മുന്ന് ഘട്ടങ്ങളിലായി ഡീസൽ വിലയിൽ ലിറ്ററിന് 5.75 രൂപയോളം കുറഞ്ഞ പശ്ചാത്തലത്തിൽ സാധാരണക്കാർക്ക് മേൽ അടിച്ചേൽപിച്ച അമിത ബസ് ചാർജ് ഉടൻ കുറക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ.അബ്ദുൽ ഹഖീം. ഡീസൽ വില വർദ്ധിപ്പിച്ചപ്പോൾ ബസ് മുതലാളിമാർ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കേരളത്തിൽ ഒടുവിൽ ബസ്ചാർജ് വർദ്ധിപ്പിച്ചത്.

കെ.എസ്.ആർ.ടി.സിയുടെ നഷ്ടക്കണക്ക് നിരത്തി 75 ശതമാനവും സ്വകാര്യ മേഖലയിൽ ലാഭകരമായി നടക്കുന്ന ബസ് മുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരമാണ് ഇപ്പോൾ ഡീസൽ വിലയിൽ വന്ന കുറവിന് ആനുപാതികമായി ബസ് ചാർജിൽ ഉടൻ കുറവുവരുത്തണം. അന്താരാഷ്ട്രമാർക്കറ്റിൽ വലിയ വില തകർച്ച ക്രൂഡ് ഓയിലിനുണ്ടാകുമ്പോഴും അതിന്റെ ഗുണഫലങ്ങൾ സാധാരണക്കാർക്ക് ലഭിക്കാത്ത വിധം എക്‌സൈസ് തീരുവ കൊള്ള നടത്താനുള്ള കേന്ദ്രസർക്കാറിന്റെ നയത്തിനെതിരെ ജനപ്രതി
രോധം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.