- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബജറ്റിനെ വാഗ്ദാന രേഖയാക്കി; കാർഷിക മേഖലയ്ക്ക് വേണ്ടത്ര പരിഗണന നൽകിയില്ല- വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാറിന്റെ പ്രഥമ ബജറ്റ് ഉത്തരവാദ രഹിതമായ വാഗ്ദാനങ്ങൾ കുത്തിനിറച്ച രേഖയായി മാറിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു. കൃത്യമായ പദ്ധതികളോ പദ്ധതികൾക്ക് ആവശ്യമായ പണമോ നീക്കിവെക്കാതെ പ്രതീക്ഷകൾ മാത്രമാണ് ബജറ്റെന്ന് പറയാൻ കഴിയില്ല. സംസ്ഥാനം കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്ന് പറയുമ്പോഴും പതിമൂവായിരം കോടി രൂപയുടെ കമ്മി ബജറ്റ് അവതരിപ്പിച്ചതിലൂടെ ഈ പ്രതിസന്ധിക്ക് പ്രത്യേകമായ പരിഹാരം ബജറ്റ് നിർദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാവും. ഗുരുതര പ്രതിസന്ധി അഭിമുഖീകരിക്കുന്ന കാർഷിക മേഖലയുടെ രക്ഷക്ക് വേണ്ടത്ര പണം ബജറ്റിൽ നീക്കിവച്ചിട്ടില്ല. നികുതിയേതര വരുമാനം കണ്ടെത്താൻ ശ്രമിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ലെന്ന് മാത്രമല്ല, 805 കോടിയുടെ അധിക നികുതി ബാധ്യത ജനങ്ങൾക്ക് മേൽ ചാർത്തുകയാണ് ചെയ്തത്. ഇത് മാർക്കറ്റിൽ വലിയ വിലക്കയറ്റത്തിന് കാരണമാവും. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത വിലക്കയറ്റം നേരിടുമ്പോൾ അത് പിടിച്ചുനിർത്തുന്നതിനോ ജനങ്ങൾ കുറഞ്ഞ
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാറിന്റെ പ്രഥമ ബജറ്റ് ഉത്തരവാദ രഹിതമായ വാഗ്ദാനങ്ങൾ കുത്തിനിറച്ച രേഖയായി മാറിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു. കൃത്യമായ പദ്ധതികളോ പദ്ധതികൾക്ക് ആവശ്യമായ പണമോ നീക്കിവെക്കാതെ പ്രതീക്ഷകൾ മാത്രമാണ് ബജറ്റെന്ന് പറയാൻ കഴിയില്ല. സംസ്ഥാനം കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്ന് പറയുമ്പോഴും പതിമൂവായിരം കോടി രൂപയുടെ കമ്മി ബജറ്റ് അവതരിപ്പിച്ചതിലൂടെ ഈ പ്രതിസന്ധിക്ക് പ്രത്യേകമായ പരിഹാരം ബജറ്റ് നിർദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാവും.
ഗുരുതര പ്രതിസന്ധി അഭിമുഖീകരിക്കുന്ന കാർഷിക മേഖലയുടെ രക്ഷക്ക് വേണ്ടത്ര പണം ബജറ്റിൽ നീക്കിവച്ചിട്ടില്ല. നികുതിയേതര വരുമാനം കണ്ടെത്താൻ ശ്രമിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ലെന്ന് മാത്രമല്ല, 805 കോടിയുടെ അധിക നികുതി ബാധ്യത ജനങ്ങൾക്ക് മേൽ ചാർത്തുകയാണ് ചെയ്തത്. ഇത് മാർക്കറ്റിൽ വലിയ വിലക്കയറ്റത്തിന് കാരണമാവും.
സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത വിലക്കയറ്റം നേരിടുമ്പോൾ അത് പിടിച്ചുനിർത്തുന്നതിനോ ജനങ്ങൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനോ പ്രത്യേക ശ്രദ്ധ ബജറ്റ് നൽകുന്നില്ല. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക കമ്പനിയെന്ന നിർദ്ദേശം സ്വാഗതാർഹമായിരിക്കെ തന്നെ സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസികളുടെ മുൻകാല പ്രവർത്തനം വിലയിരുത്തുമ്പോൾ ഇതിന്റെ പ്രായോഗികത സംശയാസ്പദമാണ്.
വൻകിട വികസന പദ്ധതികൾക്ക് വേണ്ട ഭൂമി മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുമെന്ന സർക്കാർ വാഗ്ദാനം കബളിപ്പിക്കലാണെന്ന് ദേശീയപാത, ഗെയിൽ, വിമാനത്താവളങ്ങൾ എന്നിവക്കെല്ലാം ആവശ്യമായ ഭൂമിയേറ്റെടുക്കലിന് 3000 കോടി മാത്രം നീക്കിവച്ചതിലൂടെ തെളിഞ്ഞിരിക്കുന്നു. മദ്യനയത്തിൽ നിരോധന നടപടിയിയിൽ നിന്ന് സർക്കാർ പിന്നോട്ടുപോയിരിക്കുന്നു എന്നാണ് മദ്യവർജനത്തെക്കുറിച്ച ബജറ്റ് നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നത്. മുന്നോക്ക വികസന കോർപറേഷന് 35 കോടി അനുവദിച്ചപ്പോൾ അതീവ ദുർബല വിഭാഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള പിന്നാക്ക വികസന കോർപറേഷന് 15 കോടി മാത്രം അനുവദിച്ചത് വിവേചനമാണ്.
ക്ഷേമപെൻഷനുകൾ വർദ്ധിപ്പിച്ചതും നെൽവയൽ-നീർത്തട സംരക്ഷണ നിയമത്തിൽ കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന ഭേദഗതി പിൻവലിച്ചതും നികുതിച്ചോർച്ച തടയാനുള്ള നടപടികളും നല്ല നിർദ്ദേശങ്ങളാണ്. കോർപറേറ്റ് മൂലധന താൽപര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് വികസന പ്രവർത്തനങ്ങളെ തൃപ്തിപ്പെടുത്തുന്നതിന്റെ പരിമിതി ഇടതുപക്ഷ സർക്കാറിന്റെ പ്രഥമ ബജറ്റിൽ പ്രതിഫലിക്കുന്നുണ്ടെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി.