തിരുവനന്തപുരം: ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറഞ്ഞപ്പോൾ സർക്കാിർ വർദ്ധിപ്പിച്ച അധിക നികുതി ബാധ്യതകളാണ് ഇപ്പോഴത്തെ വിലവർദ്ധനക്ക് വഴി തുറന്നതെന്നും ആ നികുതികളിൽ കുറവ് വരുത്താതെ വില വർദ്ധിപ്പിച്ചത് അംഗീകരിക്കാനില്ലെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

പെട്രോളിയം ഉല്പ്ന്നങ്ങളുടെ വില വർദ്ധിഹപ്പിക്കാനുള്ള അധികാരം കമ്പനികൾക്ക് നല്കിയതിന്റെ സ്വാഭാവിക പരിണിതിയാണ് രണ്ടാഴ്ചക്കിടെയുള്ള ഈ വർദ്ധന. അതിന് പുറമേ സർക്കാർ അടിച്ചേല്പിച്ച നികുതി ബാധ്യതകളും ജനങ്ങൾ വഹിക്കേണ്ടി വരുന്നു. പൊതുജ
നങ്ങളെ ചൂഷണം ചെയ്യാൻ എണ്ണക്കമ്പനികൾക്ക് എറിഞ്ഞുകൊടുക്കയല്ല സർക്കാറുകൾ ചെയ്യേണ്ടത്.

തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വാഗ്ദാനം ചെയ്ത വില നിയന്ത്രണാധികാരം തിരിച്ചുപിടിക്കമെന്നതിൽ നിന്ന് മോദി സർക്കാർ പിന്നാക്കം പോയിരിക്കുന്നുവെന്നും റിലയൻസ്‌പോലുള്ള സ്വകാര്യ കമ്പനികളുടെ ന്യായങ്ങൾ വിലവർദ്ധനവിന് ഉന്നയിക്കുക യാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വില്ക്കുന്ന പെട്രോളിയം ഉല്പുന്നങ്ങൾക്ക് ലോകത്തെവിടെയുമില്ലാത്ത നികുതി ഭാരമാണ് ഇന്ത്യയിൽ ചുമത്തിയിരിക്കുന്നത്. അതിനാൽ നികുതി വർദ്ധ്‌ന പിൻവലിക്കുകയും വിലനിയന്ത്രണാധികാരം കമ്പനികളിൽ നിന്ന് തിരിച്ചെടുക്കുകയും വേണം.

മോദി സർക്കാറിന്റെ കോർപറേറ്റ് ദാസ്യ നയങ്ങളുടെ ഭാരമാണ് ജനങ്ങൾ അനുഭവിക്കുന്നത്. ഇതിനെതിരായി വെൽഫെങയർ പാർട്ടി രാജ്യ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കാളികളാവാൻ ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു