- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെൽവയൽ നീർത്തട നിയമ ഭേദഗതി: ഉമ്മൻ ചാണ്ടി സർക്കാർപരിസ്ഥിതി ഘാതകരാകുന്നു: വെൽഫെയർ പാർട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് നെൽവയൽ നീർത്തട വിസ്തൃതി ഭയാനകമാം വിധം കുറഞ്ഞുവരുന്ന സന്ദർഭത്തിൽ അവശേഷിക്കുന്നവയെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട സർക്കാർ ഉള്ളത് കൂടി നികത്താൻ സഹായം ചെയ്തുകൊടുക്കുകയാണ് നിയമഭേദഗതിയിലൂടെ ചെയ്തതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ. ഇതിലൂടെ ഉമ്മൻ ചാണ്ടി സർക്കാർ പരിസ്ഥിതി
തിരുവനന്തപുരം: സംസ്ഥാനത്ത് നെൽവയൽ നീർത്തട വിസ്തൃതി ഭയാനകമാം വിധം കുറഞ്ഞുവരുന്ന സന്ദർഭത്തിൽ അവശേഷിക്കുന്നവയെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട സർക്കാർ ഉള്ളത് കൂടി നികത്താൻ സഹായം ചെയ്തുകൊടുക്കുകയാണ് നിയമഭേദഗതിയിലൂടെ ചെയ്തതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ. ഇതിലൂടെ ഉമ്മൻ ചാണ്ടി സർക്കാർ പരിസ്ഥിതി ഘാതകരായിരിക്കുന്നു.
നിയമസഭ ചർച്ച ചെയ്ത് പാസ്സാക്കിയ ഒരു നിയമം പ്രത്യേക ചർച്ച ഒഴിവാക്കി ധനാഭ്യർഥന പാസ്സാക്കുന്നതിന്റെ ഭാഗമാക്കി ഭേദഗതി ചെയ്തത് ജനാധിപത്യ വിരുദ്ധ നടപടിയാണ്. നിയമ ഭേദഗതി സംബന്ധിച്ച പൊതു ചർച്ചക്ക് സർക്കാർ തയ്യാറാകണം. 2008 വരെ നികത്തിയത് പിഴ ഈടാക്കി നിയമവിധേയമാക്കിയാൽ 200 കോടി കിട്ടുമെന്നാണ് ഏത് വിധേനയും പണമുണ്ടാക്കാൻ തുനിഞ്ഞിറങ്ങിയ മന്ത്രി മാണി പറയുന്നത്. പിഴ ഈടാക്കിയാൽ നഷ്ടപ്പെട്ട പരിസ്ഥിതിക്ക് എന്ത് മെച്ചമാണ് ഉണ്ടാകാൻ പോകുന്നത്.ശോഭാ സിറ്റി പോലെയുള്ള വൻകിടക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ഇത് ചെയ്തത്.പാടം നികത്തലിനെതിരെ നടക്കുന്ന നിരവധി കേസുകളെ ഇത് പ്രതികൂലമായി ബാധിക്കും.
2008ന് ശേഷം നികത്തിയതാണെന്ന് ഉറപ്പാക്കാൻ എന്ത് സാങ്കേതിക വിദ്യയാണ് സർക്കാറിന്റെ കയ്യിലുള്ളത്. ഇന്നലെ വരെ നികത്തിയതും ഇനിയും നികത്തുന്നതും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 2008ന് മുമ്പ് നികത്തിയതാണ് എന്ന് രേഖയുണ്ടാക്കി നിയമവിധേയമാക്കാൻ മാഫിയകൾക്ക് വഴി തുറക്കുകയാണ് യു.ഡി.എഫ് സർക്കാർ ചെയ്തത്. കർക്കശ നിയമം നിലവിലുണ്ടായിരിക്കെ തന്നെ വയൽ നികത്താൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥന്മാരെ ശിക്ഷിക്കാൻ തയ്യാറാകാത്ത സർക്കാർ കേരളത്തെ മരുഭൂമിയാക്കാൻ വേണ്ടി പരിശ്രമിക്കുകയാണ്. ഹരിത എംഎൽഎമാരും പരിസ്ഥിതി പക്ഷത്ത് നിലയുറപ്പിച്ച കെപിസിസി പ്രസിഡണ്ട് വി എം സുധീരനും ഇതിനെതിരായി ശബ്ദിക്കാതെ പരിസ്ഥിതി നാശത്തിന് കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രകൃതി ഭംഗിയെയും അവശേഷിക്കുന്ന നീർത്തടത്തെയും ഇല്ലാതാക്കുന്ന നിയമഭേദഗതി പിൻവലിച്ച് നീതി പാലിക്കാൻ സർക്കാർ സന്നദ്ധമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രവർത്തകരും പ്രസ്ഥാനങ്ങളുമായി ചേർന്ന് നെൽവയൽനീർത്തട സംരക്ഷണത്തിനായി പാർട്ടി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.