്റെ വസതിയിൽ 5 മണിക്ക് ശേഷം ഹാജരാക്കി ജാമ്യം ലഭിക്കാതെയാക്കുക എന്നതാണ് പൊലീസ് ഉദ്ദേശിക്കുന്നതെന്നും ഒരു കാരണവുമില്ലാതെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിരിക്കുകയാണെന്നും പാർട്ടി നേതൃത്വം ആരോപിക്കുന്നു.
മൊബൈലിൽ സംസാരിച്ചതിന് അമ്പത്തലതറ സ്വദേശി അസ്ലമിനെയും സുഹൃത്തിനെയും ഫ്ളൈയിങ് സ്‌ക്വാഡ് ജിപിഒ ജംഗ്ഷനിൽ വച്ച് പിടികൂടിയത്. ബൈക്കിന്റെ താക്കോൽ ഊരി മാറ്റിയത് ചോദ്യം ചെയ്തതോടെയാണ് പൊലീസുകാരുടെ മട്ട് മാറിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. കയ്യിൽ കാശില്ലെന്നും രസീത് നൽകിയാൽ പിന്നീട് പിഴയടക്കാമെന്ന് സമ്മതിച്ചെങ്കിലും സ്റ്റേഷനിൽ ഹാജരായേ മതിയാകൂ എന്ന് കന്റോൺമെന്റ് എസ്ഐയും കൂട്ടരും ശഠിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
യുവാക്കൾക്ക് സഹായവുമായി എത്തിയ നാട്ടുകാർ പിരിവിട്ട് കാശുനൽകാമെന്ന് പറഞ്ഞിട്ടും പൊലീസ് കനിഞ്ഞില്ല. വലിച്ചിഴച്ച് ജീപ്പിൽ കയറ്റിയെന്ന് നാട്ടുകാർ പറയുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കേസ് ചുമത്തുമെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിലപാട്. എന്തായാലും വിഷയത്തെ നിയമപരമായി നേരിടാൻ തന്നെയാണ് വെൽഫെയർ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ഇത്തരം പ്രവണതകൾ പൊലീസിൽ അനുവദിക്കരുതെന്നും പാർട്ടി നേതൃത്വം ആവശ്യപ്പെടുന്നു
പൊലീസ് സ്റ്റേഷനിൽ വെച്ചും ക്രൂരമായി മർദ്ദിച്ചെന്ന് ഇരുവരും ആരോപിച്ചു. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്.അതേ സമയം വാഹനപരിശോധനയ്ക്കിടെ രണ്ട് യുവാക്കൾ തങ്ങളെ മർദ്ദിച്ചപ്പോൾ അവരെ പിടികൂടുകയായിരുന്നുവെന്നാണ് എസ്.ഐയുടെ വിശദീകരണം. എസ്.ഐയും പൊലീസുകാരും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.