- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രീമെട്രിക്-പോസ്റ്റ്മെട്രിക് സ്‌കോളർഷിപ് അപേക്ഷയിലെ സങ്കീർണ്ണതകൾ പരിഹരിക്കണം: വെൽഫെയർ പാർട്ടി
തിരുവനന്തപുരം: പ്രീമെട്രിക്-പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണത്തിലെ സങ്കീർണ്ണതകൽ പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി നൽകിവരുന്ന സ്‌കോളർഷിപ്പിനുള്ള അപേക്ഷ കഴിഞ്ഞ വർഷം വരെ സ്‌കൂളുകൾ വഴിയാണ് സ്വീകരിച്ചിരുന്നത്. ഇത്തവണ അത് നാഷണൽ സ്‌കോളർഷിപ് പോർട്ടൽ വഴി വിദ്യാർത്ഥികൾ നേരിട്ടാണ് അപേക്ഷിക്കേണ്ടത്. താലൂക്കോഫീസിൽ നിന്ന് വാങ്ങേണ്ട ഡോമിസിയൽ സർട്ടിഫിക്കറ്റടക്കം 9 രേഖകളാണ് അപേക്ഷയോടൊപ്പം അപലോഡ് ചെയ്യേണ്ടത്. രേഖകളെല്ലാം സംഘടിപ്പിക്കാൻ തന്നെ ദിവസങ്ങളെടുക്കും. വെബ് പോർട്ടലാകട്ടെ പലപ്പോഴും ഹാങ് ആകുകയാണ്. നെറ്റിന് വേഗത കിട്ടാത്ത ഗ്രാമ പ്രദേശങ്ങളിൽ പലതവണ ശ്രമിക്കുമ്പോഴാണ് ആപ്ലിക്കേഷൻ അപ്ലോഡ് ചെയ്യാനാവുക. സമൂഹത്തിലെ ദുർബല വിഭാഗങ്ങളാണ് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഇന്റർനെറ്റ് കഫേകൾ വഴിയോ ആണ് ഇവർക്ക് അപേക്ഷ സമർപ്പിക്കാനാവുക. പലതവണ പല മണിക്കൂറുകൾ ചെലവിട്ടാലാണ് ഇതിനാ
തിരുവനന്തപുരം: പ്രീമെട്രിക്-പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണത്തിലെ സങ്കീർണ്ണതകൽ പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി നൽകിവരുന്ന സ്‌കോളർഷിപ്പിനുള്ള അപേക്ഷ കഴിഞ്ഞ വർഷം വരെ സ്‌കൂളുകൾ വഴിയാണ് സ്വീകരിച്ചിരുന്നത്. ഇത്തവണ അത് നാഷണൽ സ്‌കോളർഷിപ് പോർട്ടൽ വഴി വിദ്യാർത്ഥികൾ നേരിട്ടാണ് അപേക്ഷിക്കേണ്ടത്. താലൂക്കോഫീസിൽ നിന്ന് വാങ്ങേണ്ട ഡോമിസിയൽ സർട്ടിഫിക്കറ്റടക്കം 9 രേഖകളാണ് അപേക്ഷയോടൊപ്പം അപലോഡ് ചെയ്യേണ്ടത്.
രേഖകളെല്ലാം സംഘടിപ്പിക്കാൻ തന്നെ ദിവസങ്ങളെടുക്കും. വെബ് പോർട്ടലാകട്ടെ പലപ്പോഴും ഹാങ് ആകുകയാണ്. നെറ്റിന് വേഗത കിട്ടാത്ത ഗ്രാമ പ്രദേശങ്ങളിൽ പലതവണ ശ്രമിക്കുമ്പോഴാണ് ആപ്ലിക്കേഷൻ അപ്ലോഡ് ചെയ്യാനാവുക. സമൂഹത്തിലെ ദുർബല വിഭാഗങ്ങളാണ് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഇന്റർനെറ്റ് കഫേകൾ വഴിയോ ആണ് ഇവർക്ക് അപേക്ഷ സമർപ്പിക്കാനാവുക. പലതവണ പല മണിക്കൂറുകൾ ചെലവിട്ടാലാണ് ഇതിനാവുക. ആ നിലക്ക് തന്നെ വലിയ തുക ചിലവഴിക്കേണ്ടി വരും.
മുൻ വർഷത്തെപ്പോലെ സ്‌കൂളുകൾ വഴി അപേക്ഷ സ്വീകരിച്ചാൽ സങ്കീർണ്ണത ഒഴിവാക്കാനാവും. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിക്കൊണ്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിക്ക് വെൽഫെയർ പാർട്ടി നിവേദനം സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രാലയത്തിൽ ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥിനും പാർട്ടി നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.